'ഈ പെൺകുട്ടി ഈ രീതിയിൽ സംസാരിച്ചത് അവന്റെ ഫോണിലുണ്ട്, മരണക്കുറിപ്പിലും; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
തിരുവനന്തപുരം: പ്രണയം തകർന്നതിന് പിന്നാലെ മിഥു മോഹൻ എന്ന 23കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. അഞ്ച് വർഷത്തെ പ്രണയത്തിൽ നിന്ന് കാമുകി പിൻമാറിയതാണ് മിഥു ആത്മഹത്യ ചെയ്യാൻ കാരണം എന്ന് മിഥുവിന്റെ കുടുംബം ആരോപിച്ചിരുന്നു.
സംഭവത്തിൽ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇപ്പോൾ സംഭവത്തെക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുകയാണ് മിഥുവിന്റെ അച്ഛനും അമ്മയും അച്ഛന്റെ സഹോദരന്റെ മകനും. വൺ ഇന്ത്യ മലയാളത്തോടാണ് കുടുംബം സംസാരിച്ചത്.

'' ഞങ്ങൾ നിൽക്കുന്ന ഈ വീട് വാങ്ങിച്ചിട്ട് ഒന്നര വർഷം ആയതേയുള്ളൂ. വീട് വാങ്ങിയ സമയത്ത് അവൻ അമ്മയോട് പറഞ്ഞു ഒരു പെൺകുട്ടിയുമായി ഇഷ്ടമുണ്ട്. അവളെയും കുടുംബത്തേയും പാല് കാച്ചലിന് ക്ഷണിക്കണം അച്ഛനും അമ്മയും വരണമെന്ന്. അങ്ങനെ ഞങ്ങൾ പോയി ക്ഷണിച്ചു. അപ്പോഴാണ് ഈ പെൺകുട്ടിയെ ആദ്യമായി കാണുന്നത്.
അവസാനമായപ്പോഴാണ് അവന്റെ കയ്യിൽ നിന്ന് അപഹരിക്കാൻ പറ്റുന്നതൊക്കെ അപഹരിച്ച് അവനെ മരണത്തിലേക്ക് തള്ളിവിട്ടത്. സംഭവത്തിന് രണ്ട് ദിവസം മുമ്പ് ഭക്ഷണ കഴിക്കുകയൊന്നും ചെയ്തില്ല. കാരണം ചോദിച്ചപ്പോഴാണ് ആ കുട്ടി മിണ്ടുന്നില്ലെന്ന് പറഞ്ഞത്. വിളിക്കുമ്പോഴൊക്കെ നീ ചത്തില്ലേടാ എന്നൊക്കെ നികൃഷ്ടമായ ഭാഷയിലാണ് എന്റെ മോനോട് പറഞ്ഞത്.
ഈ സംഭവത്തിന് പത്ത് മിനിറ്റ് മുമ്പ് ഈ പെൺകുട്ടി വിളിച്ചിരുന്നു, അപ്പോഴേക്കും ഈ പെൺകുട്ടി ഈ രീതിയിൽ സംസാരിച്ചതായി അവന്റെ ഫോണിൽ ഉണ്ട്. അവന്റെ മരണക്കുറിപ്പിലും ഉണ്ട്. എനിക്ക് നഷ്ടമായത് എന്റെ മോനെ മാത്രമല്ല, എന്റെ തണലായി ഉണ്ടായിരുന്ന ഒരാളാ..., മിഥുവിന്റെ അച്ഛൻ പറയുന്നു.
