തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരുവനന്തപുരത്തെ ഫ്‌ളാറ്റില്‍ വിവാദ നോട്ടീസ്; 'ബാച്ചിലേഴ്സ് താമസമൊഴിയണം, എതിർലിം​ഗക്കാരെ കയറ്റരുത്'

Google Oneindia Malayalam News

തിരുവനന്തപുരം: വാടക അപ്പാർട്ട്‌മെന്റിൽ താമസിക്കുന്ന ബാച്ചിലേഴ്‌സിന് ഹീര ട്വിൻസ് ഓണേഴ്‌സ് അസോസിയേഷൻ നൽകിയ നോട്ടീസ് വിവാദമാകുന്നത്. "കെട്ടിടം കുടുംബങ്ങൾക്ക് മാത്രമുള്ളതാണ്" എന്നതിനാൽ രണ്ട് മാസത്തിനുള്ളിൽ അവരുടെ ഫ്ലാറ്റുകൾ ഒഴിയാൻ അസോസിയേഷൻ അവിവാഹിതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അവിവാഹിതര്‍ ഒഴിയണം, എതിര്‍ലിംഗക്കാരെ ഫ്‌ലാറ്റില്‍ പ്രവേശിപ്പിക്കരുത് തുടങ്ങിയ വിവാദ നിര്‍ദേശങ്ങളും ഫ്‌ലാറ്റ് ഓണേഴ്‌സ് അസോസിയേഷന്‍ ഇറക്കിയിട്ടുണ്ട്. തിരുവനന്തപുരം പട്ടത്തെ ഹീര ട്വിന്‍സ് ഓണേഴ്‌സ് അസോസിയേഷനാണ് ഫ്‌ളാറ്റില്‍ വിവാദ നോട്ടീസ് പതിപ്പിച്ചിരിക്കുന്നത്. 22 ഫ്‌ലാറ്റുകളാണ് ഇവിടെയുള്ളത്. അതില്‍ ആറ് ഇടത്ത് മാത്രമാണ് അവിവാഹിതരായ വാടകക്കാര്‍ താമസിക്കുന്നത്. ഇവര്‍ പരീക്ഷയ്ക്കും മറ്റുമായി എത്തിയവരാണ്. ഇവരെ ഇവിടെ നിന്ന് ഒഴിപ്പിക്കാനാണ് ഇത്തരമൊരു നോട്ടീസ് പതിച്ചതെന്നാണ് വാടകയ്ക്ക് താമസിക്കുന്നവര്‍ പറയുന്നത്..

1

ഇതുവരെ ഒരു പ്രശ്‌നം ഇവിടെ ഉണ്ടായിട്ടില്ല. ഒരു ചെറിയ പ്രശ്‌നത്തിന്റെ പേരില്‍ പോലും ഒരു പൊലീസുകാരന്‍ പോലും ഇവിടേക്ക് വരേണ്ടി വന്നിട്ടില്ലെന്നും ഫ്‌ലാറ്റില്‍ താമസിക്കുന്ന അവിവാഹിതര്‍ പറയുന്നു. തങ്ങള്‍ക്ക് വാടകയ്ക്ക് നല്‍കിയ ഉടമ ഫ്‌ലാറ്റ് ഒഴിയാന്‍ പറഞ്ഞിട്ടില്ല. എന്നാല്‍ ഫ്‌ലാറ്റിന് താഴെ ഇത്തരത്തില്‍ ഒരു നോട്ടീസ് പതിച്ചതിലും എന്ന് ഒഴിയേണ്ടിവരുമെന്നതിലും ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

'പിണറായി പൊളി, ക്യാപ്റ്റന്റെ പവറുണ്ട്; മോദിജീയെ ഇഷ്ടം കാരണം...' രാഷ്ട്രീയം പറഞ്ഞ് ഒമര്‍ ലുലു'പിണറായി പൊളി, ക്യാപ്റ്റന്റെ പവറുണ്ട്; മോദിജീയെ ഇഷ്ടം കാരണം...' രാഷ്ട്രീയം പറഞ്ഞ് ഒമര്‍ ലുലു

2

അവിവാഹിതര്‍ താമസിക്കുന്ന ഫ്‌ളാറ്റുകളില്‍ രക്തബന്ധത്തിലുള്ളവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. ഫ്‌ളാറ്റിനകത്ത് എതിര്‍ലിംഗക്കാര്‍ക്ക് പ്രവേശനമുണ്ടാകില്ലെന്നുമാണ് നോട്ടിസിൽ പറയുന്നത്. ഫ്‌ളാറ്റിലെത്തുന്ന സന്ദര്‍ശകര്‍ക്കും നിയന്ത്രണമുണ്ട്. ഓഫീസിന് സമീപത്ത് ഒരുക്കിയിരിക്കുന്ന പ്രത്യേകസ്ഥലത്ത് മാത്രമാണ് സന്ദര്‍ശകര്‍ക്ക് ഫ്‌ളാറ്റിലെ താമസക്കാരുമായി സംസാരിക്കാന്‍ അനുവദിച്ചിരിക്കുന്നത്.

