ഐജി മാത്രമല്ല കോപ്പിയടിച്ച് സിഐയും; എല്‍എല്‍ബി പരീക്ഷയില്‍ സിഐയുടെ കോപ്പിയടി കയ്യോടെ പിടിച്ചു
തിരുവനന്തപുരം: എല്‍എല്‍ബി പരീക്ഷയില്‍ കോപ്പിയടിച്ച സിഐയ്ക്ക് സസ്‌പെന്‍ഷന്‍. തിരുവനന്തപുരം പൊലീസ് ട്രെയ്‌നിംഗ് കോളേജ് സി.ഐ ആദര്‍ശിനെ ആണ് സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. എല്‍എല്‍ബി പരീക്ഷയില്‍ കോപ്പിയടിച്ചത് പിടിക്കപ്പെട്ടതോടെയാണ് സസ്‌പെന്‍ഷന്‍.
തിരുവനന്തപുരം ലോ അക്കാദമിയില്‍ സായാഹ്ന കോഴ്‌സ് വിദ്യാര്‍ത്ഥിയായിരുന്നു ഇദ്ദേഹം.ആദര്‍ശ് കോപ്പിയടിച്ചത് സര്‍വകലാശാല സ്‌ക്വാഡാണ് പിടികൂടുകയായിരുന്നു. ഇതിന് പിന്നാലെ നടത്തിയ വകുപ്പുതല അന്വേഷണത്തിലും ആദര്‍ശ് കോപ്പിയടിച്ചതായി സ്ഥിരീകരിച്ചു.
നേരത്തെ 2015 ലും ഇതിന് സമാനമായ സംഭവം നടന്നിരുന്നു. അന്ന് തൃശൂര്‍ റേഞ്ച് ഐജിയായിരുന്ന ടിജെ ജോസായിരുന്നു കോപ്പിയടിച്ചത്. ഇതിന് പിന്നാലെ ജോസിനെതിരെ നടപടിയെടുക്കുകയും ചെയ്തിരുന്നു. എംജി സര്‍വകലാശാല ന
ടത്തിയ എല്‍എല്‍ബി പരീക്ഷയിലായിരുന്നു ജോസ് കോപ്പിയടിച്ചത്. ഇതിന് പിന്നാലെ നടന്ന വകുപ്പ് തല അന്വേഷണത്തില്‍ ജോസിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റുകയും ചെയ്തിരുന്നു.
ബാലചന്ദ്രകുമാറിന് കുരുക്ക്; ഇടപെട്ട് കോടതി... ദിലീപിനെതിരെ പരാതി നല്കിയ ശേഷമെന്ന് സംവിധായകന്
എംജി സര്‍വകലാശാലയുടെ പരീക്ഷകളില്‍ നിന്നും ഒരു വര്‍ഷത്തേക്കാണ് ജോസിനെ വിലക്കിയത്. ജോസ് കോപ്പിയടിക്കുന്നത് കണ്ടില്ലെന്നായിരുന്നു പരീക്ഷാര്‍ത്ഥികള്‍ മൊഴി നല്‍കിയത്. എന്നാല്‍ എ.ജി കോപ്പിയടിച്ചിരുന്നെന്ന് ഇന്‍വിജിലേറ്റര്‍ മൊഴ നല്‍കിയിരുന്നു. ഇതോടെയാണ് നടപടി വന്നത്. തനിക്കെതിരെ പൊലീസിലെ ഒരു വിഭാഗവും സര്‍വകലാശാലയിലെ ഒരു വിഭാഗം ജീവനക്കാരും നടത്തിയ ഗൂഢാലോചനയാണ് കോപ്പിയടി വിവാദം എന്നായിരുന്നു ജോസ് അവകാശപ്പെട്ടത്.