പെൺകുട്ടിയാണ് മിഥുന്റെ ജീവിതത്തിലേക്ക് കടന്നുവരാൻ ശ്രമിച്ചതെന്നും ഒന്നൊന്നര വർഷത്തിന്ന ശേഷമാണ് മിഥുൻ ഇഷ്ടപ്പെട്ടതെന്നും മിഥുൻ മറ്റ് പെൺകുട്ടികളോട് സംസാരിക്കുന്നതൊന്നും ആ പെൺകുട്ടിക്ക് ഇഷ്ടമല്ലായിരുന്നുവെന്നും അത് വലിയ പ്രശ്‌നമാക്കുമെന്നും മിഥുവിന്റെ അച്ഛൻ പറഞ്ഞു. മിഥുവിന്റെ ലാപ്പ് ടോപ്പ് ആ പെൺകുട്ടിയുടെ കയ്യിലാണെന്നും മിഥുവിന്റെ അച്ഛൻ പറയുന്നു. എഴുപത്തിയ്യായിരം രൂപയുടെ ഐ ഫോൺ ഇ എം ഐ എടുത്ത് വാങ്ങിക്കൊടുത്തുവെന്നും അദ്ദേഹം പറഞ്ഞു.
മിഥുൻ സ്‌നേഹിക്കുന്ന കുട്ടിയെ തനിക്ക് അറിയാമായിരുന്നുവെന്നും തന്റെ സൂപ്പർ സീനയറായിരുന്നു അവരെന്നും മിഥുന്റെ അച്ഛന്റെ സഹോദരന്റെ മകൻ പറയുന്നു. ആ കുട്ടിയാണ് എൻഗേജ്‌മെന്റിന്റെ കാര്യം പറഞ്ഞതെന്നും പിന്നീട് മിഥുന്റെ വല്യച്ഛന്റെ മകൻ പറഞ്ഞു. നാഷണൽ ലെവൽ ഫെൻസിംഗിന് പോകുമായിരുന്നു.
കർണാടകയിൽ പോയപ്പോൾ വേറൊരു പയ്യാനുമായി അറ്റാച്ച് ആയി എന്ന് പെൺകുട്ടിയുടെ അമ്മ തന്നെയാണ് പറഞ്ഞതെന്നും വല്യച്ഛന്റെ മകൻ പറയുന്നു. പെൺകുട്ടിയെ വിളിക്കുമ്പോൾ നീ പോയി ചത്തോ എന്നൊക്കെ പറയുമായിരുന്നുവെന്നും പറയുന്നു. ഒരു ദിവസം മിഥു പോയി പെൺകുട്ടിയുടെ കാലുപിടിച്ച് കരയുന്ന അവസ്ഥയിലായിരുന്നുവെന്നും പറയുന്നു.
ഞാൻ നിന്നെ അഞ്ച് വർഷം, അഞ്ച് വർഷം എന്ന് പറയുന്നില്ല, മൂന്ന് വർഷം, രണ്ട് വർഷം ഞാൻ നിന്നെ ഇഷ്ടപ്പെട്ടു. മൂന്ന് വർഷം ഞാൻ എന്റെ മാക്‌സിമം നോക്കി, എനിക്ക് പറ്റുന്നില്ല, ഇരുവരും തമ്മിലുള്ള ഫോൺ സംഭാഷണത്തിൽ പറയുന്നു. മിഥു മരിക്കുന്നതിന് 10 മിനിറ്റ് മുമ്പ് ഈ പെൺകുട്ടി വിളിച്ചിരുന്നുവെന്നാണ് പറയുന്നത്.
പുറത്ത് വന്ന ഫോൺ സംഭാഷണം
ഞാന്‍ നിന്നെ അഞ്ച് വര്‍ഷം, അഞ്ച് വര്‍ഷം എന്ന് പറയുന്നില്ല, മൂന്ന് വര്‍ഷം, രണ്ട് വര്‍ഷം ഞാന്‍ നിന്നെ ഇഷ്ടപ്പെട്ടു. മൂന്ന് വര്‍ഷം ഞാന്‍ എന്റെ മാക്‌സിമം നോക്കി, എനിക്ക് പറ്റുന്നില്ല, ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു. മിഥു മരിക്കുന്നതിന് 10 മിനിറ്റ് മുമ്പ് ഈ പെണ്‍കുട്ടി വിളിച്ചിരുന്നുവെന്നാണ് പറയുന്നത്.












Click it and Unblock the Notifications