ഉയര്‍ന്ന ശമ്പളമുള്ള ജോലി വിട്ട് യുവതി തിരഞ്ഞെടുത്തത് അസാധാരണ ജോലി, കയ്യില്‍ ഇപ്പോള്‍ ലക്ഷങ്ങള്‍ഉയര്‍ന്ന ശമ്പളമുള്ള ജോലി വിട്ട് യുവതി തിരഞ്ഞെടുത്തത് അസാധാരണ ജോലി, കയ്യില്‍ ഇപ്പോള്‍ ലക്ഷങ്ങള്‍

3

സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന നോട്ടീസിൽ പറഞ്ഞിരിക്കുന്നത് ഇങ്ങനെ: : "പകലും രാത്രിയും ഏതുസമയത്തും നേരിട്ടുള്ള രക്തബന്ധമുള്ളവരൊഴികെ ഒരു എതിർലിംഗത്തിലുള്ളവർക്കും ഫ്ലാറ്റുകൾ സന്ദർശിക്കാൻ അനുവാദമില്ല. രജിസ്റ്ററിൽ രേഖപ്പെടുത്തിയ ശേഷം സന്ദർശകരെ കാണുന്നതിന് ബേസ്മെൻറ് ഓഫീസ് സ്ഥലം ഉപയോഗിക്കാൻ വാടകക്കാർക്ക് സ്വാതന്ത്ര്യമുണ്ട്. വാടകക്കാർ അവരുടെ ആധാറും ഫോൺ നമ്പറും മാതാപിതാക്കളുടെയോ രക്ഷിതാക്കളുടെയോ മൊബൈൽ നമ്പറുകൾക്കൊപ്പം സമർപ്പിക്കണം, അത് സന്ദർശക രജിസ്റ്ററിൽ രേഖപ്പെടുത്തും, എന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്..

4

ഈ ഫ്‌ളാറ്റ് കുടുംബങ്ങള്‍ക്ക് മാത്രം താമസിക്കാന്‍ വേണ്ടിയുള്ളതാണ്. അല്ലാത്ത താമസക്കാര്‍ രണ്ടുമാസത്തിനുള്ളില്‍ ഒഴിയണമെന്നും സര്‍ക്കുലറില്‍ പറയുന്നു. സെക്യൂരിറ്റി ജീവനക്കാരുമായി വഴക്കിട്ടാല്‍ വിവരം പൊലീസിനെയും രക്ഷിതാക്കളെയും അറിയിക്കുന്നതായിരിക്കുമെന്നും നോട്ടീസില്‍ പറയുന്നു.

5

ഇക്കാര്യത്തെക്കുറിച്ച് അന്വേഷിക്കാൻ വിളിച്ചെങ്കിലും അസോസിയേഷൻ അംഗങ്ങളെ ലഭ്യമായില്ലെന്ന് ന്യൂഇന്ത്യൻ എക്സപ്രസ് റിപ്പോർട്ട് ചെയ്തു. അസോസിയേഷന്റെ പുതിയ സെക്രട്ടറി മുന്നോട്ടുവച്ച പരിഷ്കാരങ്ങളുടെ ഭാഗമാണ് നോട്ടീസ് എന്ന് ഫ്ലാറ്റിൽ താമസിക്കുന്ന ഒരു ബാച്ചിലർ ടിഎൻഐഇയോട് പറഞ്ഞു. ആകെയുള്ള 24 അപ്പാർട്ടുമെന്റുകളിൽ അഞ്ചോ ആറോ അപ്പാർട്ട്‌മെന്റുകൾ ബാച്ചിലർമാരായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇവരിൽ ഭൂരിഭാഗവും വിവിധ കേന്ദ്രങ്ങളിൽ സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവരാണ്.

7

"ഞങ്ങളുടെ സഹപാഠികളായ അതിഥികൾ ഗ്രൂപ്പ് പഠനത്തിന് വരാറുണ്ടായിരുന്നു. പണ്ട് ഇവിടെ ഒരു ചെറിയ വഴക്ക് പോലും ഉണ്ടായിട്ടില്ല. അതിഥികളുടെ ഐഡന്റിറ്റി പ്രൂഫ് സമർപ്പിക്കാനുള്ള നിർദ്ദേശത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. വാസ്തവത്തിൽ, സുരക്ഷാ ഉദ്യോഗസ്ഥരുടെ അഭ്യർത്ഥനയെത്തുടർന്ന് ഞങ്ങൾ കുറച്ച് മാസങ്ങളായി ഇത് ചെയ്യുന്നു. ഞങ്ങളുടെ ഫ്ലാറ്റ് ഉടമകൾ ഇക്കാര്യം അസോസിയേഷനുമായി ചർച്ച ചെയ്യുമെന്ന് പറഞ്ഞു, "അദ്ദേഹം കൂട്ടിച്ചേർത്തു.

Thiruvananthapuram
English summary
Thiruvananthapuram Heera flat owners ask bachelors to vacate the flat,controversial notice goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X