ഇതത്ര കോമഡിയല്ല, ടിവിയിൽ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച സന്ധ്യ ഇപ്പോൾ തട്ടുകടയിൽ
തിരുവനന്തപുരം: ലോക്ക്ഡൗണിൽ ജീവിതം നിലച്ച നിരവധി ആളുകളെ 'വൺ ഇന്ത്യ മലയാളം' വാർത്ത സംഘം കഴിഞ്ഞ കുറേ ദിവസങ്ങളിലായി ഒപ്പിയെടുക്കുകയാണ്. തീർത്തും വ്യത്യസ്തമായ ഒരു കോമഡി താരമാണ് ഞങ്ങളുടെ ക്യാമറക്കണ്ണുകളിൽ ഇന്നു പതിഞ്ഞിരിക്കുന്നത്. ഒരുകാലത്ത് തകർപ്പൻ കോമഡി പരിപാടികളുമായി വലിയ തിരക്കുള്ള കലാകാരിയായിരുന്നു സന്ധ്യ. എന്നാൽ, ഇന്നിപ്പോൾ ഉപജീവനത്തിനായി തലസ്ഥാനത്ത് തട്ടുകട നടത്തുകയാണിവർ. കുടപ്പനക്കുന്ന് ജംഗ്ഷന് സമീപത്തെ പാതയോരത്താണ് സന്ധ്യയുടെ തട്ടുകട.
ഉപ്പും മുളകിലെ അശ്വതി നായരുടെ വൈറലായ ചിത്രങ്ങള്‍

ടെലിവിഷൻ സീരിയൽ, കോമഡി പരിപാടികളിൽ സജീവസാന്നിധ്യമായിരുന്ന സന്ധ്യാ റാണിയാണ് ഉപജീവനത്തിനായി തിരുവനന്തപുരത്ത് തട്ടുകട നടത്തുന്നത്. ഒരുകാലത്ത് ടെലിവിഷൻ പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ചിരുന്ന സന്ധ്യ വലിയ തിരക്കുള്ള താരമായിരുന്നു.തകര്‍പ്പന്‍ കോമഡി, കോമഡി സ്റ്റാര്‍സ്, കോമഡി മാസ്റ്റേഴ്സ് എന്നീ പരിപാടികളിലൂടെയായിരുന്നു ഇവർ പ്രേക്ഷകർക്ക് സുപരിചിതയായിരുന്നത്. കൊവിഡും ലോക്ക്ഡൗണും കടുത്ത പ്രതിസന്ധി തീർന്നതോടെയാണ് മറ്റു വരുമാനമാർഗമില്ലാതെ ഇവർ തട്ടുകട തുടങ്ങിയത്.

നിപ്പ രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ട നാൾ മുതല്‍ ഇങ്ങോട്ട് കൊവിഡ് രണ്ടാം തരംഗം വരെയുള്ള കാലയളവില്‍ ഒരു പ്രോഗ്രാം പോലും സന്ധ്യക്ക് ചെയ്യാനായില്ല.കൊവിഡിൻ്റെ ഭാഗമായുള്ള നിയന്ത്രണങ്ങൾ വന്നതോടെ പലയിടങ്ങളിലും സ്റ്റേജ് പ്രോഗ്രാമുകൾ, ഉത്സവ പരിപാടികൾ എന്നിവ ഒഴിവാക്കുന്ന സ്ഥിതിയുണ്ടായി. ഇതോടെ, എല്ലാവർഷവും തങ്ങൾക്ക് ലഭിച്ചിരുന്ന പ്രോഗ്രാമുകളെല്ലാം നഷ്ടമായി - സന്ധ്യയുടെ വാക്കുകളാണിത്.
പാടത്ത പൈങ്കിളിയിലെ കുട്ടിത്താരം മനീഷ മഹേഷ്: ക്യൂട്ട് ചിത്രങ്ങള്‍

ജീവിതത്തിന്റെ ഇരുവശവും കൂട്ടിമുട്ടിക്കാന്‍ സന്ധ്യ ആദ്യം കണ്ടെത്തിയ മാര്‍ഗം പച്ചക്കറി വില്‍പ്പനയായിരുന്നു.വരുമാനമില്ലാതിരുന്നിട്ടും രണ്ടും കൽപ്പിച്ച് വായ്പയെടുത്ത് പുതിയ വാഹനം വാങ്ങി. തിരുവനന്തപുരത്തെ പ്രധാനപ്പെട്ട മൂന്നിടങ്ങളിൽ വാഹനങ്ങളില്‍ എത്തിച്ച് പച്ചക്കറികള്‍ വിൽപ്പന നടത്തി. കുടപ്പനക്കുന്ന്, നാലാഞ്ചിറ, മണികണ്ഠേശ്വരം എന്നിവിടങ്ങളിലേക്കാണ് സന്ധ്യ കച്ചവടത്തിനായി പോയത്. ഇതിനിടെയാണ് പുതിയ വാഹനത്തിൻ്റെ എൻജിൻ തകരാറിലാകുന്നത്.അങ്ങനെ ആ ജോലിയും അവസാനിപ്പിക്കേണ്ടി വന്നു.

