ഒടുവില്‍ ആക്‌സിഡിന്റെ വധുവായി ജാന്‍വി; തൃശൂരില്‍ അപൂര്‍വ്വ നായ കല്യാണം, പ്രണയകഥ ഇങ്ങനെ
തൃശൂര്‍: കുന്നത്തൂര്‍മന ഹെറിറ്റേജില്‍ ഇന്ന് ഒരു വിഹാഹം നടക്കുന്നുണ്ട്. വരന്റെ പേര് ആക്‌സിഡ്, വധുവിന്റെ പേര് ജാന്‍വി. രാവിലെ പതിനൊന്നിനും പത്രണ്ടിനും ഇടയിലുള്ള ശുഭ മുഹൂര്‍ത്തത്തിലാണ് വിവാഹം നടന്നത്. ഈ അപൂര്‍വ്വ കല്യാണം മനുഷ്യരുടെതാണെന്ന് കരുതിയെങ്കില്‍ തെറ്റി. ബീഗിള്‍ ഇനത്തില്‍പ്പെട്ട ആക്‌സിഡ് എന്ന നായയും ജാന്‍വി എന്ന പട്ടിയും തമ്മിലുള്ള വിവാഹമാണിത്. ഈ അപൂര്‍വ്വമായ കല്യാണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം വൈറലാകുന്നത്.

എന്തൊരു ക്യൂട്ടാണ് കാണാന്‍; പുതിയ ലുക്കില്‍ തിളങ്ങി വീണ നന്ദകുമാര്‍, വൈറല്‍ ചിത്രങ്ങള്‍
തൃശ്ശൂര്‍ വാടാനപ്പള്ളി പൊയ്യാറ ഷെല്ലിയുടെ വളര്‍ത്തു നായയാണ് ആക്‌സിഡ്. ഷെല്ലിയുടെ മക്കളായ ആകാശിന്റേയും അര്‍ജുന്റേയും വളര്‍ത്തോമനയായ ആക്‌സിഡിന് അനുയോജ്യയായ വധുവിനെ തേടിയുള്ള അന്വേഷണത്തിലായിരുന്നു ഇത്രയും നാള്‍. മൂന്ന് മാസം മുമ്പായിരുന്നു ആക്‌സിഡിന് വേണ്ടി ഷെല്ലിയും ഭാര്യ നിഷയും പറ്റിയ ഒരു പെണ്‍ പട്ടിയെ അന്വേഷിച്ച് തുടങ്ങിയത്.
ഒടുവില്‍ നീണ്ട നാളത്തെ അന്വേഷണത്തിനൊടുവില്‍ ജാന്‍വി എന്ന ഒന്നര വയസുകാരിയെ കണ്ടെത്തി. ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ ആക്‌സിഡും ജാന്‍വിയും അടുപ്പത്തിലായി. തുടര്‍ന്ന് വിവാഹം കന്നിമാസത്തില്‍ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. വലിയ ആഘോഷങ്ങളോടെ വിവാഹം നടത്താനായിരുന്നു കുടുംബം പദ്ധതിയിട്ടത്. സേവ് ദി ഡേറ്റ് ഫോട്ടോ ഷൂട്ടും, വിവാഹ വസ്ത്രങ്ങള്‍ എല്ലാം തന്നെ ഒരു മാസം മുമ്പെ തന്നെ എടുത്തിരുന്നു
ഷെല്ലിയുടെ മക്കളായ ആകാശും അര്‍ജുനും പങ്കുവെച്ച സേവ് ദി ഡേറ്റ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വലിയ ആര്‍ഭാടങ്ങളോടയാണ് വിവാഹ ആഘോഷം നടത്തിയത്. പൂമാലകള്‍ കൊണ്ട് അലങ്കരിച്ച പ്രത്യേക കതിര്‍മണ്ഡപത്തില്‍ വധൂവരന്മാരെ ഇരുത്തിയാണ് വിവാഹം. രണ്ടുപേരുടേയും കഴുത്തില്‍ മാലയും അണിയിക്കും. സില്‍ക് ഷര്‍ട്ടും മുണ്ടുമാണ് ആക്‌സിഡിന്റെ വേഷം. കസവില്‍ നെയ്ത പട്ടുപാവാടയണിഞ്ഞ് ജാന്‍വിയും എത്തിയത്. വധൂ വരന്മാരുടെ ഇഷ്ട ഭക്ഷണമായ ചിക്കന്‍ ബിരിയാണിയും ചിക്കന്‍ ഫ്രൈയുമാണ് ഭക്ഷണം.
ഇതിനിടെ പ്രായം തികഞ്ഞ് നില്‍ക്കുന്ന ഞാന്‍ ഇവിടെ അവിവാഹിതനായി നില്‍ക്കുമ്പോഴാ, നായയുടെ കല്യാണം എന്ന ഡയലോഗുമായി ഷെല്ലിയുടെ മക്കള്‍ പങ്കുവച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സേവ് ദ ഡേറ്റ് വീഡിയോയിലായിരുന്നു ഈ ഡയലോഗ് ചേര്‍ത്തുവച്ചത്. എന്തായാലും ആക്‌സിഡിന്റെയും ജാന്‍വിയുടെയും വിവാഹ വാര്‍ത്ത കേട്ട് മലയാളികള്‍ അമ്പരന്നിരിക്കുകയാണ്.












Click it and Unblock the Notifications