Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഐസിയുവിലാണെന്ന് അറിഞ്ഞിട്ടും അവള്‍ തിരിഞ്ഞുനോക്കിയില്ല'; ഷാരോണിനെ കൊന്നതാണെന്ന് സഹോദരന്‍

തിരുവനന്തപുരം: പാറശാലയില്‍ കാമുകി നല്‍കിയ കഷായവും ജ്യൂസും കുടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ പെണ്‍കുട്ടിക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി യുവാവിന്റെ കുടുംബം രംഗത്ത്. തന്റെ ചേട്ടനെ കഷായ വിഷം കൊടുത്ത് കൊലപ്പെടുത്തിയതാണെന്ന് സഹോദരന്‍ പറഞ്ഞു. കാമുകിയെ കണ്ട് വീട്ടില്‍ തിരിച്ചെത്തിയപ്പോഴേക്കും ചേട്ടന്‍ അവശനിലയിലായിരുന്നു. അന്ന് ചേട്ടനോട് ഒന്നും ചോദിക്കാന്‍ സാധിച്ചിരുന്നില്ല. കാരണം ചേട്ടന് വയ്യാത്ത അവസ്ഥയിലായിരുന്നെന്ന് സഹോദരന്‍ വണ്‍ ഇന്ത്യ മലയാളത്തോട് പറഞ്ഞു. സഹോദരന്റെ വാക്കുകളിലേക്ക്...

1

അന്ന് ചേട്ടന്റെ കൂടെ പോയ രജിനെ വിളിച്ച് കാര്യം ചോദിച്ചു. അവനാണ് കാര്യങ്ങള്‍ പറഞ്ഞത്, അന്ന് അവിടെ പോയി തിരിച്ചുവന്നപ്പോള്‍ ശര്‍ദ്ദിച്ചു. ആ വീട്ടില്‍ നിന്ന് ഇറങ്ങിയത് മുതലാണ് ശര്‍ദ്ദില്‍ തുടങ്ങിയത്. ഇതിന് ശേഷം ചേട്ടന്റെ കാമുകിയെ ഫോണില്‍ വിളിച്ചെന്ന് സഹോദരന്‍ പറയുന്നു.

2

ചേട്ടന്‍ വീട്ടില്‍ എത്തിയപ്പോള്‍ കഷായം കൊടുത്തെന്നാണ് ചേച്ചി പറഞ്ഞത്. ഇതോടൊപ്പം ഒരു ജ്യൂസും കൊടുത്തെന്നാണ് പറഞ്ഞത്. ചേട്ടന്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് പറഞ്ഞപ്പോള്‍ തിരിച്ച് ഒന്നും ചോദിച്ചില്ല. ചേട്ടന്‍ ഐ സി യുവിലാണെന്ന് അറിയിച്ചിരുന്നു. അതിന് ശേഷം അങ്ങോട്ട് മെസേജ് അയക്കുന്നതല്ലാതെ ഇങ്ങോട്ട് ഒന്നും ചോദിച്ചില്ല.

3

ചേട്ടന്‍ ഇടയ്ക്ക് ചേച്ചിയോട് ചാറ്റ് ചെയ്യുന്നില്ലെങ്കില്‍ എന്നെ വിളിച്ച് ചോദിക്കും ചേട്ടന് എന്താണ് പറ്റിയതെന്ന്. ഞാന്‍ വിളിച്ച് പറഞ്ഞാണ് ചേട്ടന്‍ ചാറ്റ് ചെയ്യുന്നത്. അങ്ങനെയുള്ളവള്‍ ഐ സി യുവിലാണെന്ന് അറിഞ്ഞിട്ടും ഒന്നും ചോദിച്ചില്ല. അതുകൊണ്ട് തന്നെ ഇതൊരു കൊലപാതകമാണെന്ന് താന്‍ വിശ്വസിക്കുന്നുണ്ടെന്ന് സഹോദരന്‍ പറഞ്ഞു.

