കൊച്ചി മാതൃകയിൽ തിരുവനന്തപുരത്തും മെട്രോ വരുന്നു, ജനുവരിയോടെ ഡിപിആർ
തിരുവനന്തപുരം: കൊച്ചി മെട്രോയുടെ മാതൃകയിൽ ഇടത്തരം വേഗതയിൽ ഓടുന്ന ട്രെയിനുകളാണ് തിരുവനന്തപുരത്തിനും അനുയോജ്യമെന്ന് കെ എം ആർ എൽ
(കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്) നിയമിച്ച അർബൻ മാസ് ട്രാൻസിറ്റ് കമ്പനി റിപ്പോർട്ട് നൽകി. മൂന്നൂ മാസത്തിനകം വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കാൻ ഡി എം ആർ സി (ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ) യെ ചുമതലപ്പെടുത്തി. വിശദമായ റിപ്പോർട്ട് (ഡിപിആർ) കെ എം ആർ എൽ പരിശോധിച്ച ശേഷം സർക്കാരിന് കൈമാറും.
കേന്ദ്ര സർക്കാർ കൂടി അനുമതി നൽകിയാൽ പദ്ധതി ആരംഭിക്കാനാകും. നേരത്തെ നിർദേശിക്കപ്പെട്ടിരുന്ന ലൈൻ മെട്രോയിലേത് പോലെ 2 കോറിഡോറുകൾ ഉൾപ്പെടുന്ന അലൈൻമെന്റുകൾ ആകും പുതിയ മെട്രോയ്ക്ക് വരിക എന്നാണ് പ്രതീക്ഷിയ്ക്കുന്നത്. 27.4 കിലോ മീറ്റർ ദൈർഘ്യമുള്ളതാണ് ആദ്യ കോറിഡോർ. ഇത് പള്ളിപ്പുറം ടെക്നോസിറ്റി മുതൽ കരമന- നേമം വഴി പള്ളിച്ചാലിലേക്കുളളതാണ്.

കഴക്കൂട്ടം മുതൽ ഇഞ്ചക്കൽ വഴി കിള്ളിപ്പാലം വഴിയാണ് രണ്ടാം കോറിഡോറിനുള്ള റൂട്ട് ആയി തെരഞ്ഞെടുത്തിരിക്കുന്നത്. 14. 7 കിലോമീറ്ററാണ് രണ്ടാം കോറിഡോറിന്റെ നീളം. ഈ രണ്ട് കോറിഡോറുകളാണ് ആദ്യ ഘട്ടത്തിൽ പണി പൂർത്തിയാക്കുക.
പള്ളിച്ചൽ- നെയ്യാറ്റിൻകര, ടെക്നോസിറ്റി - മംഗലപുരം,ഈഞ്ചയ്ക്കൽ- വിഴിഞ്ഞം എന്നീ കോറിഡോറുകൾ രണ്ടാം ഘട്ടത്തിൽ പൂർത്തിയാക്കാമെന്നുമാണ് റിപ്പോർട്ടിലുള്ളത്. അലൈൻമെന്റ്, ചെലവ് എന്നിവ സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ ഡി പി ആറിൽ ഉൾപ്പെടുത്തും. 2015 ൽ ആയിരുന്നു തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിൽ ലൈൻ മെട്രോ പദ്ധതി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചത്. അന്ന് വകയിരുത്തിയത് 6728 കോടി രൂപയായിരുന്നു.












Click it and Unblock the Notifications