ഇടതുപക്ഷത്തിന്റെ പിടിവാശി; പഞ്ചായത്ത് ഭരണം ബിജെപിക്ക്, പരിഹാരത്തിന് ഹൈക്കോടതി ഇടപെടല്‍
കൊച്ചി: കേരളത്തിന് പുറത്ത് പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസും ഇടതുപക്ഷവും ഒരുമിച്ചാണ്. തമിഴ്നാട്ടിലും ബംഗാളിലും ബിഹാറിലുമെല്ലാം ഈ ഐക്യമുണ്ട്. എന്നാല്‍ കേരളത്തില്‍ ഇരുവരും ഭിന്ന ചേരിയിലാണ്. കഴിഞ്ഞകാല തിരഞ്ഞെടുപ്പില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ട ഒരു മാറ്റം ബിജെപിയുടെ വളര്‍ച്ചയാണ്.
ബിജെപി കേരളത്തിലെ മൂന്നാം കക്ഷിയായി വളര്‍ന്നിരിക്കുന്നു. ബിജെപിയെ നേരിടാന്‍ തങ്ങളെ പിന്തുണയ്ക്കൂ എന്ന വാദം ഇടതുവലതു കക്ഷികള്‍ ഉന്നയിക്കുന്നു. എന്നാല്‍ ഇടതുപക്ഷത്തിന്റെ വാശി കാരണം പഞ്ചായത്ത് ഭരണം ബിജെപിക്ക് കിട്ടിയെന്നാണ് തൃശൂരില്‍ നിന്നുള്ള വാര്‍ത്ത...

രണ്ടു തവണ രാജിവച്ചു
തൃശൂര്‍ അവിണിശേരി പഞ്ചായത്ത് ഭരണമാണ് എന്‍ഡിഎയ്ക്ക് ലഭിച്ചത്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവികള്‍ ലഭിച്ച ഇടതുപക്ഷം, യുഡിഎഫ് പിന്തുണ ലഭിച്ചിരുന്നു എന്ന കാരണത്താല്‍ രാജിവെക്കുകയായിരുന്നു. രണ്ടു തവണ ഇതാവര്‍ത്തിച്ചപ്പോള്‍ ഹൈക്കോടതി ഇടപെടലുണ്ടായി.

പഞ്ചായത്തിലെ അംഗബലം
14 അംഗ ഭരണസമിതിയാണ് അവിണിശേരി പഞ്ചായത്തിലേത്. ഏറ്റവും വലിയ കക്ഷി എന്‍ഡിഎയാണ്. ആറ് സീറ്റുകള്‍ അവര്‍ക്കുണ്ട്. അഞ്ച് സീറ്റാണ് ഇടതുപക്ഷത്തിന്. മൂന്ന് സീറ്റുകള്‍ യുഡിഎഫിനും. രണ്ട് തവണയും പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് യുഡിഎഫ് അംഗങ്ങള്‍ ഇടതുപക്ഷത്തെ പിന്തുണച്ചു.

ഡിസംബര്‍ 30, ഫെബ്രുവരി 17
തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം ആദ്യം പ്രസിഡന്റ് വൈസ് പ്രസിഡന്റ് പദവിയിലേക്ക് വോട്ടെടുപ്പ് നടന്നത് ഡിസംബര്‍ 30നാണ്. രണ്ടാമത്തേത് ഫെബ്രുവരി 17നും. രണ്ടു തവണയും യുഡിഎഫിന്റെ മൂന്നംഗങ്ങള്‍ എല്‍ഡിഎഫ് പ്രതിനിധികള്‍ക്ക് വോട്ട് ചെയ്തു. എല്‍ഡിഎഫ് അംഗങ്ങള്‍ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

പ്രസിഡന്റായവര്‍ ഇവര്‍
ഇടതുപക്ഷ പ്രതിനിധികളായ എആര്‍ രാജു, ഇന്ദിര ജയകുമാര്‍ എന്നിവരാണ് നേരത്തെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവികളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഇരുവരും സത്യപ്രതിജ്ഞ ചെയ്ത ശേഷം രാജിവെക്കുകയായിരുന്നു. രണ്ടു തവണ ഇതാവര്‍ത്തിച്ചപ്പോള്‍ രണ്ടാം സ്ഥാനത്തെത്തിയവര്‍ കോടതിയെ സമീപിച്ചു.

ഹൈക്കോടതിയിലെ ആവശ്യം
എന്‍ഡിഎയുടെ ഹരി സി നരേന്ദ്രന്, ഗീതാ സുകുമാരന്‍ എന്നിവരാണ് വോട്ടെടുപ്പില്‍ രണ്ടാം സ്ഥാനത്തെത്തിയത്. ഇരുവര്‍ക്കും ആറ് വോട്ടുകളാണ് ലഭിച്ചിരുന്നത്. രാഷ്ട്രീയ സാഹചര്യം വിശദീകരിച്ച ഇരുവരും വോട്ടെടുപ്പില്‍ രണ്ടാമതെത്തിയ ഞങ്ങളെ വിജയികളായി പ്രഖ്യാപിക്കണമെന്ന് ഹൈക്കോടതിയില്‍ ആവശ്യപ്പെടുകയായിരുന്നു.

കോടതി വിധി
പഞ്ചായത്തിന്റെ ഭരണത്തിലെ അനിശ്ചാതവസ്ഥ പരിഗണിച്ച് ഹൈക്കോടതി ഹര്‍ജിക്കാര്‍ക്ക് അനുകൂലമായി വിധി പ്രഖ്യാപിച്ചു. പ്രസിഡന്റും വൈസ് പ്രസിഡന്റുമില്ലാതെ പഞ്ചായത്ത് ഭരണസമിതിക്ക് പ്രവര്‍ത്തിക്കാനാകില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. തിരഞ്ഞെടുക്കപ്പെട്ടവര്‍ രണ്ടു തവണയും രാജിവച്ച കാര്യവും കോടതി ചൂണ്ടിക്കാട്ടി.

ഈ സാഹചര്യം സൃഷ്ടിച്ചവര്‍
ഇടതുപക്ഷ അംഗങ്ങള്‍ അധികാരമേല്ക്കാതിരുന്നിട്ടില്ല. സത്യപ്രതിജ്ഞയ്ക്ക് ശേഷമാണ് രാജിവച്ചത്. അതുകൊണ്ടുതന്നെ വീണ്ടും തിരഞ്ഞെടുപ്പ് നടത്തുകയാണ് പോംവഴി എന്ന് തിരഞ്ഞെടുപ്പ് കമ്മീഷനും എതിര്‍കക്ഷികളും വാദിച്ചു. എന്നാല്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ സൃഷ്ടിച്ച സാഹചര്യമാണ് പഞ്ചായത്തിലുള്ളതെന്ന് വ്യക്തമാക്കിയ കോടതി ഈ വാദം തള്ളുകയായിരുന്നു.
ഒരേ സമയം രാജകുമാരിയെ പോലെയും ഗ്ലാമറസായിട്ടും നിത്യ രാജ്, ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
-
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ്












Click it and Unblock the Notifications