നവവധുവിന്റെ മരണം: ഇന്ദുജയുടെ കണ്ണിന് സമീപവും തോളിലും മർദ്ദനമേറ്റ പാടുകൾ
തിരുവനന്തപുരം: പാലോട് ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ നവവധു ഇന്ദുജയുടെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ. നെടുമങ്ങാട് തഹസിൽദാരുടെ നേതൃത്വത്തിൽ തടത്തിയ പരിശോധനയിലാണ് മർദ്ദനമേറ്റ പാടുകൾ കണ്ടത്. ഇന്ദുജയുടെ കണ്ണിന് സമീപവും തോളിലും ആണ് പാടുകൾ കണ്ടെത്തിയത്. യുവതിയുടെ ഭർത്താവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
ഇന്ദുജയുടേത് പ്രണയ വിവഹമായിരുന്നു. രണ്ട് വർഷത്തോളം പ്രണയിച്ച ശേഷമായിരുന്നു വിവാഹം. നാല് മാസം മുൻപാണ് ഇന്ദുജയെ അഭിജിത്ത് വീട്ടിൽ നിന്ന് വിളിച്ചിറക്കിയത്. അമ്പലത്തിൽ പോയി താലി കെട്ടിയ ശേഷം ഒരുമിച്ച് താമസിക്കുകയായിരുന്നു. അഭിജിത്തിന്റെ വീട്ടിലേക്ക് തങ്ങളെ കയറ്റാറില്ലായിരുന്നുവെന്നാണ് ഇന്ദുജയുടെ അച്ഛൻ ശശിധരൻ പറഞ്ഞത്.

ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ ആണ് അഭിജിത്തിന്റെ വീട്ടിൽ രണ്ടാമത്തെ നിലയിലെ ജനലിൽ ഇന്ദുജയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മൂമ്മ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത് എന്നാണ് അഭിജിത്തിന്റെ മൊഴി. ഇന്ദുജയുടെ മരണത്തിൽ കൊലപാതകം അടക്കം ആരോപണം ഉയർന്ന സാഹചര്യത്തിലാണ് ഇന്ന് നെടുമങ്ങാട് തഹസിൽദാരുടെ നേതൃത്വത്തിൽ മൃതദേഹത്തിൽ പരിശോധന നടത്തിയത്.
മരണത്തിൽ ദുരൂഹത ആരോപിച്ച് ഇന്ദുജയുടെ അച്ഛൻ ശശിധരൻ കാണി പോലീസിന് പരാതി നൽകി. സഹോദരി ആത്മഹത്യ ചെയ്യില്ലെന്ന് ഇന്ദുജയുടെ സഹോദരനും പറഞ്ഞിരുന്നു. അഭിജിത്തിന പോപലീസ് ചോദ്യം ചെയ്യുകയാണ്. യുവതിക്ക് ഭർതൃ വീട്ടിൽ നിന്ന് ഭീഷണിയും മാനസിക പീഡനവും ഏൽക്കേണ്ടി വന്നിട്ടുണ്ടെന്ന് കുടുംബം പരാതിയിൽ പറയുന്നു.
വിവാഹ ശേഷം ഇന്ദുജയുടെ ഭർതൃ വീട്ടിൽ ചെന്ന് കാണാൻ തങ്ങളെ അനുവദിച്ചിരുന്നില്ല. ഇന്ദുജ തന്നെ ഇത് പല ദിവസങ്ങളിൽ ഫോൺ വിളിച്ച് അറിയിച്ചിട്ടുണ്ട്. മരണത്തിന് പിന്നിൽ അഭിജിത്തിനും മാതാവിനും പങ്കുള്ളതായി സംശയിക്കുന്നുണ്ടെന്നും ഇന്ദുജയുടെ പിതാവ് ശശിധരൻ പരാതിയിൽ പറയുന്നു.












Click it and Unblock the Notifications