തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പുഴയില്‍ കുളിക്കുന്നതിനിടയില്‍ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു: മരിച്ചത് സഹോദരങ്ങളുടെ മക്കള്‍

  • By Desk
Google Oneindia Malayalam News

തൃശൂര്‍: പുഴയില്‍ കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടയില്‍ സഹോദരങ്ങളുടെ മക്കളായ ബി.കോം വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. ചാവക്കാട് തെക്കഞ്ചേരി കളത്തില്‍ ഗോപിയുടെ മകന്‍ ഗോവിന്ദ് (18), ഗോപിയുടെ സഹോദരന്‍ ചാവക്കാട് കളത്തില്‍ ശശിയുടെ ഏകമകന്‍ ഋഷികേശ് (18) എന്നിവരാണ് മരിച്ചത്. താന്ന്യം പൊതുശ്മശാനത്തിനടുത്ത് കനോലി കനാലിലെ കണ്ണന്‍ചിറയില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. ഇവര്‍ക്ക് പുറമേ വാടാനപ്പള്ളി സ്വദേശി അബി, ഏങ്ങണ്ടിയൂര്‍ സ്വദേശികളായ സാല്‍വിന്‍, ശരത്, താന്ന്യം സ്വദേശി സബില്‍, ചേറ്റുവ സ്വദേശി രോഹിത് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. കനോലി കനാലിന്റെ സമീപമെത്തി ഒരാളൊഴികെ ആറുപേരും പുഴയിലേക്ക് കുളിക്കാനായി ചാടുകയായിരുന്നു. നാലുപേര്‍ തിരികെ കയറിയെങ്കിലും ഗോവിന്ദും ഋഷികേശും വെള്ളത്തിനടിയില്‍പ്പെട്ട് കാണാതാവുകയായിരുന്നു.

<strong>വണ്‍വെ തെറ്റിച്ചു: ചോദ്യംചെയ്ത സ്‌പെഷല്‍ പോലീസ് ഓഫീസറുടെ കാലില്‍ ഓട്ടോ കയറ്റി, പ്രതി അറസ്റ്റില്‍!</strong>വണ്‍വെ തെറ്റിച്ചു: ചോദ്യംചെയ്ത സ്‌പെഷല്‍ പോലീസ് ഓഫീസറുടെ കാലില്‍ ഓട്ടോ കയറ്റി, പ്രതി അറസ്റ്റില്‍!

പരിഭ്രാന്തരായ വിദ്യാര്‍ഥികള്‍ നിലവിളിച്ച് ആളക്കൂട്ടി. ഓടിയെത്തിയ സമീപത്തുള്ള ചെറുപ്പക്കാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയത്. തുടര്‍ന്ന് ഫയര്‍ഫോഴസും പോലീസും എത്തി. ഒരു മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍ ആദ്യം ഋഷികേശിന്റെ മൃതദേഹവും അടുത്തു നിന്നുതന്നെ ഗോവിന്ദിന്റെ മൃതദേഹവും കിട്ടി. മൃതദേഹങ്ങള്‍ തല ചെളിയില്‍ താഴ്ന്ന നിലയിലായിരുന്നു. സമീപവാസികളായ ചെറുപ്പക്കാരും മത്സ്യത്തൊഴിലാളികളും വള്ളവും വലയും ഉപയോഗിച്ചാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.

 ബികോം വിദ്യാര്‍ത്ഥികള്‍

ബികോം വിദ്യാര്‍ത്ഥികള്‍

വലപ്പാട് മായ കോളജിലെ ബി.കോം ഒന്നാം വര്‍ഷ വിദ്യാര്‍ഥികളാണ് മരിച്ച വിദ്യാര്‍ഥികള്‍. മായ കോളജിലെ ബി.കോം ഒന്നാം വര്‍ഷ വിദ്യാര്‍ഥികളായ ഏഴംഗ സംഘമാണ് തൃപ്രയര്‍ ഏകാദശിയോടനുബന്ധിച്ച് സംഘടിച്ചെത്തിയത്. തിങ്കളാഴ്ച രാവിലെ 11.45ന് ശ്മശാനത്തിന് സമീപത്തെ കണ്ണന്‍ചിറക്കടുത്ത് പുഴയിലാണ് ഇവര്‍ കുളിക്കാന്‍ ഇറങ്ങിയത്. ചീപ്പിന് മുകളില്‍നിന്നു ഭിത്തിയില്‍നിന്നു ഇവര്‍ പുഴയിലേക്ക് ചാടി കുളിക്കുകയായിരുന്നു.

