തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തലസ്ഥാനത്ത് അവസാന നിമിഷം ട്വിസ്റ്റുകള്‍; ഒമ്പതിലേറെ മണ്ഡലങ്ങള്‍ പിടിക്കും, അനുകൂല സാഹചര്യം: യുഡിഎഫ്

Google Oneindia Malayalam News

തിരുവനന്തപുരം: തലസ്ഥാന ജില്ല ആര് പിടിക്കുന്നോ അവര്‍ അധികാരത്തില്‍ എന്നുള്ളതാണ് കഴിഞ്ഞ കുറച്ച് കാലമായിട്ടുള്ള ചരിത്രം. ഏത് മുന്നണിക്കും വിജയ പ്രതീക്ഷയുള്ള ഒട്ടനവധി മണ്ഡലങ്ങളാണ് തിരുവനന്തപുരം ജില്ലയിലുള്ളത്. അതിനാല്‍ തന്നെ മത്സരവും കടക്കുന്നു. പല മണ്ഡലങ്ങളിലും ഇത്തവണ ശക്തമായ ത്രികോണ മത്സരം കൂടി നടക്കുന്നതിനാല്‍ മത്സര ഫലം പ്രവചനാതീതമാണ്. പ്രചരണം അവസാന ഘട്ടത്തിലേക്ക് കടന്നതോടെ പോരാട്ടത്തിന്‍റെ വീറും വാശിയും ഏറുകയും ചെയ്തു. മൂന്ന് മുന്നണികളും ഇതിനോടകം തന്നെ വലിയ അവകാശ വാദങ്ങളുമായി രംഗത്ത് എത്തുകയും ചെയ്തിട്ടുണ്ട്.

രാഹുല്‍ഗാന്ധിയുടെയും പ്രിയങ്കാഗാന്ധിയുടെയും നേതൃത്വത്തില്‍ കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം

തലസ്ഥാന ജില്ലയില്‍

തലസ്ഥാന ജില്ലയില്‍

ആകെ 14 നിയമസഭ മണ്ഡലങ്ങലാണ് തലസ്ഥാനത്ത് ആകെയുള്ളത്. 2011 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇതില്‍ എട്ടെണ്ണത്തില്‍ യുഡിഎഫും ആറെണ്ണത്തില്‍ എല്‍ഡിഎഫും വിജയിച്ച്. അന്ന് സംസ്ഥാന ഭരണവും യുഡിഎഫിന് ലഭിച്ചു. എന്നാല്‍ 2016 ലേക്ക് എത്തിയപ്പോള്‍ തലസ്ഥാന ജില്ലയോടൊപ്പം സംസ്ഥാനത്തും എല്‍ഡിഎഫ് നേട്ടം കൊയ്തു.

ഇടത് തരംഗം

ഇടത് തരംഗം


2016 ലെ ഇടത് തരംഗത്തില്‍ ജില്ലയിലെ ഒമ്പത് മണ്ഡലങ്ങളിലായിരുന്നു എല്‍ഡിഎഫിന്‍റെ വിജയം. നാല് സീറ്റുകള്‍ യുഡിഎഫിന് ലഭിച്ചപ്പോള്‍ നേമം പിടിച്ചെടുത്ത ബിജെപി സംസ്ഥാനത്ത് ആദ്യമായി അക്കൗണ്ട് തുറന്നു. ഉപതിരഞ്ഞെടുപ്പിലൂടെ കോണ്‍ഗ്രസിന്‍റെ കൈവശം ഉണ്ടായിരുന്ന വട്ടിയൂര്‍ക്കാവും പിടിച്ചെടുക്കാന്‍ എല്‍ഡിഎഫിന് സാധിച്ചിരുന്നു.

ബിജെപി വോട്ട്

ബിജെപി വോട്ട്

ജില്ലയില്‍ ബിജെപി ക്രമാനുസൃതമായി വോട്ട് വര്‍ധിപ്പിക്കുന്നതില്‍ ഇരുമുന്നണികള്‍ക്കും ആശങ്കയുണ്ട്. നേമത്ത് വിജയിച്ച ബിജെപിക്ക് കഴിഞ്ഞ തവണ വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്ത് എത്താന്‍ സാധിച്ചിരുന്നു. ശക്തമായ പ്രവര്‍ത്തനം കാഴ്ചവെച്ചാല്‍ നേമത്തിന് പുറമെ നാല് മണ്ഡലങ്ങളിലെങ്കിലും വിജയം കണ്ടെത്താന്‍ കഴിയുമെന്നാണ് ബിജെപി പ്രതീക്ഷ.

