ബിജെപിയുടെ നേമം മാത്രമല്ല, ശബരിയുടെ അരുവിക്കരയും പിടിക്കും; തലസ്ഥാനത്ത് സിപിഎം പ്രതീക്ഷ 13 സീറ്റ്
തിരുവനന്തുപുരം: തലസ്ഥാനം പിടിക്കുന്നുവര്‍ക്കൊപ്പം സംസ്ഥാനവും എന്നതാണ് കഴിഞ്ഞ കുറച്ച് തവണയായിട്ടുള്ള പതിവ്. തിരുവനന്തപുരത്ത് ആര് കൂടുതല്‍ സീറ്റുകള്‍ നേടുന്നോ അവര്‍ സംസ്ഥാനത്ത് അധികാരത്തിലെത്തും. 2006 ല്‍ എല്‍ഡിഎഫ് ജില്ലയില്‍ കൂടുതല്‍ സീറ്റ് പിടിച്ചപ്പോള്‍ ഭരണം ഇടതിനൊപ്പം നിന്നു. 2011 ല്‍ തിരുവനന്തപുരത്തും സംസ്ഥാനത്തും യുഡിഎഫ് മുന്നിലെത്തിയെങ്കില്‍ 2016 ല്‍ ഫലം നേര്‍ വിപരീതമായിരുന്നു. തലസ്ഥാനത്ത് വലിയ വിജയം നേടിയ എല്‍ഡിഎഫ് സംസ്ഥാനത്ത് 91 സീറ്റുകളില്‍ വിജയിച്ചു. ഇത്തവണ വോട്ടെടുപ്പ് കഴിഞ്ഞതോടെ കണക്ക് കൂട്ടലുകളുമായി മുന്നണികള്‍ സജീവമായി രംഗത്ത് എത്തിയിരിക്കുകയാണ്.
ബംഗാളില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ തെരഞ്ഞെടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം

2016 ല്‍
2016 ലെ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ ആകെയുള്ള 14 സീറ്റില്‍ ഒന്‍പതിടത്തായിരുന്നു എല്‍ഡിഎഫ് വിജയിച്ചത്. കോവളം, വട്ടിയൂര്‍ക്കാവ്, അരുവിക്കര, തിരുവനന്തപുരം എന്നീ നാല് സീറ്റുകളില്‍ യുഡിഎഫ് വിജയിച്ചപ്പോള്‍ നേമം മണ്ഡലം പിടിച്ച ബിജെപി സംസ്ഥാനത്ത് ആദ്യമായി അക്കൗണ്ട് തുറക്കുന്നതിനും കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചു.

വട്ടിയൂര്‍ക്കാവും പിടിച്ചു
പിന്നീട് കെ മുരളീധരന്‍ വടകര ലോക്സഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ചതിനെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് കൂടി ഇടതുമുന്നണി പിടിച്ചതോടെ തലസ്ഥാന ജില്ലയിലെ ഇടത് സീറ്റുകള്‍ പത്തായി ഉയര്‍ന്നു. ഇത്തവണ 14 ല്‍ പതിനാലും നേടുമെന്നാണ് ഇടതുനേതാക്കളുടെ അവകാശവാദമെങ്കില്‍ എട്ടിലേറെ സീറ്റുകളില്‍ വിജയം ഉറപ്പാണെന്നാണ് യുഡിഎഫ് കേന്ദ്രങ്ങള്‍ പറയുന്നത്.

നേമത്ത് ആര്
നേമത്തിന് പുറമെ തിരുവനന്തപുരം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ് സീറ്റുകളിലാണ് ബിജെപിയുടെ പ്രതീക്ഷ. ജില്ലയില്‍ ഏറ്റവും വാശിയേറിയ മത്സരം നടക്കുന്നത് ബിജെപിയുടെ ഏക സിറ്റിങ് സീറ്റായ നേമത്താണ്. ഇവിടെ മൂന്ന് മുന്നണികളും ഒരുപോലെ വിജയം പ്രതീക്ഷിക്കുന്നു. കെ മുരളീധരന്‍ സ്ഥാനാര്‍ത്ഥിയായി എത്തിയതാണ് കോണ്‍ഗ്രസിന്‍റെ പ്രതീക്ഷകള്‍ വര്‍ധിക്കാനുള്ള കാരണം.

നേമത്തെ ലീഡ്
സിറ്റിങ് സീറ്റില്‍ കുമ്മനം രാജശേഖരന് 8000 മുതല്‍ പന്ത്രണ്ടായിരം വരെ ലീഡ് കിട്ടുമെന്നുമാണ് ബിജെപിയുടെ കണക്ക്. വോട്ടെടുപ്പിന് ശേഷമാണ് ബിജെപി ഇത്തരമൊരു കണക്ക് പുറത്ത് വിട്ടത്. മണ്ഡലത്തിലെ ബിജെപി വിരുദ്ധ വോട്ടുകള്‍ എല്‍ഡിഎഫിനും യുഡിഎഫിനും ഇടയില്‍ ഭിന്നിച്ചു പോയെന്നാണ് അവരുടെ വിലിയിരുത്തല്‍.

