സെക്സ് ചാറ്റ്, ലൈംഗിക ബന്ധത്തിനെന്ന് പറഞ്ഞ് ഗ്രീഷ്മ വിളിച്ച് വരുത്തി: ഷാരോണ്‍ വധക്കേസില്‍ കുറ്റപത്രം
ഗ്രീഷ്മയ്ക്ക് പുറമെ ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മലകുമാരന്‍ നായർ എന്നിവരാണ് കേസിലെ പ്രതികള്‍

തിരുവനന്തപുരം: സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച പാറശാല ഷാരോണ്‍ വധക്കേസില്‍ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ഒന്നാം പ്രതി ഗ്രീഷ്മയ്ക്കെതിരെ ഏറെ ഞെട്ടിക്കുന്ന ആരോപണങ്ങളാണ് കുറ്റപത്രത്തിലുള്ളത്. ഷാരോണിനെ ഒഴിവാക്കുന്നതിന് വേണ്ടിയാണ് പ്രതി ആസൂത്രിതമായി കൊലപാതകം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഇതിനായി മാസങ്ങളുടെ മുന്നൊരുക്കം നടത്തി. സെക്സ് ചാറ്റിലൂടെ ഗ്രീഷ്മ ഷാരോണിനെ ലൈംഗിക ബന്ധത്തിനെന്നും പറഞ്ഞ് വീട്ടിലേക്ക് ക്ഷണിച്ച് വരുത്തുകയായിരുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.
വീട്ടിലേക്ക് വിളിച്ച് വരുത്തിയ ഷാരോണിനെ കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ കാർപ്പിക് എന്ന കളനാശിനി കഷായത്തില്‍ കലർത്തി നല്‍കുകയായിരുന്നു. 142 സാക്ഷി മൊഴികളും 57 രേഖകളും അടങ്ങുന്ന കുറ്റപത്രം നെയ്യാറ്റിന്‍കര മജിസ്ട്രേറ്റ് കോടതിയിലാണ് സമർപ്പിച്ചിരിക്കുന്നത്. കേസില്‍ ഗ്രീഷ്മയുടെ അറസ്റ്റ് നടന്ന് 85-ാമത്തെ ദിവസമാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

ഗ്രീഷ്മയ്ക്കെതിരെ കൊലപാതകത്തിന് പുറമെ തെളിവ് നശിപ്പക്കലിനുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. സംഭവത്തില്‍ കുട്ടായ ഗൂഡാലോചന നടന്നിട്ടില്ലെങ്കിലും തെളിവ് നശിപ്പിക്കലുമായി ബന്ധപ്പെട്ട് ഗ്രീഷ്മയുടെ അമ്മയും അമ്മാവനും പങ്കാളികളായിട്ടുണ്ടെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്. കേസിലെ രണ്ട് മൂന്നും പ്രതികളാണ് ഇവർ. ഗ്രീഷ്മയുടെ അമ്മ സിന്ധുവും അമ്മാവന്‍ നിര്‍മലകുമാരന്‍ നായരുമാണ് പ്രതികള്‍.
ഷാരോണിന്റെ മരണത്തിന് കാരണമായ വിഷം നല്‍കിയത് ഗ്രീഷ്മയാണെന്നുള്ളതിനുള്ള തെളിവുകളും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്. കേസ് രജിസ്റ്റർ ചെയ്ത് 90 ദിവസത്തിനുള്ളില്‍ തന്നെ കുറ്റപത്രം സമർപ്പിക്കാന്‍ പൊലീസിന് സാധിച്ചതിനാല്‍ കേസില്‍ ഗ്രീഷ്മയ്ക്ക് ജാമ്യം ലഭിക്കുന്നത് വൈകും. നേരത്തെ ഗ്രീഷ്മയുടെ അമ്മയ്ക്ക് ജാമ്യം നല്‍കിയെങ്കിലും ഒന്നാം പ്രതിയുടെ ജാമ്യാപേക്ഷ കോടതി നിരസിക്കുകയായിരുന്നു.
2023 ഒക്ടോബർ 14നാണ് ഗ്രീഷ്മ , സുഹൃത്തായ ഷാരോണിനെ വീട്ടില്‍ വിളിച്ച് വരുത്തി കഷായത്തിൽ വിഷം കലർത്തി നൽകുന്നത്. തുടർന്ന് ശാരീരിക അസ്വാസ്ഥ്യതയുണ്ടായ ഷാരോണിനെ ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും 25 മരണപ്പെടുകയായിരുന്നു. സുഹൃത്തുക്കളും ബന്ധുക്കളും സംശയങ്ങള്‍ പ്രകടിപ്പിച്ചെങ്കിലും മരണപ്പൊഴിയില്‍ പോലും ഷാരോണ്‍ ഗ്രീഷ്മയെ സംശയിച്ചിരുന്നില്ല.
തുടക്കത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്നും വീഴ്ചകളുണ്ടായി. സാധാരണ മരണമെന്ന നിഗമനമായിരുന്നു പാറശ്ശാല പൊലീസിന് ആദ്യമുണ്ടായിരുന്നത്. പിന്നീട് പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലും യഥാർത്ഥ സംഭവം പുറത്ത് വരുന്നത്. കൊലപാതകം നടന്നുവെന്ന് ബോധ്യപ്പെട്ടതോടെ തെളിവ് നശിപ്പിക്കാനായി അമ്മയും അമ്മാവനും കൂട്ടു നില്‍ക്കുകയായിരുന്നു. സംഭവം നടന്നത് തമിഴ്നാട്ടിലാണെങ്കിലും വിചാരണ കേരളത്തിൽ തന്നെ നടത്താമെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications