തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'കേരള പൊലീസ് പൊളിയാണ്'; 90 പവന്‍ കവര്‍ന്ന പ്രതി 10 ദിവസത്തില്‍ അകത്ത്, കുടുക്കിയത് ഇങ്ങനെ

Google Oneindia Malayalam News

തൃശൂര്‍: കുന്നംകുളത്ത് പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് 90 പവന്‍ സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ പ്രതിയെ അകത്താക്കി പൊലീസ്. പത്ത് ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഏറെ വെല്ലുവിളി നിറഞ്ഞ അന്വേഷണമായിരുന്നെന്ന് പൊലീസ് അറിയിച്ചു. കണ്ണൂര്‍ സ്വദേശിയായ ഇസ്മയിലാണ് അറസ്റ്റിലായത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം തെളിവെടുപ്പിനായി എത്തിച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് കുന്നംകുളത്തെ രാജന്‍ ദേവി ദമ്പതികളുടെ വീട്ടിലായിരുന്നു മോഷണം നടന്നത്.

1

ആറ് കേസുകളില്‍ പ്രതിയാണ് ഇയാള്‍. നേരത്തെ കേസുകളില്‍ നിന്ന് ജയില്‍ ശിക്ഷ അനുഭവിച്ച ശേഷം ഡിസംബര്‍ രണ്ടിനാണ് ഇയാള്‍ ജയിലില്‍ നിന്നിറങ്ങിയത്. ഒറ്റയ്്ക് യാത്ര ചെയ്ത് ആളൊഴിഞ്ഞ വീടുകളില്‍ കണ്ടെത്തി മോഷണം നടത്തുന്നതാണ് പ്രതിയുടെ രീതി. കുന്നംകുളത്ത് പുതുവത്സര ദിനത്തിലായിരുന്നു പ്രതി മോഷണം പദ്ധതിയിട്ടത്.

2

വീടിന്റെ ഗൃഹനാഥന്‍ വിദേശത്താണ്. സംഭവ ദിവസം ഭാര്യ ദേവി വീട്ടിലുണ്ടായിരുന്നില്ല, ഈ അവസരം മുതലെടുത്താണ് പ്രതി മോഷണം നടത്തിയത്. രാത്രി വീട്ടില്‍ എത്തിയ പ്രതി കോളിംഗ് ബെല്ല് അടിച്ച് ഇവിടെ ആളുണ്ടോ എന്ന് നോക്കി. അതിന് ശേഷം ആരുമില്ലെന്ന് മനസിലായതോടെ മോഷണം നടത്താന്‍ പദ്ധതിയിടുകയായിരുന്നു.

3

വീടിന്റെ പുറകിലത്തെ വാതില്‍ കുത്തിത്തുറന്നാണ് പ്രതി അകത്തേക്ക് കയറിയത്. ആകെ വീട്ടില്‍ ഉണ്ടായിരുന്നത് 95 പവന്‍ സ്വര്‍ണമാണ്. ഇതില്‍ 80 പവന്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. മോഷത്തിന് ശേഷം പ്രതി തന്റെ പാന്റ് വീട്ടില്‍ ഉപേക്ഷിച്ചിരുന്നു. ഇവിടെ നിന്ന് ഒരു പാന്റ് ധരിച്ച് പിന്‍വശത്തൂടെ വയലിലേക്ക് ഇറങ്ങി. അതിന് ശേഷം കുന്നംകുളം ഭാഗത്തേക്ക് പോകുകയായിരുന്നു.

4

പാകിസ്താനില്‍ പണം നിറച്ച് സൗദി; സേനാ മേധാവിയുമായി ടെന്റില്‍ ചര്‍ച്ച... തൊട്ടുപിന്നാലെ വന്‍ പ്രഖ്യാപനംപാകിസ്താനില്‍ പണം നിറച്ച് സൗദി; സേനാ മേധാവിയുമായി ടെന്റില്‍ ചര്‍ച്ച... തൊട്ടുപിന്നാലെ വന്‍ പ്രഖ്യാപനം

അവിടെ നിന്ന് നേരെ തൃശൂരേക്കും പിന്നീട് പത്തനംതിട്ടഭാഗത്തേക്കുമാണ് പോയത്. രണ്ട് ദിവസത്തിന് ശേഷം പ്രതി കോഴിക്കോടേക്ക് എത്തുകയായിരുന്നു. ഇവിടെ നിന്ന് കയ്യിലുണ്ടായിരുന്ന സ്വര്‍ണത്തില്‍ നിന്ന് കുറച്ച് വിറ്റു. സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം കാര്യമായ തെളിവുകള്‍ ഒന്നും തന്നെ ലഭിച്ചിരുന്നില്ല.

5

ആവേശം അതിരുവിട്ടു, ലോറിയില്‍ നിന്ന് വീണ അജിത് ആരാധകന്‍ മരിച്ചു: വിജയ് ആരാധകരുമായും ഏറ്റുമുട്ടല്‍ആവേശം അതിരുവിട്ടു, ലോറിയില്‍ നിന്ന് വീണ അജിത് ആരാധകന്‍ മരിച്ചു: വിജയ് ആരാധകരുമായും ഏറ്റുമുട്ടല്‍

പിന്നീട് സമാനമായ കേസുകള്‍ പരിശോധിച്ചു. ഈ കേസുകളില്‍ നിന്ന് അടുത്തിടെ പുറത്തിറങ്ങിയ പ്രതികളെ നിരീക്ഷിച്ചു. ഇപ്പോള്‍ അറസ്റ്റിലായ ഇസ്മയിലിന്റെ മൊബൈല്‍ ഫോണ്‍ തൃശൂരില്‍ വച്ച് ഓണായതും പൊലീസ് സ്ഥിരീകരിച്ചു. പ്രതിയെ പിടികൂടിയ സന്തോഷത്തില്‍ പൊലീസുകാര്‍ക്ക് നാട്ടുകാരും വീട്ടുകാരും മധുരം നല്‍കി.

6

അതേസമയം, വീട്ടിലെ അലമാരയില്‍ സൂക്ഷിച്ച വസ്ത്രങ്ങളും സാധനങ്ങളും വാരി വലിച്ചിട്ട നിലയിലായിരന്നു. തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് സ്വര്‍ണം മോഷണം പോയെന്ന് തിരിച്ചറിഞ്ഞത്. വീട്ടുടമയായ എല്‍ ഐ സി അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായ മധ്യവയസ്‌ക ഒറ്റയ്ക്കാണ് വീട്ടില്‍ താമസിക്കുന്നത്. ഭര്‍ത്താവ് ജോലിയുമായി ബന്ധപ്പെട്ട് എത്യോപ്യയിലാണ്.

Thrissur
English summary
Accused arrested in Kunnamkulam house in broad daylight and theft of 90 pavan gold
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X