ദത്തെടുത്ത മകളുമായി ഒത്തുപോകാൻ സാധിക്കുന്നില്ല; ദത്തെടുക്കൽ റദ്ദാക്കണെമന്ന ആവശ്യവുമായി ദമ്പതികൾ
തിരുവനന്തപുരം: ദത്തെടുത്ത കുട്ടിയുമായി ഒത്തുപോകാൻ കഴിയാത്ത സാഹചര്യത്തിൽ ദത്തെടുക്കൽ നടപടികൾ റദ്ദാക്കണം എന്ന് ആവശ്യവുമായി തിരുവനന്തപുരം സ്വദേശികളായ ദമ്പതികൾ.
ദമ്പതികൾ നൽകിയ ഹർജിയിൽ ഹൈക്കോടതി തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ റിപ്പോർട്ട് തേടി. പെൺകുട്ടിയെ കണ്ട് സംസാരിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ സെക്രട്ടറിക്ക് നിർദ്ദേശം നൽകി.

ഹർജി 17 ന് വീണ്ടും പരിഗണിക്കും. ദത്തെടുക്കൽ നടപടി റദ്ദാക്കാൻ തിരുവനന്തപുരം സ്വദേശിയായ റിട്ട. സർക്കാർ ഉദ്യോഗസ്ഥനും ഭാര്യയും നൽകിയ ഹർജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരിഗണിക്കുന്നത്.
പെൺകുട്ടിക്ക് പ്രായപൂർത്തി ആയതോടെ തിരുവനന്തപുരത്തെ സ്വാദർ ഹോമിലേക്ക് മാറ്റിയിരുന്നു. മാതാപിക്കൽക്ക് താല്പര്യം ഇല്ലാത്തതിനാലാണ് താൻ ഇവിടെ കഴിയുന്നതെന്ന് പെൺകുട്ടി പറഞ്ഞതായി ഗവർൺമെന്റ് പ്ലീഡർ അറിയിച്ചു.
ഏക മകൻ 2017 ൽ കാറപകടത്തിൽ മരിച്ചതിന് പിന്നാലെയാണ് ദുഃഖം മറികടക്കാൻ കുട്ടിയെ ദത്തെടുക്കാൻ ഇവർ തീരുമാനിച്ചത് എന്നാണ് ഹർജിക്കാർ പറയുന്നത്. കേരളത്തിൽ നിന്ന് ദത്തെടുക്കാൻ സമയം എടുക്കും എന്നതിനാൽ പഞ്ചാബിലെ ലുധിയാനയിലെ സേവാ ആശ്രമത്തിൽ നിന്നാണ് 13 കാരിയെ 2018 ഫെബ്രുവരി 16 ന് ദത്തെടുത്തത്.
ഒത്തുപോകാൻ പറ്റില്ലെന്ന് മനസ്സിലായതോടെ കുട്ടിയെ 2022 സെപ്റ്റംബർ 29 ന് തിരുവനന്തപുരം ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലാക്കി. ദത്തെടുക്കൽ നടപടി റദ്ദാക്കി ലുധിയാനയിലെ ആശ്രമത്തിലേക്ക് തിരിച്ചയക്കണമെന്ന് അപേക്ഷയും നൽകി.
നേരത്തെ ഹൈക്കോടതിയിൽ ഈ ആവശ്യത്തിന് ഹർജി നൽകിയെങ്കിലും ചട്ടപ്രകാരം നടപടിയെടുക്കണമെന്ന നിർദ്ദേശത്തോടെ 2022 ഡിസംബർ 12 ന് ഹർജി തീർപ്പാക്കിയിരുന്നു. എന്നാൽ അധികൃതർ നടപടി എടുക്കതുന്നില്ലെന്നും ലുധിയാനയിലെ ആശ്രമം കുട്ടിയെ തിരിച്ചെടുക്കാൻ തയ്യാറാകുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് വീണ്ടും ഹർജി നൽകിയത്.












Click it and Unblock the Notifications