തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് നൽകാൻ ഒരു വർഷം; ഉദ്യോ​ഗസ്ഥർ നക്ഷത്രമെണ്ണും

Google Oneindia Malayalam News

തിരുവനന്തപുരം ∙ റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് നൽകാൻ ഒരു വർഷത്തെ കാലതാമസം വരുത്തിയത് കാരണം 84 വയസ്സുള്ള വയോധികയ്ക്ക് വാർധക്യകാല പെൻഷൻ നഷ്ടപ്പെട്ട സംഭവത്തിൽ നടപടി എടുക്കണം എന്ന് ഉത്തരവ്.

വെള്ളറട ഗ്രാമപഞ്ചായത്തിലെ ഉദ്യോഗസ്ഥരുടെ പേരിൽ നടപടിയെടുക്കണം എന്ന് മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് പറഞ്ഞു. ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് കമ്മീഷൻ കണ്ടെത്തി.

court news1331

പഞ്ചായത്ത് ഡയറക്ടർ ഇക്കാര്യം നേരിട്ട് അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നിയമപരമായ നടപടി സ്വീകരിച്ച് വിവരം പരാതിക്കാരനെ അറിയിക്കണം എന്നും കമ്മിഷൻ ഉത്തരവിൽ നിർദ്ദേശിച്ചു.

വെള്ളറട സ്വദേശി പി.എ.സുഭാഷ് ബോസ് സമർപ്പിച്ച പരാതിയിൽ ആണ് നടപടി. 2020 നവംബർ 4നാണ് പരാതിക്കാരന്റെ അമ്മ ജെ. പുഷ്പാബായി റസിഡൻഷ്യൽ സർട്ടിഫിക്കറ്റിന് വെള്ളറട ഗ്രാമപഞ്ചായത്ത് ഓഫിസിൽ അപേക്ഷ സമർപ്പിച്ചത്. 2021 ഡിസംബർ 14ന് സർട്ടിഫിക്കറ്റ് തയാറാക്കി ഓഫീസിൽ സൂക്ഷിച്ചതായി പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു. എന്നാൽ സർട്ടിഫിക്കറ്റ് അപേക്ഷക കൈപ്പറ്റിയില്ല.

പിന്നീട് പരാതിക്കാരൻ വിവരാവകാശ നിയമപ്രകാരം പഞ്ചായത്തിൽ അപേക്ഷ നൽകി. ഇതിനു ശേഷം ആയിരുന്നു സർട്ടിഫിക്കറ്റ് കൈപ്പറ്റിയത്.
എന്നാൽ ഒരു വർഷത്തിനു ശേഷവും സർട്ടിഫിക്കറ്റ് തയാറാക്കിയ വിവരം തങ്ങളെ ആരും അറിയിച്ചില്ലെന്ന് പരാതിക്കാരൻ കമ്മീഷനെ അറിയിച്ചു.

Thiruvananthapuram
English summary
Order to take action against officers for one year delay in issuing residential certificate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X