ജ്യൂസ് ചലഞ്ചും ഗ്രീഷ്മയുടെ ട്രാപ്പ്; ഷാരോണ്‍ കൊലക്കേസില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍
തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ പുതിയ വഴിത്തിരിവ്. ഷാരോണിന്റെ മരണത്തിൽ ചെറുതായിട്ടൊന്നുമല്ല കേരളം ഞെട്ടിയത്. മനസ്സാക്ഷി മരവിപ്പിക്കുന്ന കാര്യങ്ങളാണ് ഷാരോണിന്റെ മരണത്തിൽ നടന്നത്. പ്രതി ഗ്രീഷ്മ പിടിയിലായതോടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
ഷാരോണിനെ കൊല്ലണം എന്ന് ലക്ഷ്യമിട്ട് തന്നെയാണ് പ്രതി ഗ്രീഷ്മ ജ്യൂസ് ചലഞ്ച് നടത്തിയതെന്ന് പോലീസ് പറഞ്ഞു. ജ്യൂസ് ചലഞ്ച് ട്രയല്‍ റണ്‍ ആയിരുന്നു. ഷാരോണ്‍ എങ്ങനെ പ്രതികരിക്കുമെന്ന് അറിയാനായിരുന്നു ഇത്. പലതവണ ജ്യൂസില്‍ വിഷം കലക്കി കൊല്ലാന്‍ ശ്രമിച്ചതായി ഗ്രീഷ്മ ചോദ്യം ചെയ്യലിനിടെ സമ്മതിച്ചിട്ടുണ്ട്..

ഷാരോണിനെ ഒഴിവാക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നതായും ഗ്രീഷ്മ ക്രൈംബ്രാഞ്ചിനോട് പറഞ്ഞു. പൊലീസ് കസ്റ്റഡിയില്‍ ലഭിച്ച ഗ്രീഷ്മയുമായി അന്വേഷണസംഘം ഇന്ന് തെളിവെടുപ്പ് നടത്തും. ഗ്രീഷ്മയുടെ വീട്ടിലാണ് ആദ്യം തെളിവെടുപ്പ് നടത്തുക. ഗ്രീഷ്മയുടെ വീട്ടില്‍ പോലീസ് സീല്‍ ചെയ്ത വാതില്‍ തകര്‍ത്ത് അജ്ഞാതന്‍ അകത്ത് കയറിയിരുന്നു.
സ്വര്‍ണക്കടത്തുകാരനെന്ന് തെറ്റിദ്ധരിച്ചു; എംപിയുടെ മകന്റെ വസ്ത്രം അഴിപ്പിച്ച് പരിശോധന; പരാതി

ഇത് കൂടുതല്‍ ദുരൂഹത വര്‍ധിപ്പിച്ചിട്ടുണ്ട്. തെളിവ് നശിപ്പിക്കാനാണോ പൂട്ട് പൊളിച്ച് അകത്ത് കയറിയതെന്നാണ് സംശയം. സംഭവത്തില്‍ തമിഴ്‌നാട് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഗ്രീഷ്മയെയും അമ്മയെയും അമ്മാവനെയും നേരിട്ട് എത്തിച്ച് തെളിവെടുക്കാനിരിക്കെയാണ് വീടിന്റെ പൂട്ട് തകര്‍ത്ത് ആരോ അകത്ത് കയറിയത്.
ഷാരോണിനെ കൊന്നത് താനാണ് എന്ന് ഗ്രീഷ്മ സമ്മതിച്ച ദിവസം രാത്രി വീട്ടിന് നേരെ കല്ലേറുണ്ടായിരുന്നു. അന്നത്തെ കല്ലേറില്‍ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നിരുന്നു.

കസ്റ്റഡിയിലുള്ള ഗ്രീഷ്മയെയും, അമ്മ സിന്ധുവിനെയും, അമ്മാവൻ നിർമ്മൽ കുമാറിനെയും അന്വേഷണ സംഘം ഒരുമിച്ചിരുത്തി ശനിയാഴ്ച ചോദ്യം ചെയ്തിരുന്നു. തെളിവെടുപ്പ് ഉൾപ്പടെയുള്ള പൊലീസ് നടപടികൾ ക്യാമറയിൽ ചിത്രീകരിക്കണം
എന്നാണ് കോടതി നിർദ്ദേശിച്ചത്. കേസിൽ നിർണ്ണായകമായ ശാസ്ത്രീയ പരിശോധന ഫലം തിങ്കളാഴ്ച ലഭിക്കുമെന്നാണ് വിവരം. ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ് ഗ്രീഷ്മ.

ഷാരോണിനെ ഒഴിവാക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും ഷാരോണ്‍ വിട്ട് പോകാന്‍ തയ്യാറായിരുന്നില്ലെന്നും ഇത് വൈരാഗ്യത്തിന് കാരണമായെന്നും രേഷ്മ പോലീസിനോട് പറഞ്ഞിരുന്നു. തന്റെ സ്വകാര്യ ചിത്രങ്ങള്‍ പ്രതിശ്രുത വരന് ഷാരോണ്‍ കൊടുക്കുമോയെന്ന ഭയവും ഗ്രീഷ്മയ്ക്കുണ്ടായിരുന്നു. ഇതോടെ ചിത്രങ്ങള്‍ തിരികെ തരണമെന്ന് ഷാരോണിന് പറഞ്ഞെങ്കിലും ഷാരോണ്‍ വഴങ്ങിയില്ല.
കാര്‍ തല്ലിപ്പൊളിച്ചിട്ടു; ഒപ്പം ഉടമയ്ക്ക് ഒരു ക്ഷമാപണവും നഷ്ടപരിഹാരവും; ഒടുക്കം മുങ്ങി; കാരണം

ചിത്രങ്ങള്‍ തിരികെ നല്‍കാന്‍ ഗ്രീഷ്മ ആത്മഹത്യ ഭീഷണി വരെ മുഴക്കിയിരുന്നു. എന്നാല്‍ ഷാരോണ്‍ വഴങ്ങാതിരുന്നത് വൈരാഗ്യത്തിന് കാരണമായി. ആദ്യം കഷായത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കയ്പ്പാണെന്ന് ഷാരോണ്‍ പറഞ്ഞതോടെ ജ്യൂസില്‍ കലക്കി നല്‍കി ഇഞ്ചിഞ്ചായി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം ഒളിപ്പിക്കാനും പരമാവധി ശ്രമിച്ചതായി ഗ്രീഷ്മ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.