തദ്ദേശ തിരഞ്ഞെടുപ്പില്‍

തദ്ദേശ തിരഞ്ഞെടുപ്പില്‍

ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫും ബിജെപിയും വോട്ടുകള്‍ വല്ലാതെ ഉയര്‍ത്തിയപ്പോള്‍ ഇടതുമുന്നണിക്ക് വലിയ തിരിച്ചടി നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ചിത്രം മാറി. ജില്ലയിലെ 14 ല്‍ 12 ഇടത്തും ഇടതിന് മേല്‍ക്കൈ ലഭിച്ചു. നേമത്ത് ബിജെപി ലീഡ് നിലനിര്‍ത്തിയപ്പോള്‍ നെയ്യാറ്റിന്‍കരയിലായിരുന്നു യുഡിഎഫിന് മേല്‍ക്കൈ നേടാന്‍ സാധിച്ചത്.

 അരുവിക്കരയും നേമവും പിടിക്കും

അരുവിക്കരയും നേമവും പിടിക്കും

മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചാല്‍ അരുവിക്കരയും നേമവും ഉള്‍പ്പടേയുള്ള മണ്ഡലങ്ങള്‍ പിടിച്ചെടുക്കാന്‍ കഴിയുമെന്നാണ് ഇടത് പ്രതീക്ഷ. കോവളത്തും വിജയ പ്രതീക്ഷ നിലനില്‍ക്കുന്നു. തരംഗം ആഞ്ഞടിച്ചാല്‍ തിരുവനന്തപുരവും കൂടെ പോരും. തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ വന്‍ ഭൂരിപക്ഷമാണ് ഇടിനുള്ളത്.

പത്തില്‍ കുറയാത്ത സീറ്റ്

പത്തില്‍ കുറയാത്ത സീറ്റ്

ഏത് സാഹചര്യത്തിലും പത്തില്‍ കുറയാത്ത സീറ്റ് മുന്നണിക്ക് കിട്ടുമെന്നാണ് ഇടതുപക്ഷ അവകാശപ്പെടുന്നത്. നേമം പിടിച്ചെടുക്കുക എന്നതാണ് പ്രധാന ലക്ഷ്യം. കേരളത്തില്‍ ബിജെപി കഴിഞ്ഞ തവണ തുറന്ന അക്കൗണ്ട് ഇത്തവണ ഞങ്ങള്‍ ക്ലോസ് ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്.

നേമത്തെ പരാജയം

നേമത്തെ പരാജയം

മറുവശത്ത് കോണ്‍ഗ്രസും പ്രധാനമായും ലക്ഷ്യം വെക്കുന്നത് നേമത്തെ ബിജെപിയുടെ പരാജയമാണ്. വടകര എംപിയായ കെ മുരളീധരനെ തന്നെ ബിജെപി അവിടെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചതും അതുകൊണ്ടാണ്. ജില്ലയില്‍ കയ്യിലുള്ള മൂന്ന് മണ്ഡലങ്ങള്‍ നിലനിര്‍ത്തുന്നതിനൊപ്പം ആറോളം മണ്ഡലങ്ങല്‍ പിടിച്ചെടുക്കാനുമാണ് യുഡിഎഫ് ശ്രമം.

യുഡിഎഫ് അവകാശവാദം

യുഡിഎഫ് അവകാശവാദം

വര്‍ക്കല, വട്ടിയൂര്‍ക്കാവ്, പാറശാല, നെയ്യാറ്റിന്‍കര, നെടുമങ്ങാട്, കാട്ടാക്കട മണ്ഡ‍ലങ്ങളില്‍ ഇത്തവണ വിജയം ഉറപ്പാണെന്നാണ് യുഡിഎഫ് അവകാശവാദം. കാര്യങ്ങള്‍ അനുകൂലമായാല്‍ വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം മണ്ഡലങ്ങള്‍ കൂടി പിടിക്കാം. ഒമ്പതോളം സീറ്റാണ് യുഡിഎഫും ജില്ലയില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. ജില്ലയില്‍ അവസാന നിമിഷം ചില ട്വിസ്റ്റുകള്‍ സംഭവിക്കുമെന്നും യുഡിഎഫ് കേന്ദ്രങ്ങള്‍ അവകാശപ്പെടുന്നുണ്ട്.

ബിജെപി പ്രതീക്ഷ

ബിജെപി പ്രതീക്ഷ

ബിജെപിയാവട്ടെ ഏറ്റവും പ്രധാനമായി കാണുന്നത് നേമം നിലനിര്‍ത്തുക എന്നതിന് തന്നെയാണ്. അതിനൊപ്പം വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, തിരുവനന്തപുരം മണ്ഡലങ്ങള്‍ പിടിക്കാന്‍ കഴിയുമെന്നും ബിജെപി അഭിപ്രായപ്പെടുന്നു. കാട്ടാക്കടയിലും പ്രതീക്ഷകള്‍ ഏറെയാണ്. കഴിഞ്ഞ തവണ 38700 വോട്ടായിരുന്നു മണ്ഡലത്തില്‍ ബിജെപിക്ക് ലഭിച്ചത്.

ഷമ ശികന്ദറിന്‍റെ പുതിയ ചിത്രങ്ങള്‍ കാണാം

Thiruvananthapuram
English summary
kerala assembly election 2021: UDF to win more than nine seats in Thiruvananthapuram; congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X