• search
  • Live TV
തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

മാവേലിക്കൊപ്പം കൊവിഡ് ബോധവത്കരണം നടത്താൻ പോലീസ്, ജനം കൂട്ടം കൂടരുതെന്ന് ജില്ലാ കളക്ടർ

Google Oneindia Malayalam News

തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷം പ്രളയമായിരുന്നുവെങ്കില്‍ ഇക്കുറി മലയാളിയുടെ ഓണം കൊവിഡ് മഹാമാരി കൊണ്ടുപോയിരിക്കുകയാണ്. വിപുലമായ ഓണാഘോഷങ്ങള്‍ ഇക്കുറിയുണ്ടാകില്ല. ഓണത്തേയും കൊവിഡ് ബോധവല്‍ക്കരണത്തിന് ഉപയോഗിച്ച് വ്യത്യസ്തരാകാനൊരുങ്ങുകയാണ് തിരുവനന്തപുരത്തെ പോലീസ്. മാവേലിക്കൊപ്പം പോലീസുകാര്‍ കൊവിഡ് ബോധവല്‍ക്കരണത്തിനിറങ്ങണം എന്നാണ് സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദേശം.

പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ മാവേലി വേഷം കെട്ടിയ ആളിനൊപ്പം പോലീസുകാര്‍ ബോധവല്‍ക്കരണം നടത്തണം. നാളെ പരിപാടിയുടെ ഉദ്ഘാടനം പാളയം മാര്‍ക്കറ്റിന് മുന്നില്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ ഉദ്ഘാടനം ചെയ്യും.. എന്നാല്‍ ഈ തീരുമാനത്തില്‍ പോലീസിനുളളില്‍ അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതിനിടെ ഓണക്കാലത്തെ കൂട്ടം ചേരലുകൾ ജനം ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ ഡോ.നവ്‌ജ്യോത് ഖോസ അഭ്യർത്ഥിച്ചു. കോവിഡ് 19 വ്യാപനം തടയുന്നതിനായി സർക്കാർ നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ കർശനമായും പാലിക്കണം. ആഘോഷങ്ങൾ പരമാവധി വീടുകൾക്കുള്ളിൽ ഒതുക്കണം. ചന്തകളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുന്നെന്ന് പോലിസ് ഉറപ്പു വരുത്തും. അതത് പ്രദേശത്തെ കച്ചവടക്കാർ കോവിഡുമായി ബന്ധപ്പെട്ട് നേരിടുന്ന പ്രശനങ്ങൾ ചർച്ചചെയ്തു പരിഹാരം കാണാൻ ബന്ധപ്പെട്ട ആർ.ഡി.ഒമാർക്കും ഡി.വൈ. എസ്.പിമാർക്കും നിർദ്ദേശം നൽകിയിട്ടു്. ജില്ലയിൽ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നെ് ഉറപ്പുവരുത്തുന്നതിനായി മൊബൈൽ സ്‌ക്വാഡുകൾ രൂപീകരിക്കും.

കേരള കോൺഗ്രസിൽ വിപ്പ് യുദ്ധം! ജോസ് കെ മാണിയെ പൂട്ടാൻ പുതിയ കരുനീക്കി പിജെ ജോസഫ്! കേരള കോൺഗ്രസിൽ വിപ്പ് യുദ്ധം! ജോസ് കെ മാണിയെ പൂട്ടാൻ പുതിയ കരുനീക്കി പിജെ ജോസഫ്!

ജനങ്ങളുടെ സാധാരണ ജീവിതത്തെ തടസപ്പെടുത്താതെയുള്ള നിയന്ത്രണങ്ങളാണ് ഇപ്പോൾ ഏർപ്പെടുത്തിയിട്ടുള്ളത്. ഇതിനോട് പൊതുജനങ്ങൾ പൂർണ്ണമായും സഹകരിക്കണമെന്നും കളക്ടർ അഭ്യർത്ഥിച്ചു. കളക്ടറേറ്റിൽ ചേർന്ന തഹസിൽദാർമാരുടെയും ഡി.വൈ.എസ്.പിമാരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. ജില്ലയിലെ വിവിധ ഭാഗങ്ങളിലെ സ്ഥിതിഗതികൾ തഹസിൽദാർമാരും ഡി.വൈ.എസ്.പിമാരും കളക്ടറെ അറിയിച്ചു. ഓണക്കാലത്ത് തിരക്ക് നിയന്ത്രിക്കുന്നതിനുവേ നടപടികളും ജില്ലയിലെ ഗ്രാമപ്രദേശങ്ങളിൽ പോലീസ് നടപ്പിലാക്കുന്ന കോവിഡ് 19 കയ്‌ന്മെന്റ് ആക്ഷൻ പ്ലാനും യോഗത്തിൽ വിലയിരുത്തി. ആർ.ഡി.ഒമാരായ ജോൺ സാമുവൽ, എസ്.എൽ സജികുമാർ, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ അനു എസ്. നായർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ.എസ്. ഷിനു എന്നിവർ യോഗത്തിൽ പങ്കെടുത്തു.

അഭിഭാഷകരെ നിശബ്ദരാക്കരുത്, പ്രശാന്ത് ഭൂഷണ് വേണ്ടി സുപ്രീം കോടതിക്ക് കത്തയച്ച് 1500ലേറെ അഭിഭാഷകർഅഭിഭാഷകരെ നിശബ്ദരാക്കരുത്, പ്രശാന്ത് ഭൂഷണ് വേണ്ടി സുപ്രീം കോടതിക്ക് കത്തയച്ച് 1500ലേറെ അഭിഭാഷകർ

രാഹുൽ ഗാന്ധിയുടെ കീഴിൽ പുതിയ ട്രബിള്‍ ഷൂട്ടര്‍മാരുടെ ടീം! കോൺഗ്രസിൽ പിടിമുറുക്കി ഈ മൂവർ സംഘം!രാഹുൽ ഗാന്ധിയുടെ കീഴിൽ പുതിയ ട്രബിള്‍ ഷൂട്ടര്‍മാരുടെ ടീം! കോൺഗ്രസിൽ പിടിമുറുക്കി ഈ മൂവർ സംഘം!

Thiruvananthapuram
English summary
Onam preparations in Thiruvananthapuram amidst Covid 19 spread
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X