'ഗൾഫിൽ ഒരുമിച്ച് താമസം; പ്രണയം ബ്രേക്കപ്പായതോടെ യുവതിക്ക് വൈരാഗ്യം'; ഞെട്ടിക്കുന്ന കിഡ്നാപ്പ് പ്ലാൻ
ബന്ധം അവസാനിപ്പിക്കാന്‍ നഷ്ടപരിഹാരമായി ഒരു കോടി രൂപ വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും യുവാവ് വിസമ്മതിച്ചു.

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പ്രവാസിയായ യുവാവിനെ കാമുകിയും സംഘവും തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കേസില്‍ ഏഴ് പ്രതികളുണ്ടെന്ന് പൊലീസ് അറിയിച്ചു. കേസില്‍ മുഖ്യപ്രതിയാണ് ഇന്‍ഷ. ഇന്‍ഷയുടെ സഹോദരന്‍ ഷഫീഖ് എന്നിവരടങ്ങുന്ന സംഘമാണ് മറ്റ് പ്രതികള്‍. കേസില്‍ ഇവര്‍ ഉള്‍പ്പടെ ആറ് പേരെ അറസ്റ്റ് ചെയ്‌തെന്നും ഇനി ഒരാളെ കൂടി പിടികൂടാനുണ്ടെന്നും പൊലീസ് അറിയിച്ചു. കേസില്‍ മറ്റ് പ്രതികള്‍ എല്ലാം തന്നെ ഷെഫീഖിന്റെ സുഹൃത്തുക്കളാണ്.

ആറ് പേരുമായി വിമാനത്താവളത്തില്‍
സഹദോരന്‍ ഉള്‍പ്പടെ ആറ് പേരുമായി വിമാനത്താവളത്തില്‍ എത്തിയാണ് ഇന്‍ഷ കാമുകനായ തലക്കല സ്വദേശി മുഹൈദിനെ തട്ടിക്കൊണ്ടു പോയത്. രമ്ട് ദിവസത്തോളം ചിറിയന്‍കീഴിലെ റിസോര്‍ട്ടില്‍ പൂച്ചിയിട്ട് ഭീഷണിപ്പെടുത്തി. ഇയാളുടെ അക്കൗണ്ടിലുണ്ടായിരുന്ന 15.70 ലക്ഷം തട്ടിയെടുത്തു. പണത്തിന് പുറമെ ഇയാളുടെ കൈവശമുണ്ടായിരുന്ന അഞ്ച് പവന്‍ സ്വര്‍ണവും രണ്ട് മൊബൈല്‍ ഫോണും പ്രതികള്‍ കവര്‍ന്നു.

രണ്ട് പേരും വിവാഹമോചിതര്‍
രണ്ട് മുദ്രപത്രത്തില്‍ നിര്‍ബന്ധിപ്പിച്ച് ഒപ്പിട്ട് വാങ്ങിയെന്നും പൊലീസ് പറയുന്നു. ഈ മാസം 22ന് ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മുഹൈദീന്‍ വിമാനത്താവളത്തില്‍ എത്തി പുറത്തിറങ്ങുമ്പോഴാണ് സംഘം തട്ടിക്കൊണ്ടു പോയത്. നേരത്തെ മുഹൈദിനും ഇന്‍ഷയും ഗള്‍ഫില്‍ ഒന്നിച്ചായിരുന്നു താമസിച്ചിരുന്നത്. രണ്ട് പേരും നേരത്തെ വിവാഹമോചിതരായതാണ്. ഇതിന് ശേഷമാണ് ഒന്നിച്ച് താമസം തുടങ്ങിയത്.

യുവതിക്ക് വൈരാഗ്യമായി
എന്നാല്‍ അടുത്തിടെ യുവാവ് ബന്ധത്തില്‍ നിന്ന് പിന്മാറി. ഇതോടെ യുവതിക്ക് വൈരാഗ്യമായി. ബന്ധം അവസാനിപ്പിക്കാന്‍ നഷ്ടപരിഹാരമായി ഒരു കോടി രൂപ വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും യുവാവ് വിസമ്മതിച്ചു. ഇതോടെയാണ് തട്ടിക്കൊണ്ടു പോകാന്‍ തീരുമാനിച്ചത്. വിമാനത്താവളത്തില്‍ എത്തിയ യുവാവിനെ കാറില്‍ കയറ്റി തട്ടിക്കൊണ്ടു പോകുകയായിരുന്നു.

50 ലക്ഷം നല്‍കാമെന്ന് സമ്മതിച്ചു
ചിറിയന്‍കീഴിയെ ഒരു റിസോര്‍ട്ടില്‍ എത്തിച്ച യുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ചു. തുടര്‍ന്ന് യുവാവ് 50 ലക്ഷം രൂപ നല്‍കാമെന്ന് സമ്മതിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് യുവാവിനെ വിട്ടയച്ചത്. സ്‌കൂട്ടറില്‍ വിമാനത്താവളത്തിന്റെ പരിസരത്ത് എത്തിച്ച ശേഷം ഇറക്കിവിടുകയായിരുന്നു. കേസില്‍ പ്രതികള്‍ക്കെതിരെ ഗൂഡാലോചന കുറ്റം കൂടി ചുമത്താന്‍ സാധ്യതയുണ്ട്.












Click it and Unblock the Notifications