 മൂന്ന് പേര്‍ അകപ്പെട്ടു

മൂന്ന് പേര്‍ അകപ്പെട്ടു

ഈ നേരം അടിയൊഴുക്കും ശക്തമായിരുന്നു. കുളിക്കുന്നതിനിടയില്‍ മൂന്ന് പേരാണ് പുഴയില്‍ അകപ്പെട്ടത്. ഒരാള്‍ നീന്തി കരയ്ക്ക് കയറി രക്ഷപ്പെട്ടു. എന്നാല്‍ ഋഷികേശും ഗോവിന്ദും ഒഴുക്കില്‍പ്പെട്ട് മുങ്ങി താഴ്ന്നു. ഈ നേരം മറ്റുള്ളവര്‍ നിലവിളിച്ചു. ബഹളംകേട്ട് നാട്ടുകാരായ മനീഷ്, നസീം, ഷനില്‍, സമി എന്നിവര്‍ ഓടിയെത്തി പുഴയിലേക്ക് എടുത്തുചാടി മുങ്ങി തപ്പിയെങ്കിലും ഇരുവരേയും രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. ഇവര്‍ മുങ്ങി തപ്പി അര മണിക്കൂറിന് ശേഷം ഋഷികേശിന്റെ മൃതദേഹം കണ്ടെടുത്തു.

 ഫയര്‍ഫോഴ്സ് എത്തി രക്ഷാ പ്രവര്‍ത്തനം

ഫയര്‍ഫോഴ്സ് എത്തി രക്ഷാ പ്രവര്‍ത്തനം

വിവരം അറിയിച്ചതോടെ തൃപ്രയാറില്‍നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയെങ്കിലും മുങ്ങിത്തപ്പാനുള്ള ഉപകരണങ്ങള്‍ ഇല്ലാത്തതിനാല്‍ മുങ്ങി തപ്പുന്ന തെരച്ചില്‍ പരാജയപ്പെട്ടു. പിന്നീട് തൃശൂരില്‍നിന്ന് ഫയര്‍ഫോഴ്‌സ് എത്തുമ്പോഴേക്കും നാട്ടുകാര്‍ തന്നെ വഞ്ചിയില്‍ വലവീശിയും മുങ്ങിയുംനടത്തിയ തെരച്ചിലില്‍ പുഴയില്‍ ചീപ്പിന് സമീപത്ത് നിന്ന് ഉച്ചയ്ക്ക് ഗോവിന്ദിന്റെ മൃതദേഹം കണ്ടെടുത്തു. അന്തിക്കാട് പോലീസും സ്ഥലത്ത് എത്തിയിരുന്നു. വിവരമറിഞ്ഞ് സ്ഥലത്ത് നിരവധി പേരാണ് തടിച്ചുകൂടിയത്. ജനപ്രതിനിധികളും എത്തിയിരുന്നു. മായ കോളജ് പ്രിന്‍സിപ്പല്‍ ആവാസും സ്ഥലത്ത് എത്തിയിരുന്നു. നാട്ടിക ഫയര്‍ഫോഴ്‌സിലെ ലീഡിങ് ഫയര്‍മാന്‍മാരായ രഞ്ജിത്ത്, ബ്രിജിലാല്‍ എന്നിവരുടെ നേതൃത്വത്തില്‍ രണ്ട് യൂണിറ്റും അന്തിക്കാട് എസ്.ഐ. കെ.എസ്. സൂരജിന്റെ നേതൃത്വത്തില്‍ പോലീസും സ്ഥലത്തെത്തി.
കുളിക്കുന്നതിന്റെയും അപകടത്തില്‍പ്പെടുന്നതിന്റെയും ദൃശ്യം ശ്മശാനത്തിന് സമീപം സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. മൃതദേഹങ്ങള്‍ വലപ്പാട് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ഇന്ന് സംസ്‌കരിക്കും. ഗോവിന്ദിന്റെ മാതാവ്: ലളിത. സഹോദരന്‍: ഗോകുല്‍ . ഋഷികേശിന്റെ മാതാവ്: സജിനി.


Thrissur
English summary
college Students drowned in river in thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X