Get Updates
Get notified of breaking news, exclusive insights, and must-see stories!

വട്ടപ്പാറയിൽ യുവാവിന്റെ കൊല: പ്രതി മനോജിനെ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുത്തു

പോത്തൻകോട്: വട്ടപ്പാറ കല്ലയം കാരമൂട് നമ്പാട് വാടകയ്ക്ക് താമസിക്കുന്ന ജോസഫ് -ശോശാമ്മ ദമ്പതികളുടെ മകൻ വിനോദ്കുമാറിനെ (35) കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി മനോജിനെ കൃത്യം നടന്ന വാടകവീട്ടിലെത്തിച്ച് പൊലീസ് തെളിവെടുത്തു. വട്ടപ്പാറ സിഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇന്നലെ ഉച്ചയ്ക്ക് മൂന്നോടെയാണ് വാടകവീട്ടിലെത്തിച്ചത്. അറസ്റ്റിലായ മനോജിനെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു.

പള്ളിയിൽ പോയ വിനോദിന്റെ കുടുംബം മടങ്ങിയെത്തുന്നതിന് മുമ്പ് വാടക വീടിന്റെ പിറകുവശത്തെ വാതിൽവഴി വീട്ടിൽ കടന്നതിനെക്കുറിച്ചും രാഖിയുമായി വിനോദ് വഴക്കിടുന്നതിനിടെ വിനോദിന്റെ കഴുത്തറുത്ത രീതിയും സംഭവശേഷം രക്ഷപ്പെട്ട വഴിയും മനോജ് പൊലീസിന് കാട്ടിക്കൊടുത്തു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം പൊലീസ് നേരത്തേ കണ്ടെത്തിയിരുന്നു.

vattapparamurdercase-1

കൊലപാതകത്തിൽ വിനോദിന്റെ ഭാര്യയും ബ്യൂട്ടിഷ്യനുമായ രാഖിയുടെ സഹായം പ്രതിക്ക് കിട്ടിയിരുന്നതായി പൊലീസ് സംശയിക്കുന്നുണ്ട്. ഇതിനായി കസ്റ്റഡിയിലുള്ള മനോജിനെ പൊലീസ് വിശദമായി ചോദ്യം ചെയ്യും. കൊലപാതകത്തിൽ വിനോദിന്റെ ഭാര്യയും ബ്യൂട്ടിഷ്യനുമായ രാഖിയ്ക്ക് ബന്ധമുണ്ടോയെന്ന് മനസിലാക്കാൻ പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തുവരുന്നുണ്ട്.

രാഖിയ്ക്ക് സംഭവവുമായി ബന്ധമുണ്ടെന്ന് നാട്ടുകാരും കൊല്ലപ്പെട്ട വിനോദിന്റെ വീട്ടുകാരും ആരോപിക്കുന്നുണ്ടെങ്കിലും ആവശ്യമായ തെളിവുകൾ ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ഇതിൽ വ്യക്തത വരുത്താനായാണ് മനോജിനെ പൊലീസ് വിശദമായി ചോദ്യം ചെയ്യുന്നത്. കൊലപാതകത്തിൽ തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ക്രിമിനൽ പശ്ചാത്തലമുളള മനോജ് സംഭവശേഷം തന്നെ ഭീഷണിപ്പെടുത്തിയിട്ടാണ് അവിടെ നിന്ന് രക്ഷപ്പെട്ടതെന്നുമാണ് രാഖി വെളിപ്പെടുത്തൽ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+