Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂരില്‍ എന്‍ജിന്‍ നിലച്ച് വള്ളം കടലില്‍ കുടുങ്ങി; രക്ഷകരായി ഫിഷറീസ് റെസ്‌ക്യൂ ടീം

തൃശൂര്‍: ചേറ്റുവയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയി എന്‍ജിന്‍ നിലച്ച് കടലില്‍ കുടുങ്ങിയ വള്ളവും മത്സ്യത്തൊഴിലാളികളെയും ഫിഷറീസ് റെസ്‌ക്യൂ ബോട്ട് രക്ഷപെടുത്തി കരയിലെത്തിച്ചു. കടലില്‍ പത്തൊന്‍പത് നോട്ടിക്കല്‍ മൈല്‍ അകലെ വാടാനപ്പിളളി വടക്ക് പടിഞ്ഞാറ് കടലില്‍ കുടുങ്ങിയ വലപ്പാട് സ്വദേശി അരവിന്ദാക്ഷന്‍ എന്നയാളുടെ ഉടമസ്ഥതയിലുളള കാവടി എന്ന വള്ളവും 50 മത്സ്യതൊഴിലാളികളെയുമാണ് രക്ഷാപ്രവര്‍ത്തനം നടത്തി കരയിലെത്തിച്ചത്.

രാവിലെ 9.45 ഓടുകൂടിയാണ് വള്ളം കടലില്‍ കുടുങ്ങി കിടക്കുന്നതായി അഴീക്കോട് ഫിഷറീസ് സ്റ്റേഷനില്‍ സന്ദേശം ലഭിച്ചത്. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ സുലേഖയുടെ നിര്‍ദേശാനുസരണം മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യേഗസ്ഥരായ വി എന്‍ പ്രശാന്ത് കുമാര്‍, ഇ ആര്‍ ഷിനില്‍കുമാര്‍, വി എം ഷൈബു എന്നിവരുടെ നേതൃത്വത്തില്‍ കോസ്റ്റല്‍ എസ് ഐ സജീവ്കുമാര്‍, സി പി ഒ സനീഷ്, റസ്‌ക്യൂ ഗാര്‍ഡമാരായ ഷെഫീക്ക്, പ്രമോദ്, ഫസല്‍, ഷിഹബ്, ബോട്ട് സ്രാങ്ക് ദേവസ്സി, എഞ്ചിന്‍ ഡ്രൈവര്‍ റോക്കി എന്നിവരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

boat

ജില്ലയില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഫിഷറീസ് വകുപ്പിന്റെ രണ്ട് ബോട്ടുകള്‍ ചേറ്റുവയിലും അഴീക്കോടും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മറെന്‍ എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റ് ഉള്‍പ്പെട്ട ഫിഷറീസ് സ്റ്റേഷനും സജ്ജമാണെന്നും തൃശൂര്‍ ജില്ല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ ടി അനിത അറിയിച്ചു.

ഈ മാസം 10നും ചേറ്റുവ ഹാര്‍ബറില്‍ നിന്നും മത്സ്യബന്ധനത്തിനായി പോയ വള്ളവും 41 മത്സ്യതൊഴിലാളികളും കുടുങ്ങിയിരുന്നു. ഇവരെ ഫിഷറീസ് വകുപ്പിന്റെ സീ റെസ്‌ക്യൂ ബോട്ടാണ് രക്ഷാപ്രവര്‍ത്തനം നടത്തി കരയിലെത്തിച്ചത്. ഹാര്‍ബറില്‍ നിന്നും പുലര്‍ച്ചെ മത്സ്യബന്ധനത്തിന് പോയ ചാവക്കാട് സ്വദേശി തെക്കുംപറമ്പത്ത് നൗഷാദ് എന്നയാളുടെ ഉടമസ്ഥതയിലുളള ബര്‍ക്കത്ത് എന്ന വള്ളമാണ് എഞ്ചിന്‍ നിലച്ച് കടലില്‍ കുടുങ്ങിയത്.

വൈകീട്ട് നാല് മണിയോടുകൂടിയാണ് വള്ളം അഴീക്കോട് അഴിയില്‍ നിന്നും കടലില്‍ ആറ് നോട്ടിക്കല്‍ മൈല്‍ അകലെ വടക്ക് പടിഞ്ഞാറ് കടലിലായി വള്ളം കുടുങ്ങി കിടക്കുന്നതായി അഴീക്കോട് ഫിഷറീസ് സ്റ്റേഷനില്‍ സന്ദേശം ലഭിച്ചത്. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ സുലേഖയുടെ നിര്‍ദേശാനുസരണം മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് എ എസ് ഐ വി എം ഷൈബു , സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പ്രശാന്ത് കൂമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ റസ്‌ക്യൂ ഗാര്‍ഡമാരായ അന്‍സാര്‍ ,ഷിഹാബ് ,ബോട്ട് സ്രാങ്ക് ദേവസ്സി എന്നിവരെല്ലാം ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനം നടത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+