Get Updates
Get notified of breaking news, exclusive insights, and must-see stories!

മൺസൂൺകാല ട്രോളിംഗ് നിരോധനം: തിരുവനന്തപുരം ജില്ലയിലെ ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാകളക്ടർ

തിരുവനന്തപുരം: മൺസൂൺ കാല ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലയിലെ ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ കളക്ടർ ജെറോമിക് ജോർജ്. ജൂൺ പത്ത് മുതൽ ആണ് ഈ കൊല്ലത്തെ ട്രോളിം​ഗ് നിരോധനം. ഇതുമായി ബന്ധപ്പെട്ട് കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ ആണ് അദ്ദേഹം ട്രോളിം​​ഗുമായി ബന്ധപ്പെട്ട കാര്യങ്ങൾ വ്യക്തമാക്കിയത്. ട്രോളിം​ഗ് സംബന്ധിച്ച വിവരങ്ങൾ ഏകോപിപ്പിക്കുന്നതിന് വിഴിഞ്ഞം തുറമുഖത്ത് സബ് കളക്ടർ അശ്വതി ശ്രീനിവാസിനെയും മുതലപ്പൊഴിയിൽ എഡിഎം ജെ അനിൽ ജോസിനെയും നോഡൽ ഓഫീസർമാരായി നിയമിച്ചതായും ജില്ലാ കളക്ടർ വ്യക്തമാക്കി. ജൂലായ് 31 അർദ്ധരാത്രി വരെ 52 ദിവസത്തേക്ക് ആയിരിക്കും നിരോധനം.

ട്രോളിം​ഗ് നിരോധനവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികൾക്ക് ആവശ്യമായ എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയതായാണ് കളക്ടർ പറഞ്ഞത്. ട്രോളിംഗ് നിരോധനം മറികടന്ന് അനധികൃത മത്സ്യബന്ധനം നടത്താൻ അനുവദിക്കില്ലെന്നും തീരപ്രദേശങ്ങളിലെ ഹൈമാസ്റ്റ് ലൈറ്റ് ഉൾപ്പെടെയുള്ള തെരുവ് വിളക്ക് സംവിധാനങ്ങൾ പ്രവർത്തനക്ഷമമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ട്രോളിം​ഗ് നിരോധനം ആരംഭിക്കുന്നതിന് മുമ്പ് തീരപ്രദേശത്തെ ശുചീകരണം പൂർത്തിയാക്കും. രാത്രിയിൽ എത്തുന്ന മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക ബസ് സർവീസ് ആരംഭിക്കും.

Trawling N3

ട്രോളിം​ഗ് കാലയളവിൽ പ്രാദേശിക മോണിറ്ററിം​ഗ് കമ്മിറ്റികൾ രൂപീകരിച്ച് കൃത്യമായ ഇടവേളകളിൽ യോ​ഗം ചേരുമെന്നും ഹാർബറുകളിലും പരിസരത്തും ഉള്ള ലഹരി ഉപയോ​ഗം കർശനമായി ഒഴിവാക്കുന്നതിന് നിരീക്ഷണം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച നിർദ്ദേശവും നൽകി. സുരക്ഷയ്ക്കായി 300 ഓളം പോലീസ് ഉദ്യോ​ഗസ്ഥരെ നിയോ​ഗിക്കുമെന്നും അതിനൊപ്പം കൺട്രോൾ റൂമുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കാനും പോലീസ് പട്രോളിം​ഗ് ശക്തപ്പെടുത്താനും കളക്ടർ നിർദ്ദേശിച്ചു. കോസ്റ്റ് ​ഗാർഡിന്റേയും മറൈൻ എൻഫോഴ്സിന്റേയും പ്രത്യേക നിരീക്ഷണം ഉണ്ടാകും. തീരപ്രദേശങ്ങളിൽ കുടിവെള്ള ലഭ്യത ഉറപ്പുവരുത്താനും യോഗത്തിൽ തീരുമാനം ഉണ്ടായി

വിഴിഞ്ഞം, മുതലപ്പൊഴി മത്സ്യബന്ധന തുറമുഖങ്ങളില പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിൽ 24 മണിക്കൂറും പ്രവർ‌ത്തന സജ്ജമായ ആംബുലൻസ് ഉൾപ്പെടെയുള്ള സേവനങ്ങൾ രക്ഷാ ദൗത്യത്തിനായി സജ്ജമാക്കും. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ തുടങ്ങണമെന്നും ബന്ധപ്പെട്ട ഉദ്യോദസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

അതേസമയം അടുത്ത 5 ദിവസം കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് പ്രവചനം. കേരള തീരത്ത് ശക്തമായ തിരമാലയ്ക്കും സാധ്യത ഉണ്ട്. മത്സ്യത്തൊഴിലാളികളും തീരപ്രദേശത്ത് താമസിക്കുന്നവരും അതീവ ജാ​ഗ്രത പാലിക്കണമെന്ന് നിർദ്ദേശം ഉണ്ട്. വെള്ളയാഴ്ച രാത്രി 11.30 വരെ കേരള തീരത്ത് 0.5 മുതൽ 0.7 വരെ ഉയരത്തിൽ തിരമാല പ്രതീക്ഷിക്കാം എന്നാണ് പ്രവചനം, വേ​ഗത സെക്കന്റിൽ 10 സെന്റിമീറ്ററിനും 30 സെന്റി മീറ്ററിനും ഇടയിലായിരിക്കുമെന്നാണ് നാഷണൽ ഓഷ്യൻ സ്റ്റാറ്റസ് റിസർച്ച് സെന്റർ (INCOIS) അറിയിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+