ഇന്ധന വിലവര്‍ധന എന്നേയും ബുദ്ധിമുട്ടിക്കുന്നു: തുറന്ന് പറഞ്ഞ് സുരേഷ് ഗോപി
തൃശ്ശൂർ: രാജ്യത്ത് തുടർച്ചയായി ഇന്ധനവില വർധനവിനെതിരെ വ്യാപകമായ പ്രതിഷേധങ്ങളാണ് ഉയർന്നുവന്നത്. പെട്രോള്‍ വില നൂറ് കടക്കുന്ന സ്ഥിതിയാണ് രാജ്യത്തെ പല നഗരങ്ങളിലും ഉണ്ടായത്. ഇതോടെ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിർശനങ്ങളാണ് ഉയർന്നുവന്നത്. എന്നാൽ സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കാൻ തയ്യാറാകണം എന്ന ആവശ്യമുന്നയിച്ചുകൊണ്ടാണ് പ്രതിഷേധങ്ങളെ കേന്ദ്രസർക്കാർ നേരിട്ടത്.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ ഇന്ധനവില വർധനവും ചർച്ചയായിരുന്നു. എന്നാൽ ഇന്ധനവിലയും പാചകവാതക വിലയും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കേണ്ട വിഷയമല്ലെന്ന നിലപാടാണ് തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിയുടെ സ്വീകരിച്ചിട്ടുള്ളത്. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതേ സമയം ഇന്ധനവില വര്‍ധിക്കുന്നത് മൂലം താനും ദുരിതമനുഭവിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പണമുണ്ടെന്ന് വിചാരിക്കരുതെന്നും പണം എന്തിനൊക്കെ ചിലവാക്കുന്നുവെന്നും ചൂണ്ടിക്കാണിച്ച സുരേഷ് ഗോപി അധികം പണമുള്ളവര്‍ക്കോ അല്ലെങ്കില്‍ പണമില്ലാത്തവനോ പ്രശ്‌നമില്ലെന്നും പറയുന്നു. ഇടത്തരക്കാരനാണ് ഇന്ധനവില വർധനവ് അത് വലിയ ബുദ്ധിമുട്ടായി വരുന്നത്. എന്നാൽ ഇന്ധനവില കമ്പനികള്‍ നിർണ്ണയിക്കുന്ന ഈ സമ്പ്രദായം ആരാണ് തുടങ്ങിവെച്ചത്. കമ്പനികള്‍ക്ക് അവര്‍ക്ക് തോന്നിയത് പോലെ വില നിശ്ചയിക്കാമെന്ന് ആരാണ് തുടങ്ങിവെച്ചതെന്നും സുരേഷ് ഗോപി ചോദിക്കുന്നു.
സൂയസ് കനാലിൽ വഴി മുടക്കിയ എവർ ഗിവൺ കപ്പൽ വീണ്ടും ചലിച്ച് തുടങ്ങി, ചിത്രങ്ങൾ കാണാം
അതിനകത്ത് രാഷ്ട്രീയം നമുക്ക് പറയേണ്ടിവരുമെന്നും ഇത്തരത്തിലൊരു ഒരു സംവിധാനം ഈ സർക്കാരും തുടർന്നുപോരുന്നതിൽ എനിക്ക് യോജിപ്പില്ലെന്നും സുരേഷ് ഗോപി തുറന്നു പറയുന്നു. പെട്രോളും ഡീസലും വിഷയമാക്കിയെടുത്ത് നിങ്ങള്‍ ഒരു തെറ്റായ തീരുമാനമെടുക്കുകയാണെങ്കിൽ അഞ്ച് വര്‍ഷത്തേക്കാണ് ക്രഷറിയില്‍ ചെന്ന് വീഴുന്നത്. അതേസമയം ഇന്ധനവില ചിലപ്പോള്‍ നാലഞ്ച് മാസം കൊണ്ട് കുറഞ്ഞെന്ന് വരുമെന്നും സുരേഷ് ഗോപി ചൂണ്ടിക്കാണിക്കുന്നു.
തൂവെള്ളയിൽ തിളങ്ങി ഭാനുശ്രീ- ചിത്രങ്ങൾ കാണാം












Click it and Unblock the Notifications