ബ്യൂട്ടിപാര്‍ലറിന് മുന്നിലിട്ട് യുവതിയെ തല്ലിച്ചതച്ചു; പാര്‍ലര്‍ ഉടമ അറസ്റ്റില്‍
തിരുവനന്തപുരം: ബ്യൂട്ടിപാര്‍ലറിന് മുന്നില്‍ നിന്ന് മൊബൈല്‍ ഫോണില്‍ സംസാരിച്ച യുവതിയെ തല്ലിച്ചതച്ച പാര്‍ലര്‍ ഉടമയായ സ്ത്രീ അറസ്റ്റില്‍.
തിരുവനന്തപുരം ശാസ്തമംഗലം സ്വദേശി മിനിയാണ് അറസ്റ്റിലായത്. മരുതംകുഴി സ്വദേശിയും ബിടെക് ബിരുദധാരിയുമായ ശോഭനയ്ക്കാണ് മര്‍ദനമേറ്റത്.7 വയസ്സുള്ള മകളുടെ മുന്നിലിട്ട് ക്രൂരമായി തല്ലിച്ചതയ്ക്കുകയായിരുന്നു.
ശാസ്തമംഗലത്ത് വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30നായിരുന്നു സംഭവം. കേരള ബാങ്ക് ശാഖയില്‍ മകളുമായി എത്തിയ ശോഭന സമീപത്തെ ബ്യൂട്ടിപാര്‍ലറിന് മുമ്പില്‍ നിന്ന് മൊബൈല്‍ ഫോണില്‍ സംസാരിച്ചു. പാര്‍ലറിന്റെ മുമ്പില്‍ നിന്ന് ഫോണില്‍ സംസാരിക്കുന്നത് മിനി വിലക്കി. ഇത് ചോദ്യം ചെയ്ത ശോഭനയെ മിനി കരണത്തടിച്ചു വീഴ്ത്തി. മകള്‍ നിലവിളിച്ചിട്ടും അടി നിര്‍ത്തിയില്ല. ചെരിപ്പുകൊണ്ടും അടിച്ചു.

മിനിക്കൊപ്പം വന്ന യുവാവ് ദൃശ്യം പകര്‍ത്തിയ ആളെ കയ്യേറ്റം ചെയ്യുകയും ശോഭനയെ പിടിച്ചു തള്ളുകയും ചെയ്തു. തന്റെ കയ്യിലിരുന്ന വള പിടിച്ചുവാങ്ങാനും മര്‍ദിച്ച സ്ത്രീ ശ്രമിച്ചതായി ശോഭന ആരോപിച്ചിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് മ്യൂസിയം പൊലീസ് കേസെടുത്തത്.
കഠിനമായ ദേഹോപദ്രവത്തിനാണ് കേസ്. എന്നാല്‍ പാര്‍ലര്‍ ഉടമയുടെ പേര് എഫ്‌ഐആറില്‍ ചേര്‍ക്കാനോ അറസ്റ്റ് ചെയ്യാനോ പോലീസ് തയാറാകാതിരുന്നത് വിവാദമായിരുന്നു. മിനിയെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടു.












Click it and Unblock the Notifications