നിരോധിത നോട്ടുകള്‍ മാറിക്കൊടുത്തു, ഗുരുതര വീഴ്ചകള്‍; ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ബാങ്കിനെതിരെ നടപടിയില്ല
തിരുവനന്തപുരം: അനന്തപുരം സഹകരണ സംഘത്തില്‍ സാമ്പത്തിക ക്രമക്കേടുകളും ചട്ടലംഘഘനങ്ങളും ഓഡിറ്റര്‍ കണ്ടെത്തിയിട്ടും നാല് വര്‍ഷമായി സഹകരണ വകുപ്പിന്റെ നടപടിയില്ല. ജില്ലയിലെ പ്രധാനപ്പെട്ട സഹകരണ സംഘങ്ങളില്‍ ഒന്നാണ് അനന്തപുരം സഹകരണ സംഘം. ആര്‍എസ്എസിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കാണിത്. 37 വീഴ്ചകള്‍ ചൂണ്ടിക്കാട്ടി 2016-17 ഓഡിറ്റ് സർട്ടിഫിക്കറ്റിലാണ് ഇക്കാര്യം കണ്ടെത്തിയത്. നോട്ട് നിരോധനകാലത്ത് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ വ്യാപകമായി സ്വീകരിച്ചതിലും ബാങ്കിനെതിരെ പരാതികള്‍ ഉയര്‍ന്നിരുന്നു.
ആര്‍എസ്എസ് നിയന്ത്രണത്തിനുള്ള ഭരണസമിതിയാണ് ബാങ്കിനുള്ളത്. ജീവനക്കാര്‍ക്കും ഭരണസമിതി അംഗങ്ങള്‍ക്കും നല്‍കുന്ന അഡ്വാന്‍സുകളായിരുന്നു സംശയകരം. നോട്ട് നിരോധനം പ്രഖ്യാപിച്ച ദിവസം പ്രവര്‍ത്തി സമയം കഴിഞ്ഞ് ബാങ്കില്‍ നിന്ന് സെക്രട്ടറിയും അസിസ്റ്റന്‍ര് സെക്രട്ടറിയും ചേര്‍ന്ന് 8,85000 രൂപ ആവശ്യം രേഖപ്പെടുത്താതെ പിന്‍വലിച്ചിരുന്നു. ഇക്കാര്യങ്ങള്‍ എല്ലാം ചൂണ്ടിക്കാട്ടിയായിരുന്നു ഓഡിറ്റര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കൂടാതെ ബാങ്കില്‍ നടന്ന മറ്റ് പല ഇടപാടുകളിലും പൊരുത്തേക്കേടുകളും ചൂണ്ടിക്കാണിക്കുന്നുണ്ട്.
ചുവന്ന ഫ്രോക്കില്‍ തിളങ്ങി സൂര്യ മേനോന്‍; താരത്തിന്റെ ബിഗ് ബോസ് ഫിനാലെ ലുക്ക് വൈറലാകുന്നു

തിരുവനന്തപുരം കൈതമുക്ക്, തിരുമല, വട്ടിയൂര്‍ക്കാവ്, ശ്രിവരാഹം ശാഖകളിലാണ് നിരോധിച്ച നോട്ടുകള്‍ വ്യാപകമായി സ്വീകരിച്ചത്. ഒറ്റ ഇടപാടില്‍ മാത്രം 3,40,000 രൂപയുടെ നിരോധിച്ച നോട്ടുകള്‍ ബാങ്കിലേക്ക് എത്തിയിരുന്നു. ഇക്കാര്യങ്ങളും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ചട്ട വിരുദ്ധമായ വായ്പകള്‍ തീര്‍പ്പാക്കാനടക്കം നിരോധിച്ച നോട്ടുകള്‍ മാറാന്‍ അനുവദിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ തുകയെല്ലാം തന്നെ സഹകരണ ബാങ്കിലേക്ക് മാറ്റിയെന്നാണ് ബാങ്ക് നല്‍കുന്ന വിശദീകരണം.
സ്ഥിര നിക്ഷേപങ്ങള്‍ മാനദണ്ഡങ്ങള്‍ മറികടന്ന് അമിത പലിശ നല്‍കുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഓഡിറ്റ് സര്‍ട്ടിഫിക്കറ്റില്‍ കണ്ടെത്തലുകള്‍ക്ക് തുടരന്വേഷണം വേണമെന്നാണ് ചട്ടം. സഹകരണ സംഘത്തിലെ കര്‍ശനമായ പരിശോധനയാണ് 65 എല്‍ക്വയറി. ഈ പരിശോധനയ്ക്ക് ഉത്തരവിട്ടിട്ടും ഇതുവരെ നടപടി ഒന്നും സ്വീകരിച്ചിട്ടില്ല. ഏഷ്യാനെറ്റ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.












Click it and Unblock the Notifications