ബാങ്ക് വഴി പണം ട്രാൻസ്ഫർ ചെയ്‌തെന്ന് വിശ്വസിപ്പിച്ചു; തിരുവനന്തപുരത്ത് 6 മൊബൈൽഫോണുകൾ തട്ടിയെടുത്തു
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവാവ് 180000 വിലവരുന്ന ആറ് മൊബൈൽഫോണുകൾ തട്ടിയെടുത്തു. ബാങ്ക് വഴി പണം ട്രാൻസ്ഫർ ചെയ്തെന്ന് വിശ്വസിപ്പിക്കാൻ സ്ലിപ് കാണിച്ച് ജീവനക്കാരെ കബളിപ്പിച്ചാണ് ഫോണുകൾ തട്ടിയെടുത്തത്. പുതിയതായി തുടങ്ങുന്ന കടയുടെ മാനേജരെന്ന് പരിചയപ്പെടുത്തിയായിരുന്നു മോഷണം.
നെയ്യാറ്റിൻകരയിൽ പുതിയ ഷോപ്പ് ആരംഭിക്കാൻ പോവുകയാണെന്നും കടയിലേക്ക് പുതിയതായി ആറ് ഫോണുകൾ വേണമെന്നും പറഞ്ഞായിരുന്നു 35 വയസ്സ് തോന്നുന്ന യുവാവ് മൊബൈൽഷോപ്പിൽ എത്തിയത് എന്നാണ് വിവരം. ആറ് ഫോണുകൾക്ക് 180000 രൂപ വില വരുമെന്ന് കടയിലെ ജീവനക്കാർ പറഞ്ഞു. ഇത്രയും പൈസ ഒന്നിച്ച് നൽകാനാവില്ലെന്നും ബാങ്ക് ട്രാൻസ്ഫർ ചെയ്യാമെന്നും പറഞ്ഞ് യുവാവ് പോയെന്നാണ് പറയുന്നത്.

ബാങ്കിലെത്തിയ യുവാവ് തന്റെ പണമില്ലാത്ത അക്കൗണ്ടിൽ നിന്ന് പണം ട്രാൻസ്ഫർ ചെയ്യുന്നു എന്ന വ്യാജേന സ്ലിപ് പൂരിപ്പിച്ചെന്നും തുടർന്ന് തിരക്ക് അഭിനയിച്ച് ബാങ്കിലെ ഉദ്യോഗസ്ഥരിൽ നിന്ന് സ്ലിപ്പിൽ ഒരു സീൽ തരപ്പെടുത്തിയെന്നും പിന്നാലെ സീലുള്ള സ്ലിപ് മുറിച്ചുമാറ്റി മൊബൈൽ കടയിൽ കൊണ്ടുപോയി കൊടുത്താണ് തട്ടിപ്പ് നടത്തിയതെന്നും പോലീസ് പറയുന്നു.
താൻ പണം ട്രാൻസ്ഫർ ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ് ഇയാൾ ബാങ്കിലെ സ്ലീപ്പ് ഷോപ്പിലെ ജീവനക്കാരെ കാണിച്ചു. ബാങ്കിന്റെ സ്ലിപ്പ് ആയതിനാൽ മൊബൈൽ ഷോപ്പ് ജീവനക്കാർ ഇത് വിശ്വസിച്ചു. തുടർന്ന് 1800000 വിലവരുന്ന ആറ് ഫോണുകൾ യുവാവിന് കൈമാറി. എന്നാൽ അരമണിക്കൂരിന് ശേഷവും അക്കൗണ്ടിൽ പണം വരാത്തതിനെ തുടർന്ന് ബാങ്കിൽ പോയി അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്.












Click it and Unblock the Notifications