തിരുവനന്തപുരത്ത് കത്തിക്കുത്ത്: ഒട്ടോഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്, തര്‍ക്കം ഓട്ടോക്കാര്‍ തമ്മില്‍!
കൊച്ചി: ഒട്ടോഡ്രൈവര്‍ക്ക് കത്തിക്കുത്തില്‍ ഗുരുതര പരിക്ക്. സൗത്ത് റെയില്‍വേ സ്‌റ്റേഷനിലെ പ്രീപെയ്ഡ് ഓട്ടോ ഡ്രൈവര്‍ ചക്കരപ്പറമ്പ് പുല്ലുപറമ്പില്‍ ബാവ മകന്‍ പി ബി റഫീഖ് (38)നെ ഗുരുതരപരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിലെ പ്രതി ടാക്‌സി കാര്‍ ഡ്രൈവറും തമ്മനം സ്വദേശിയുമായ വാമനന്‍ (65)നെ എറണാകുളം നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കലൂര്‍ സ്റ്റാന്റിന് സമീപമുള്ള കെ കെ റോഡിലുള്ള ലോട്ടറി ടിക്കറ്റ് വില്‍പന സ്ഥാപനത്തില്‍ റഫീഖ് ടിക്കറ്റിന്റെ ഫലം നോക്കിക്കൊണ്ടു നില്‍ക്കേ മറ്റൊരു ടിക്കറ്റ് റിസല്‍ട്ട് നോക്കാനായി എത്തിയ പ്രതി റഫീക്കുമായി വാക്കുതര്‍ക്കത്തിലേര്‍പെട്ടു. പിന്നീട് ഉന്തും തള്ളിലുമായതോടെ വാമനന്‍ തന്റെ കാറില്‍ നിന്നും കത്തിയുമായി വന്ന് റഫീഖിനെ കുത്തുകയായിരുന്നു.

സംഭവം കണ്ട് ഭയന്ന നാട്ടുകര്‍ റഫീഖിനെ ഉടന്‍ ആസ്പത്രിയില്‍ എത്തിച്ചു. ഇയാളെ പിന്നീട് ഓപ്പറേഷന് വിധേയമാക്കി. അപകട നില തരണം ചെയ്തിട്ടില്ലെന്ന് ആസ്പത്രി വൃത്തങ്ങള്‍ സൂചിച്ചിച്ചു. സംഭവ സ്ഥലത്ത് ഓടിക്കൂടിയവര്‍ പ്രതിയെ ഉടന്‍ പിടികൂടി പൊലീസിലേല്‍പിക്കുകയുമായിരുന്നു. കോടതിക്ക് മുന്നില്‍ ഹാജരാക്കിയ പ്രതിയെ പിന്നീട് റിമന്റ് ചെയ്തു.












Click it and Unblock the Notifications