Get Updates
Get notified of breaking news, exclusive insights, and must-see stories!

'എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെയുള്ള കേസ് രാഷ്ട്രീയ പ്രേരിതമെന്ന ക്ലീഷെ പറയുന്നില്ല'; വി ഡി സതീശൻ

തിരുവനന്തപുരം: എംഎൽഎ എൽദോസിസ് കുന്നപ്പിള്ളിക്കെതിരെ ബലാത്സം​ഗ കേസ് ചുമത്തിയതിന് പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബലാത്സംഗ വകുപ്പ് ചുമത്തിയതിനെപ്പറ്റി രാഷ്ട്രീയ പ്രേരിതം എന്ന ക്ലീഷെ പറയുന്നില്ലെന്നും ഇത് ഗൗരവമായ സംഭവമാണെന്നും അദ്ദേഹം പറഞ്ഞു. ആരോപണ വിധേയനായ എം.എൽ.എയിൽ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്.

നാളെയോ മറ്റന്നാളോ വിശദീകരണം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. സ്ത്രീപക്ഷ നിലപാടാണ് കോൺഗ്രസിന്റേത് എന്നും സതീശൻ പറഞ്ഞു. ഒളിവിൽ പോകേണ്ട ആവശ്യം എം.എൽ.എയ്ക്കില്ല. മുൻകൂർ ജാമ്യാപേക്ഷ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. സിപിഐഎമ്മിനും കോൺഗ്രസിന്റെ ഈ നിലപാട് പാഠമാണെന്നും അദ്ദേഹം പറഞ്ഞു.

newa

''എൽദോസ് കുന്നപ്പിള്ളിയോട് വിശദീകരണം തേടിയുണ്ട്. അദ്ദേഹം ഒളിവിലാണോ എന്ന് അറിയില്ല. കേസുമായി ബന്ധപ്പെട്ട് ഉയരുന്ന മറ്റു കാര്യങ്ങളും പരിശോധിക്കും. മുൻകൂർ ജാമ്യാപേക്ഷ നൽകിയാൽ സാധാരണ അറസ്റ്റ് ചെയ്യാറില്ല. അപ്പോൾ പിന്നെ ഒളിവിൽ പോകേണ്ട ആവശ്യമില്ലല്ലോ'' എന്നാണ് വിഡി സതീശൻ പറഞ്ഞത്. എൽദോസ് കുന്നപ്പിള്ളിയുടെ മുൻകൂർ ജാമ്യാപേക്ഷ 15ന് അഡി. സെഷൻസ് കോടതി പരിഗണിക്കും. താൻ നിരപരാധിയാണെന്ന് കാട്ടി എൽദോസ് കുന്നപ്പള്ളി ഇന്ന് സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ടിരുന്നു.

ക്രിമിനലുകൾക്ക് ജെൻഡർ വ്യതാസമില്ല,താൻ തെറ്റ്പെ ചെയ്തിട്ടില്ലെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ ഫേസ്ബുക്കിൽ എഴുതി. അധികാരം എനിക്ക് അവസാന വാക്കല്ല. മരിക്കുവോളം സത്യസന്ധമായി ജീവിക്കും. പെരുമ്പാവൂരിലെ വോട്ടേഴ്സ് പറയുന്നത് അനുസരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. വിതട്ടിപ്പ് തനിക്ക് വശമില്ലെന്നും ദൈവം മാത്രമാണ് തുണയായിട്ടുള്ളതെന്നും എൽദോസ് കുന്നപ്പിള്ളിൽ പ്രതികരിച്ചു.

എൽദോസ് കുന്നപ്പിള്ളിക്കെതിരെ ക്രൈംബ്രാഞ്ച് ബലാത്സംഗക്കുറ്റം ആണ് ചുമത്തിയിരിക്കുന്നത്. പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പുതിയ വകുപ്പുകൾ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. എംഎൽഎയ്ക്ക് എതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി നെയ്യാറ്റിൻകര കോടതിയിൽ പൊലീസ് റിപ്പോർട്ട് നൽകി. പരാതിക്കാരിയുടെ മൊഴി പൂർണമായി രേഖപ്പെടുത്തിയ ശേഷം
ആ ണ് കേസ്.

ജില്ലാ ക്രൈംബ്രാഞ്ചാണ് കൂടുതൽ വകുപ്പുകൾ ചേർത്ത് റിപ്പോർട്ട് നൽകിയത്.അധ്യാപിക കൂടിയായ പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വീട്ടിൽ അതിക്രമിച്ച് കയറിയതിനും ദേഹോപദ്രവം ഏൽപ്പിച്ചതിനും തട്ടിക്കൊണ്ടുപോയതിനും ആണു നേരത്തെ കേസെടുത്തിരുന്നത്.

ഇന്ന് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയ മൊഴിയിൽ എംഎൽഎ പരാതിക്കാരിയുടെ കഴുത്തിൽ കുരിശുമാല അണിയിക്കുകയും സംരക്ഷിക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തുവെന്ന് പറയുന്നുണ്ട്. തന്നെ ശാരീരികമായി പീഡിപ്പിച്ചു എന്നണ് യുവതി പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞിരുന്നത്. എന്നാൽ കോടതിയിൽ നൽകിയ മൊഴിയിൽ പീഡനാരോപണം ഉന്നയിച്ചു. കേസ് കോവളം പൊലീസിൽനിന്ന് ജില്ലാ ക്രൈംബ്രാഞ്ചിലേക്കു കൈമാറിയശേഷം നൽകിയ മൊഴിയിലും പീഡനരോപണത്തിൽ യുവതി ഉറച്ചു നിന്നതോടെയാണ് ബലാൽത്സംഗക്കേസ് ചുമത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+