ശിവന്‍കുട്ടി ജയിക്കും
സിപിഎം ആവട്ടെ നേമം ഇത്തവണ തിരികെ പിടിക്കാന്‍ കഴിയുമെന്ന തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. ഏഴായിരും മുതല്‍ അയ്യാ കഴിഞ്ഞ തവണ ബിജെപിക്ക് പോയ കോണ്‍ഗ്രസ് വോട്ടുകളില്‍ വലിയൊരു വിഹിതം കെ മുരളീധരന്‍ പിടിച്ചാല്‍ ശിവന്‍കുട്ടിയുടെ ഭൂരിപക്ഷം പതിനായിരത്തിന് മുകളിലേക്ക് ആയേക്കാമെന്നാണ് കണക്ക് കൂട്ടല്‍.

പ്രതീക്ഷയുള്ള സീറ്റുകള്‍
ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, വട്ടിയൂര്‍ക്കാവ്,വാമനപുരം, പാറശാല, നെടുമങ്ങാട്,കഴക്കൂട്ടം, കാട്ടാക്കട എന്നീ മണ്ഡലങ്ങളിലും എല്‍ഡിഎഫ് വിജയം ഉറപ്പിക്കുന്നു. വര്‍ക്കല, അരുവിക്കര, നെയ്യാറ്റിന്‍കര, കോവളം എന്നിവിടങ്ങളില്‍ മത്സരം ശക്തമാണെങ്കിലും വിജയിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍.

തിരുവനന്തപുരത്ത് എന്താവും
തിരുവനന്തപുരം ഒഴികേയുള്ള മണ്ഡലങ്ങളിലെല്ലാം എല്‍ഡിഎഫ് വിജയം പ്രതീക്ഷിക്കുന്നു. തിരുവനന്തപുരത്ത് ഇടത് വിരുദ്ധ വോട്ടുകള്‍ ബിജെപിക്കും യുഡിഎഫിനും ഇടയില്‍ വിഭജിച്ച് പോയാല്‍ മാത്രമാണ് വിജയ സാധ്യത കാണുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കുകള്‍ മണ്ഡലത്തില്‍ എല്‍ഡിഎഫിന് ആശ്വാസം നല്‍കുന്നതാണെങ്കിലും നിയമസഭ തിരഞ്ഞെടുപ്പില്‍ ഇത് എത്രത്തോളം നിലനിര്‍ത്താന്‍ കഴിയുമെന്നാണ് സംശയം.

യുഡിഎഫ് ക്യാംപില്‍
മറുവശത്ത് യുഡിഎഫ് ക്യാംപില്‍ ഉറപ്പിക്കുന്നതാവട്ടെ സിറ്റിങ് സീറ്റുകളായ തിരുവനന്തപുരം, കോവളം, അരുവിക്കര എന്നീ മൂന്ന് മണ്ഡലങ്ങളാണ്. നേമത്തിന് പുറമെ എല്‍ഡിഎഫിന്‍റെ കൈവശമുള്ള നെയ്യാറ്റിന്‍കര, പാറശാല, വാമനപുരം, നെടുമങ്ങാട്,വര്‍ക്കല എന്നിവിടങ്ങളില്‍ വിജയ പ്രതീക്ഷയുമുണ്ട്. അങ്ങിനെ മൂന്ന് മതുല്‍ 9 സീറ്റില്‍ വരെയാണ് യുഡിഎഫിന്‍റെ വിജയ പ്രതീക്ഷ.
Recommended Video

മത്സരം ശക്തം
പാര്‍ട്ടികളുടെ ജില്ലയിലെ ആദ്യഘട്ട കണക്കെടുപ്പുകള്‍ കഴിയുമ്പോള്‍ ജില്ലയില്‍ അരുവിക്കര, നെയ്യാറ്റിന്‍കര, പാറശാല, വാമനപുരം, നെടുമങ്ങാട്, വര്‍ക്കല എന്നീ ആറിടങ്ങള്‍ ശക്തമായ മത്സരം നടന്നുവെന്നാണ് വ്യക്തമാക്കുന്നത്. നേമം ഉറപ്പിക്കുന്ന ബിജെപിയാവട്ടെ വട്ടിയൂര്‍ക്കാവിലും തിരുവനന്തപുരത്തും കോണ്‍ഗ്രസ് വോട്ടുകളില്‍ നിന്ന് വലിയൊരു വിഹിതം കിട്ടിയാല്‍ ബിജെപി അട്ടിമറി പ്രതീക്ഷിക്കുന്നു.
സ്റ്റൈലിഷ് ആയി നടി ജാൻവി കപൂർ, ഫോട്ടോകൾ കാണാം












Click it and Unblock the Notifications