തലസ്ഥാനത്തെ കോൺഗ്രസ് കോട്ട ഇളകുമോ? സ്റ്റീഫന്റെ വരവിൽ നെഞ്ചിടിച്ച് യുഡിഎഫ്? തദ്ദേശ കണക്കുകളും
തിരുവനന്തപുരം; തെക്കൻ കേരളത്തിലെ യുഡിഎഫിന്റെ ഉരുക്ക് കോട്ടയാണ് അരുവിക്കര. 1991 മുതൽ കോൺഗ്രസിനെ മാത്രം ജയിപ്പിക്കുന്ന മണ്ഡലമായ ആര്യനാട് പിന്നീട് മണ്ഡല പുനർനിർണയം നടത്തിയാണ് അരുവിക്കര ആയത്. എന്നാൽ മണ്ഡലം പുനർനിർണയിക്കപ്പെട്ടപ്പോഴും കോൺഗ്രസിനൊപ്പം മണ്ഡലം ഉറച്ച് നിന്നു.
2015 ൽ സിറ്റിംഗ് എംഎൽഎയായിരുന്ന ജി കാർത്തികേയന്റെ മരണത്തോടെ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് കാർത്തികേയന്റെ മകനായ ശബരീനാഥൻ ഇവിടെ സ്ഥാനാർത്ഥിയായി എത്തുന്നത്.

ഉപതിരഞ്ഞെടുപ്പിൽ ആദ്യ വിജയം
ഉപതിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിലായിരുന്നു ശബരിനാഥൻ മണ്ഡലത്തിൽ വിജയിച്ചത്.
10,128 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ശബരീനാഥിന്റെ വിജയം.56,448 വോട്ടുകളായിരുന്നു അന്ന് കോൺഗ്രസ് മണ്ഡലത്തിൽ നേടിയത്.2016 ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിലും ശബരീനാഥൻ തന്നെ മണ്ഡലത്തിൽ രണ്ടാം അങ്കത്തിനിറങ്ങി.

ഭൂരിപക്ഷം ഉയർത്തി
തലസ്ഥാനത്ത് ഇടത് തരംഗം ആഞ്ഞടിച്ചെങ്കിലും അരുവിക്കര എന്ന കോൺഗ്രസ് കോട്ട ഇളകിയില്ല.
ഉപതിരഞ്ഞെടുപ്പിനെക്കാൾ ഭൂരിപക്ഷം ഉയർത്തിയായിരുന്നു വിജയം. 70,910 വോട്ടുകളായിരുന്നു ശബരീനാഥൻ നേടിയത്. ഇത്തവണ പക്ഷേ കോൺഗ്രസ് കോട്ട ഇളകുമോയെന്ന ആശങ്കയിലാണ് യുഡിഎഫ്. എൽഡിഎഫ് അപ്രതീക്ഷിതമായി അവതരിപ്പിച്ച സ്ഥാനാർത്ഥിയാണ് യുഡിഎഫ് ക്യാമ്പിന്റെ ആശങ്ക ഉയർത്തിയത്.

ജനകീയനായ നേതാവ്
കാട്ടകട ഏരിയ സെക്രട്ടറിയായ ജി സ്റ്റീഫനെയാണ് എൽഡിഎഫ് മത്സരിപ്പിക്കുന്നത്. എസ്ഐഐയിലൂടെ സംഘടനാ രംഗത്ത് സജീവമായ സ്റ്റീഫൻ താഴെ തട്ടിൽ ജനങ്ങൾക്കിടയിൽ ശക്തമായ സ്വാധീനമുള്ള നേതാവാണ്. 2005 ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് കോട്ടയായ കിള്ളി കുരിശടി വാര്ഡ് പിടിച്ചെടുത്ത് കൊണ്ടായിരുന്നു സ്റ്റീഫന്റെ ആദ്യ തിരഞ്ഞെടുപ്പ് വിജയം.

ആറ് തവണ വിജയം
അട്ടിമറി വിജയം നേടിയ സ്റ്റീഫനെ സിപിഎം കാട്ടാക്കട പഞ്ചായത്ത് പ്രസിഡന്റാക്കി. 2010 ലും പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. തുട്ർന്ന് ആറ് തവണയാണ് കാട്ടക്കട പഞ്ചായത്ത് ഭരണം എൽഡിഎഫ് നിലനിർത്തിയത്. ആദ്യ അങ്കത്തിലെ അട്ടിമറി നിയമസഭ തിരഞ്ഞെടുപ്പിലും സ്റ്റീഫൻ ആവർത്തിക്കുമെന്നാണ് എൽഡിഎഫ് ക്യാമ്പുകൾ അവകാശപ്പെടുന്നത്.

തദ്ദേശ കണക്കുകൾ
മാത്രമല്ല തദ്ദേശ കണക്കുകളും എൽഡിഎഫിന്റെ പ്രതീക്ഷ ഉയർത്തുന്നു. ആര്യനാട് പഞ്ചായത്തിലടക്കം യുഡിഎഫിന് ഭരണം നഷ്ടമായിരുന്നു. എല്‍ഡിഎഫ് ആണ് ലീഡ് നിലനിര്‍ത്തിയത്. സിറ്റിംഗ് എംഎല്‍എയായ ശബരീനാഥനെതിരെ ഭരണവിരുദ്ധ വികാരവും ഇവിടെ നിലനില്‍ക്കുണ്ട്.ഇതും വോട്ടായി മാറുമെന്ന് എൽഡിഎഫ് പ്രതീക്ഷിക്കുന്നുണ്ട്.

ബിജെപി കണക്ക്
അതേസമയം കോൺഗ്രസ് കോട്ടകൾ അത്ര എളുപ്പമിളകില്ലെന്ന ആത്മവിശ്വാസം യുഡിഎഫ് ക്യാമ്പും പുലർത്തുന്നു. ഇത്തവണ ബിജെപിക്ക് വേണ്ടി മണ്ഡലത്തിൽ ഇറങ്ങുന്നത് സി ശിവൻകുട്ടിയാണ്. കഴിഞ്ഞ തവണ നേടിയ 20,294 വോട്ടിന്റെ ഭൂരിപക്ഷം ഇരട്ടിയാക്കാമെന്ന് ബിജെപി കരുതുന്നു.
പിണറായി വിജയൻ കേരള ചരിത്രത്തിലെ പൂര്‍ണ്ണമായും പരാജയപ്പെട്ട മുഖ്യമന്ത്രി; ചെന്നിത്തല
കോൺഗ്രസ് പ്രതീക്ഷ ആ 725 വോട്ടിൽ.. തളിപ്പറമ്പിൽ 1970 ആവർത്തിക്കും? കുലുങ്ങാതെ എൽഡിഎഫ്
'കേരളത്തിന്റെ ദു:ഖങ്ങളെ പിൻതുടർന്ന, ധീരനായ മഹാനായ ഭരണാധികാരി', പിണറായിയെ കുറിച്ച് കുറിപ്പ്