പ്രതീക്ഷകൾ മങ്ങിയതോടെയാണ് തട്ടുകട ആരംഭിക്കാൻ തീരുമാനിച്ചത്. കുടപ്പനക്കുന്ന് ജംഗ്ഷനിലെ പാതയോരത്ത് തട്ടുകട നടത്താനുള്ള തീരുമാനത്തിന് കുടുംബവും പച്ചക്കൊടി കാട്ടി. ആഹാരം ഉണ്ടാക്കുന്നതെല്ലാം സന്ധ്യ തനിച്ചായിരുന്നു. കച്ചവടം മെച്ചപ്പെട്ട് വരുന്നതിനിടെ വീണ്ടും കൊവിഡ് രണ്ടാം തരംഗം ശക്തമായി. തട്ടുകടകൾ അടക്കമുള്ള വ്യാപാരസ്ഥാപനങ്ങൾക്ക് ഇതോടെ പൂട്ട് വീണു. പ്രതീക്ഷകൾക്കും പ്രത്യാശകൾക്കുമേൽ വീണ്ടും കരിനിഴൽ വീണു.
ഏത് ലുക്കിലും മാസാണ്... തരംഗമായി മമ്മൂക്കയുടെ പോണി ടെയില്‍ പോസ്

തേങ്ങയും തക്കാളിയും സവാളയും വിറ്റ് പിടിച്ചുനില്‍ക്കാനായിരുന്നു പിന്നീടുള്ള ശ്രമം. ഇതും ഒടുവിൽ പരാജയപ്പെട്ടു. പിന്നീട്, ഇളവുകള്‍ പ്രഖ്യാപിച്ചപ്പോള്‍ രണ്ടും കല്‍പ്പിച്ച് വീണ്ടും തട്ടുകട തുടങ്ങി.പാഴ്സൽ മാത്രം നൽകാനാണ് ഇപ്പോൾ പൊലീസ് അനുമതി നൽകിയിരിക്കുന്നത്. കച്ചവടം നന്നേ കുറവാണ്. പേരിനു മാത്രമെന്ന് വേണമെങ്കിൽ പറയാം. അല്ലാതെ വലിയ ബിസിനസ്സൊന്നുമില്ല. - സന്ധ്യ പറയുന്നു.

കുടപ്പനക്കുന്ന് ജംഗ്ഷനിൽ വൈകിട്ട് 6 മുതൽ 9 വരെ സന്ധ്യാ റാണി ഉണ്ടാകും. തട്ടുകടയിൽ കൂട്ടിന് സഹായത്തിനായി ഭർത്താവുമുണ്ട്. ദുരിത കാലം മാറി പഴയ രീതിയിലേക്ക് കാര്യങ്ങൾ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് സന്ധ്യയെ പോലുള്ള ഓരോ കലാകാരന്മാരും കലാകാരികളും ജീവിതം തള്ളിനീക്കുന്നത്. സ്റ്റേജ് പ്രോഗ്രാമുകളും ഉത്സവ പരിപാടികളും സജീവമായാൽ മാത്രമേ തങ്ങൾക്ക് പിടിച്ചുനിൽക്കാനാകുവെന്നാണ് സന്ധ്യ പറയുന്നത്.

തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ മുൻ കലാതിലകം കൂടിയായിരുന്നു ഈ കോമഡി ആർട്ടിസ്റ്റ്. എന്നാൽ, അന്ന് ലഭിച്ച പുരസ്കാരങ്ങളും അവാർഡുകളുമൊക്കെ വീട്ടിലെ ഷോക്കേസിൽ ഇരിപ്പുണ്ട്. ജീവിത പ്രതിസന്ധിയിൽ അതുകൊണ്ട് വലിയ ഗുണമൊന്നും ഉണ്ടായില്ല.
നിലവിലെ സാഹചര്യം മാറി സ്റ്റേജുകൾ ഉണർന്നാൽ തന്നെ പോലുള്ള നിരവധി കലാകാരന്മാർക്ക് അത് നൽകുന്ന ആശ്വാസവും പിന്തുണയും എത്രത്തോളമെന്ന് പറഞ്ഞറിയിക്കാനാവില്ല.ആശങ്കയോടെ സന്ധ്യയുടെ വാക്കുകൾ കേൾക്കുമ്പോൾ ആ ദുരിതം മുഴുവനും ക്യാമറക്കണ്ണുകളിൽ ആർത്തിരമ്പി.
ക്യൂട്ടാണ് മുക്തയും മകളും, വൈറലായി താരത്തിന്റെ മകളുടെ പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍












Click it and Unblock the Notifications