4

ചാറ്റ് ചെയ്യുമ്പോഴും സംസാരിക്കുമ്പോഴും പറഞ്ഞ കാര്യങ്ങള്‍ എല്ലാം കള്ളമാണ്. കഷായത്തിന്റെ കുപ്പിയുടെ ഫോട്ടോ ചോദിച്ചപ്പോള്‍ ഗൂഗിളില്‍ നിന്നെടുത്ത കുപ്പിയുടെ ഫോട്ടോയാണ് അയച്ചു തന്നത്. ഒരു ഫോട്ടോയില്‍ മാര്‍ക്കര്‍ ഇട്ട് മായ്ച ഫോട്ടോയാണ്. ഇവര്‍ തമ്മില്‍ നിയമപരമായ വിവാഹം കഴിഞ്ഞിട്ടില്ല. ചേച്ചി കെട്ടണം എന്ന് പറഞ്ഞപ്പോള്‍ വിവാഹം കഴിച്ചതാണെന്നും സഹോദരന്‍ പറയുന്നു.

5

ഈ സംഭവം നടക്കുന്നത് വരെ ചേച്ചി ഒരു പാവമാണെന്നാണ് കരുതിയത്. ഇതിന് ശേഷമാണ് തനിക്ക് കാര്യങ്ങള്‍ എല്ലാം മനസിലായത്. ചേട്ടന്‍ മരിച്ച് അടക്കാന്‍ നോക്കുന്ന സമയത്താണ് ചേട്ടന് എങ്ങനെയുണ്ടെന്ന് ചോദിക്കുന്നത്. അതിന് ശേഷം ഞാന്‍ മെസേജ് ഒന്നും അയച്ചില്ല. ഈ കഷായത്തെ കുറിച്ചൊക്കെ ചോദിച്ചപ്പോള്‍ അവരുടെ ചേച്ചിയാണ് വാങ്ങിച്ചതെന്നാണ് പറഞ്ഞതെന്ന് സഹോദരന്‍ പറഞ്ഞു.

6

പാറശാല സ്വദേശിയായ യുവാവിന്റെ മരണത്തില്‍ കാമുകിയായ പെണ്‍കുട്ടിക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് കുടുംബം ഉന്നയിക്കുന്നത്. പാറശ്ശാല മൂര്യങ്കര ജെ പി ഹൗസില്‍ ജയരാജിന്റെ മകന്‍ ഷാരോണ്‍ രാജ് ( 23 ) ആണ് മരിച്ചത്. നെയ്യൂര്‍ ക്രിസ്ത്യന്‍ കോളേജില്‍ അവാസന വര്‍ഷ ബി എസ് സി റേഡിയോളജി വിദ്യാര്‍ത്ഥിയാണ് ഷാരോണ്‍. 14ാം തീയതിയായിരുന്നു ഷാരാണ്‍ പെണ്‍ സുഹൃത്ത് നല്‍കിയ ജ്യൂസ് കുടിക്കുന്നത് . തുടര്‍ന്ന് 25ാം തീയതിയോടെ മരണപ്പെടുകയായിരുന്നു .

7

ദിവസങ്ങള്‍ക്ക് മുമ്പ് കളിയിക്കാവിളയില്‍ 11കാരനായ അശ്വിന്‍ മരണപ്പെട്ടതും സമാനമായിരുന്നു. ഇതോടെ സംഭവത്തില്‍ വലിയ ദുരൂഹതയാണ് ഉയര്‍ന്നത്. ഇക്കഴിഞ്ഞ 14ാം തീയതി ഷാറോണും സുഹൃത്ത് റെജിനും ഷാരോണിന്റെ പെണ്‍സുഹൃത്തിന്റെ വീട്ടില്‍ എത്തിയിരുന്നു. സുഹൃത്ത് റെജിനെ പുറത്ത് നിറുത്തി ഷാരോണ്‍ തനിച്ചാണ് വീടിന് ഉള്ളില്‍ പോയത്. ഒരു വര്‍ഷത്തോളമായി പരിചയമുള്ള പെണ്‍സുഹൃത്തിനെ കാണാനാണ് ഷാരോണ്‍ പോയത്. പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് ജ്യൂസ് കുടിച്ചതായി യുവാവ് ബന്ധുക്കളോട് പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+