Get Updates
Get notified of breaking news, exclusive insights, and must-see stories!

അമിതവേ​​ഗത, ക്രമക്കേട്, അപകീർത്തിപ്പെടുത്തൽ; 5 ജീവനക്കാരെ സസ്പെൻഡ് ചെയ്ത് കെഎസ്ആർടിസി

ksrtc1311

തിരുവനന്തപുരം: അച്ചടക്ക ലംഘനത്തിന് കെഎസ്ആർടിസിയിലെ അഞ്ച് ജീവനക്കാർക്ക് സസ്പെൻഷൻ. മദ്യപിച്ച് ബസ് ഓടിച്ച രണ്ട് ഡ്രൈവർമാർ, അമിതവേ​ഗത മൂലം അപകടം ഉണ്ടാക്കിയ ഡ്രൈവർ, ടിക്കറ്റിൽ ക്രമക്കേട് നടത്തിയ കണ്ടക്ടർ, മേലുദ്യോ​ഗസ്ഥർക്ക് അപകീർത്തി പ്രചരണം നടത്തിയ കണ്ടക്ടർ ഉൾപ്പെടെ അഞ്ച് പേർക്കാണ് സസ്പെൻഷൻ.

മദ്യപിച്ച് ബസ് ഓടിച്ച് അപകടം ഉണ്ടാക്കുകയും ഡ്യൂട്ടിക്കിടയിൽ ബസിൽ നിന്നും ഇറങ്ങി ഓടിയ സംഭവത്തിൽ മാനന്തവാടി യൂണിറ്റിലെ ഡ്രൈവർ എ ആർ ജയരാജനെ സസ്പെൻഡ് ചെയ്തു. മാർച്ച് 20നായിരുന്നു സംഭവം. കോയമ്പത്തൂർ മാനന്തവാടിയിൽ സർവ്വീസ് നടത്തുന്നതിനിടെ ആയിരുന്നു അപകടം. സർവ്വീസ് നടത്തുന്നതിനിടെ ​ഗാന്ധിപുരത്ത് വെച്ച് സി​ഗ്നലിൽ നിർത്തിയിട്ടിരുന്ന തമിഴ്നാട് കോർപ്പറേഷൻ ബസിൽ ഇടിച്ച് ബസിന്റെ ബംബറിന് കേടുപാടുകൾ സംഭവിച്ചു. ഡ്രൈവർ മദ്യപിച്ചിരുന്നെന്ന് യാത്രക്കാർ പറഞ്ഞതോടെ ഇയാൾ ബസിൽ നിന്നും ഇറങ്ങി ഓടി. സുൽത്താൻ ബത്തേരിയിലെ മറ്റൊരു ഡ്രൈവറെ വെച്ചാണ് സർവ്വീസ് പൂർത്തിയാക്കിയത്.

മാർച്ച് 19 ന് കുറ്റിപ്പുറത്ത് നടന്ന അപകടത്തിൽ ഡ്രൈവർ അജി ഉണ്ണിക്കൃഷ്ണനെ സസ്പെൻ‍‍ഡ് ചെയ്തിരുന്നു. സുൽത്താൻ ബത്തേരി തിരുവനന്തപുരം സർവ്വീസ് നടത്തുന്നതിനിടെയായിരുന്നു സംഭവം. കുറ്റിപ്പുറത്തിന് സമീപം ബസ് കാറുമായി കൂട്ടിമുട്ടുകയായിരുന്നു. മദ്യപിച്ച് വാഹനം ഓടിച്ചതെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇയാളെ സസ്പെൻഡ് ചെയ്തത്. മാർച്ച് 1 ന് അമിത വേ​ഗതയിൽ ബസ് ഓടിച്ച് അപകടമുണ്ടാക്കിയ സംഭവത്തിൽ സിറ്റി ഡിപ്പോയിലെ ഡ്രൈവർ എസ് മാരിയപ്പനേയും സസ്പെൻഡ് ചെയ്തു.

Hair care: കഞ്ഞിവെള്ളം ഉണ്ടെങ്കിൽ മുടി വളരും ആരേയും മോഹിപ്പിക്കും ഭം​ഗിയിൽ..ഇതാ ടിപ്പുകൾ

ടിക്കറ്റിൽ ക്രമക്കേട് നടത്തിയ സംഭവത്തിൽ കണ്ടക്ടർ കെ എ കുഞ്ഞിമുഹമ്മദിനെ സസ്പെൻഡ് ചെയ്തു. ബാക്കി തുക നൽകുന്നതിലാണ് ഇയാൾ ക്രമക്കേട് നടത്തിയത്. മേലുദ്യോ​ഗസ്ഥർക്കെതിരെ വിമർശിച്ച് സംസാരിക്കുകയും വാട്സ് ആപ്പ് വഴി പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ കോട്ടയം ഡിപ്പോയിലെ കണ്ടക്ടർ വിജു കെ നായരെ സസ്പെൻഡ് ചെയ്തിരുന്നു. സഹപ്രവർത്തകന്റെ അനുസ്മരണ ചടങ്ങിൽ വെച്ചായിരുന്നു സംഭവം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+