Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രാന്‍സ്‌ജെന്‍ഡറിന്റെ മലയാളം എന്ത്? കണ്ടെത്താന്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മത്സരം

തിരുവനന്തപുരം: ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലുള്ളവരെ അഭിസംബോധനചെയ്യാന്‍ അനുയോജ്യമായ മലയാളപദം കണ്ടെത്താന്‍ മത്സരം. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഇത്തരമൊരു മത്സരം സംഘടിപ്പിക്കുന്നത്. ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് മാന്യമായ പദവി നല്‍കാനുതകുന്ന, അവരെ അഭിസംബോധനചെയ്യാന്‍ പര്യാപ്തമായ പദം കണ്ടെത്തക എന്നതാണു ലക്ഷ്യം.

പദ നിര്‍ദ്ദേശത്തിനായി നടത്തുന്ന മത്സരത്തിലൂടെ ലഭിക്കുന്നവയില്‍ നിന്ന് ഉചിതമായ പദം തിരഞ്ഞെടുക്കുക ഭാഷാവിദഗ്ധരുടെ സമിതയായിരിക്കും. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിര്‍ദ്ദേശിക്കുന്ന പദം ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ [email protected] എന്ന ഇമെയിലിലേക്ക് പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ സഹിതം ജൂലൈ 14-നകം അയക്കണം.

lgbt

ട്രാന്‍സ്ജെന്‍ഡര്‍ എന്ന ഇംഗ്ലീഷ് പദത്തിന് തത്തുല്യമായ പദം മലയാളത്തില്‍ നിലവിലില്ല. ഇത് ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റുകളുള്‍പ്പെടെ നിരവധി തവണ ചൂണ്ടിക്കാണിച്ചിരുന്നതാണ്. മുമ്പും സമാനമായ പരിശ്രമങ്ങള്‍ പലരുടെയും ഭാഗത്തുനിന്ന് ഉണ്ടായിരുന്നുവെങ്കിലും അതൊന്നും വിജയിച്ചില്ല.

ഉചിമായൊരു പദമുണ്ടാകുന്നത് ട്രാന്‍സ് വിഭാഗത്തിലുള്‍പ്പെടുന്നവര്‍ നേരിടുന്ന അധിക്ഷേപകരമായ വിളികളെ കുറയ്ക്കാന്‍ സഹായിച്ചേക്കും എന്നാണ് കരുതുന്നത്. പലപ്പോഴും ട്രാന്‍സ് വിഭാഗത്തില്‍പ്പെട്ട വ്യക്തികളെ സംബോധന ചെയ്യാന്‍ ഉപയോഗിക്കുന്ന പദങ്ങളെ വിമര്‍ശിച്ച് കമ്യൂണിറ്റിയില്‍ നിന്ന് തന്നെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

"ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന ഇംഗ്ലീഷ് പദത്തിനു മലയാള വാക്കില്ല. ആകെ നമുക്കുള്ളത് സംസ്‌കൃതത്തിലെ 'ഭിന്നലിംഗത്വം' എന്നതാണ്. ഭിന്നം എന്നതിന് 'എതിര്‍' എന്നും വ്യത്യസ്ഥം എന്നും അര്‍ത്ഥമുണ്ട്. മലയാളത്തില്‍ ഈ രണ്ടു രീതിയിലും ഈ വാക്ക് ഉപയോഗിച്ചിട്ടുണ്ട്. അതായത് എതിര്‍ലിംഗത്തോട് താല്‍പ്പര്യമുള്ളവരെ അര്‍ത്ഥത്തിലും സാധാരണയില്‍ നിന്നും വ്യത്യസ്തമായ ലൈംഗികതാല്പര്യമുള്ളവര്‍ എന്ന അര്‍ത്ഥത്തിലും.

അതിനാല്‍ ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന പദം തന്നെ മലയാളത്തിലും ഉപയോഗിക്കുന്നതായിരിക്കും കൂടുതല്‍ നല്ലത്," എന്നാണ് സാമൂഹ്യനീതി വകുപ്പ് 2017ല്‍ പ്രസിദ്ധീകരിച്ച 'ട്രാന്‍സ്‌ജെന്‍ഡര്‍ അവകാശങ്ങളും ക്ഷേമപരിപാടികളും' എന്ന പുസ്തകത്തില്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+