വിവാഹം കഴിഞ്ഞിട്ട് 15 ദിവസം; തിരുവനന്തപുരത്ത് നവവധു ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ
തിരുവനന്തപുരം: നവവധുവിനെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പന്നിയോട് തണ്ണിച്ചാംകുഴി സോന ഭവനിൽ ജെ പ്രഭാകരൻ- ഷൈലജ ദമ്പതികളുടെ മകൾ സോനയെ (22) ആണ് ഭർത്താവ് വിപിന്റെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
ഞായറാഴ്ച രാത്രി പതിനൊന്നര മണിയോടെയാണ് സംഭവം. അസ്വാഭാവിക മരണത്തിന് കാട്ടാക്കട പോലീസ് കേസെടുത്തു. 15 ദിവസം മുമ്പായിരുന്നു സോനയുടേയും വിപിന്റയും വിവാഹം കഴിഞ്ഞത്. പ്രണയ വിവാഹമായിരുന്നു.

വിപിൻ ഓട്ടോറിക്ഷ ഡ്രൈവറാണ്. സോന ആധാരമെഴുത്ത് സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു. സോന മരിച്ച മുറിയിൽ വിപിൻ ഉണ്ടായിരുന്നെന്നും ഇയാൾ ഉറങ്ങുകയായിരുന്നു എന്നുമാണ് പറയുന്നത്.
രാത്രി ഉറക്കത്തിൽ നിന്ന് അറിഞ്ഞപ്പോൾ സോന തൂങ്ങി നിൽക്കുന്നതാണ് കണ്ടെതെന്നാണ് വിപിനും ബന്ധുക്കളും പറയുന്നത്. ഉടനെ സോനയെ കാട്ടാക്കട സ്വകാര്യ ആശുപത്രിയിലും മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചു.
വിപിനും സഹോദരൻ ഷിജിനം ചേർന്നാണ് സോനയെ ആശുപത്രിയിൽ എത്തിച്ചത്. മരണത്തിൽ ദുരൂഹത ഉണ്ടെന്നാണ് സോനയുടെ ബന്ധുക്കൾ പറയുന്നത്. വിപിനും സോനയും രണ്ട് സമുദായക്കാരാണ്. പ്രണയത്തിൽ ആയിരുന്ന വിപിനേയും സോനയേയും വീട്ടുകാർ ഇടപെട്ട് വിവാഹം കഴിപ്പിക്കുകയായിരുന്നു.












Click it and Unblock the Notifications