തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വട്ടിയൂര്‍ക്കാവില്‍ തന്നെയും മുമ്പ് തോല്‍പ്പിക്കാന്‍ നോക്കി, സ്ഥിരം കുറ്റികളുണ്ടെന്ന് കെ മുരളീധരന്‍

Google Oneindia Malayalam News

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് കോണ്‍ഗ്രസിലെ തന്നെ ചിലരാണെന്ന് കെ മുരളീധരന്‍. ഇത് മുമ്പും നടന്നിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. കേരളത്തിലെ കോണ്‍ഗ്രസിലെ പുനസംഘടന വേണം. ഇക്കാര്യത്തില്‍ കെ സുധാകരന്‍ പറഞ്ഞതിനോട് യോജിക്കുകയാണ്. എന്നാല്‍ ഇത് പെട്ടെന്ന് നടത്താന്‍ സാധിക്കില്ല. തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ആലോചിക്കേണ്ടതാണെന്നും സുധാകരന്‍ പറഞ്ഞു. പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കാത്ത നേതാക്കളും പ്രവര്‍ത്തകരും കോണ്‍ഗ്രസിന് ആവശ്യമില്ല. അവര്‍ കോണ്‍ഗ്രസിന് ബാധ്യതയാണെന്നും മുരളീധരന്‍ പറഞ്ഞു.

1

സംഘടനാ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസില്‍ ആവശ്യമാണ്. തെരുവില്‍ അടി നടക്കുമെന്ന് കരുതി സംഘടനാ തിരഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ സാധിക്കില്ലെന്ന് മുരളീധരന്‍ പറയുന്നു. വട്ടിയൂര്‍ക്കാവില്‍ ഇപ്പോഴുണ്ടായ സംഭവങ്ങള്‍ ആദ്യമല്ല. അത് സ്ഥിരം സംഭവിക്കുന്നതാണ്. കഴിഞ്ഞ തവണ തന്റെ പോസ്റ്റര്‍ കരമനയാറ്റില്‍ ഒഴുക്കുകയാണ് ചെയ്തത്. അവിടെ ചിലര്‍ അങ്ങനെയാണ്. എന്തൊക്കെ സംഭവിച്ചാലും വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്നും മുരളീധരന്‍ പറഞ്ഞു. അതേസമയം വട്ടിയൂര്‍ക്കാവില്‍ വീണ എസ് നായരുടെ പോസ്റ്ററുകള്‍ നേരത്തെ ആക്രികടയില്‍ കണ്ടെത്തിയിരുന്നു.

നേമത്തും വട്ടിയൂര്‍ക്കാവിലും ജയിക്കാന്‍ പോകുന്നത് കോണ്‍ഗ്രസാണ്. വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ നടക്കുന്ന ചില സ്ഥിരം കുറ്റികള്‍ ഉണ്ട്. പാര്‍ട്ടി അന്വേഷണത്തില്‍ അത് തെളിയും. കോണ്‍ഗ്രസ് എളുപ്പത്തില്‍ തന്നെ വിജയിക്കേണ്ട മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. ഇത്തവണയും അവിടെ വിജയിക്കുമെന്നാണ് പ്രതീക്ഷ. അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ പരസ്യമായി കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചു. ഇനി ജനങ്ങളുടെ പ്രോട്ടോക്കോള്‍ പാലിക്കാന്‍ അദ്ദേഹത്തിന് എങ്ങനെ പറയാന്‍ സാധിക്കുമെന്നും മുരളീധരന്‍ ചോദിച്ചു.

Recommended Video

cmsvideo
രാജ്യസഭയിലേക്ക് ജോൺ ബ്രിട്ടാസ് | Oneindia Malayalam

റമദാന്‍ വ്രതം ആരംഭിച്ചു, രാജ്യത്തെ വിവിധയിടങ്ങളില്‍ നിന്നുള്ള നോമ്പുതുറ ചിത്രങ്ങള്‍ കാണാം

്അതേസമയം കെപിസിസി വട്ടിയൂര്‍ക്കാവിലെ വീഴ്ച്ചയില്‍ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും ഇത് കാര്യമായി നടന്നിട്ടില്ല. തെളിവെടുക്കും മുമ്പേ കെപിസിസി സംഘം വട്ടിയൂര്‍ക്കാവില്‍ നിന്ന് മടങ്ങി. തിരഞ്ഞെടുപ്പ് ഫലം വന്നശേഷമേ ഇനി നടപടികളുണ്ടാവൂ. വീണയുടെ പ്രചാരണം വേണ്ട രീതിയില്‍ വന്നില്ലെന്ന് പാര്‍ട്ടിയില്‍ തന്നെ അഭിപ്രായമുണ്ട്. പാര്‍ട്ടിയില്‍ തന്നെയുള്ളവര്‍ പാലം വലിച്ചെന്നാണ് വിവരം. മുതിര്‍ന്ന നേതാക്കള്‍ അടക്കം പ്രചാരണത്തിന് ഇറങ്ങിയില്ലെന്നാണ് പരാതി. ഇത് ബിജെപി സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കുന്നതിന് വേണ്ടിയാണെന്ന് സിപിഎം ആരോപിക്കുന്നുണ്ട്.

കൂളായി ജാൻവി കപൂർ, ലേറ്റസ്റ്റ് ചിത്രങ്ങൾ കാണാം

Thiruvananthapuram
English summary
k muraleedharan supports k sudhakaran asks for organisational changes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X