ജോലി നഷ്ടപ്പെട്ട സ്കൂള്‍ ബസ് ഡ്രൈവര്‍ ആത്മഹത്യ ചെയ്തു; ഓട്ടോയില്‍ കയറി തീകൊളുത്തി
തിരുവനന്തപുരം: ജോലി നഷ്ടപ്പെട്ട സ്കൂള്‍ ബസ് ഡ്രൈവര്‍ ആത്മഹത്യ ചെയ്തു. തിരുവനന്തപുരം മരതൂര്‍ സ്വദേശി ശ്രീകുമാറാണ് സ്കൂളിന് സമീപം ഓട്ടോയില്‍ കയറി തീക്കൊളുത്തി മരിച്ചത്. ഫയര്‍ ഫോഴ്സ് അംഗങ്ങളെത്തി തീ അണച്ചെങ്കിലും മരിച്ചിരുന്നു. പതിനാറ് വര്‍ഷത്തോളം കരിയകം ചെമ്പക സ്കൂളിലെ ജീവനക്കാരനായിരുന്നു ശ്രീകുമാര്‍. ഇദ്ദേഹത്തിന്റെ ഭാര്യ ഇതേ സ്കൂളിലെ ആയയാണ്. കൊറോണയുടെ പശ്ചാത്തലത്തില്‍ സ്കൂള്‍ അധികൃതര്‍ നിരവധി പേരെ പിരിച്ചുവിട്ടിരുന്നു. ഇതില്‍ ശ്രീകുമാറും ഭാര്യയും ഉള്‍പ്പെട്ടു.
61 പേരെ സ്കൂള്‍ അധികൃതര്‍ പിരിച്ചുവിട്ടിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ സമരം നടത്തി. ജോലി നല്‍കാമെന്ന് സ്കൂള്‍ അധികൃതര്‍ പിന്നീട് അറിയിച്ചിരുന്നുവത്രെ. സ്കൂള്‍ തുറന്ന വേളയില്‍ എത്തിയപ്പോഴാണ് മറ്റു ചിലരെ ജോലിക്ക് വച്ചുവെന്ന് ബോധ്യമായത്. ഇതോടെയാണ് ശ്രീകുമാര്‍ ജീവനൊടുക്കാന്‍ തീരുമാനിച്ചതെന്ന് പോലീസ് സംശയം പ്രകടിപ്പിക്കുന്നു. മകളെ വിവാഹം ചെയ്തയച്ചതിന്റെയും വീടുപണിയുടെയും ഭാഗമായി കടമുണ്ടായിരുന്നു ശ്രീകുമാറിന്. ശ്രീകുമാറിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് സഹപ്രവര്‍ത്തകര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പിസി ജോര്‍ജിന് വേണ്ടി കത്തോലിക്ക സഭ; യുഡിഎഫില്‍ ഉപാധിവച്ച് ജോര്‍ജ്, മുസ്ലിം സമൂഹത്തോട് മാപ്പ്
കേരള കോണ്‍ഗ്രസിന്റെ മുന്നേറ്റത്തില്‍ അമ്പരപ്പ്; പഴയ ധാരണ തിരുത്തി സിപിഎം, സിപിഐയുടെ ആവശ്യം ശരിവച്ചു

'ആ അമ്മയുടെ ആഗ്രഹം നിറവേറ്റി കൊടുക്കാൻ പറ്റി'; പാലാ തങ്കത്തെ അനുസ്മരിച്ച് എംഎ നിഷാദ്