• search
 • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

സ്ത്രീകളുടെ ശരീരത്തിൽ നാണയം വെച്ച് പൂജ, പൂജാ സമയത്ത് അച്ഛനെന്ന് വിളിക്കണം, അച്ഛൻ സ്വാമി പിടിയിൽ

Google Oneindia Malayalam News

തൃശൂര്‍: പോക്‌സോ കേസില്‍ തൃശൂരില്‍ ആള്‍ദൈവം അറസ്റ്റില്‍. 17 വയസ്സുളള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് അച്ഛന്‍ സ്വാമി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന മഠത്തിലാന്‍ രാജീവിനെ പോലീസ് അറസ്റ്റ് ചെയ്തത്.

'അത് ഡിംപലുമായുളള ഡീലാണ്, കിടിലം ഫിറോസ് തോറ്റിട്ടൊന്നുമില്ല', തുറന്ന് പറഞ്ഞ് ബിഗ് ബോസ് താരം'അത് ഡിംപലുമായുളള ഡീലാണ്, കിടിലം ഫിറോസ് തോറ്റിട്ടൊന്നുമില്ല', തുറന്ന് പറഞ്ഞ് ബിഗ് ബോസ് താരം

ഭക്തരെന്ന വ്യാജേന ആശ്രമത്തില്‍ കടന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. അത്ഭുത സിദ്ധി ഉണ്ടെന്ന് അവകാശപ്പെട്ട് ഇയാള്‍ മന്ത്രവാദവും ആഭിചാര ക്രിയകളും അടക്കം ചെയ്തിരുന്നു. വിചിത്രമായിരുന്നു ഇയാളുടെ പൂജാ രീതികളെന്ന് നാട്ടുകാര്‍ പറയുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ

കട്ട ചങ്ക്സ്, റംസാനൊപ്പം സൂര്യ.. സോഷ്യൽ ലോകത്തിന്റെ ഹൃദയം കീഴടക്കി ബിഗ് ബോസ് താരങ്ങളുടെ പുതിയ ചിത്രം.. വൈറൽ

നടൻ ജനാർദനൻ മരിച്ചെന്ന് സോഷ്യൽ മീഡിയ, സ്വന്തം മരണ വാർത്തയോട് പ്രതികരിച്ച് ജനാർദ്ദനൻനടൻ ജനാർദനൻ മരിച്ചെന്ന് സോഷ്യൽ മീഡിയ, സ്വന്തം മരണ വാർത്തയോട് പ്രതികരിച്ച് ജനാർദ്ദനൻ

1

തൃശൂര്‍ കുണ്ടൂര്‍ സ്വദേശിയായ രാജീവ് നേരത്തെ കല്‍പ്പണിക്കാരന്‍ ആയിരുന്നു. പിന്നീട് പണമുണ്ടാക്കാനാണ് മന്ത്രവാദത്തിലേക്കും ആഭിചാര ക്രിയകളിലേക്കും കടന്നത്. സ്വന്തം വീട്ടില്‍ തന്നെ ആയിരുന്നു ഇയാള്‍ പൂജയ്ക്കും മറ്റുമുളള ക്ഷേത്രം തയ്യാറാക്കിയിരുന്നത്. യൂട്യൂബില്‍ തന്റെ സിദ്ധികളെ കുറച്ച് പരസ്യങ്ങള്‍ നല്‍കിയതോടെ ഇയാളെ തേടി നിരവധി പേരാണ് എത്തിയത്.

2

കുറഞ്ഞ കാലം കൊണ്ട് ഇയാള്‍ അതിസമ്പന്നനായി മാറി. സ്വന്തമായി ആഢംബര വാഹനങ്ങള്‍ അടക്കം ഇയാള്‍ സ്വന്തമാക്കി. ഇയാളുടെ വീട്ടില്‍ ലൈംഗിക ചൂഷണം നടക്കുന്നതായി പോലീസിന് നേരത്തെ വിവരം കിട്ടിയിരുന്നു. പൂജയെന്ന പേരിലാണ് പെണ്‍കുട്ടികളേയും സ്ത്രീകളേയും ഇയാള്‍ ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയിരുന്നത് എന്നാണ് വിവരം

3

സ്ത്രീകളുടേയും പെണ്‍കുട്ടികളുടേയും ശരീരത്തില്‍ നാണയം വെച്ചായിരുന്നു ഇയാള്‍ പൂജ നടത്തിയിരുന്നത് എന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. പൂജ നടക്കുന്ന സമയത്ത് അച്ഛന്‍ എന്ന് വിളിക്കണം എന്നാണ് ഇയാള്‍ വിശ്വാസികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നത് എന്നും പോലീസ് പറയുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന പരാതിയെ തുടര്‍ന്നാണ് പോലീസ് ഇയാള്‍ക്കായി വല വിരിച്ചത്

cmsvideo
  IMA gives alert of third wave of pandemic in India
  4

  പോലീസ് അന്വേഷിക്കുന്നു എന്നുളള വിവരം അറിഞ്ഞ് ഇയാള്‍ വീട്ടില്‍ നിന്ന് മുങ്ങാന്‍ ശ്രമം നടത്തുന്നതിനിടെയാണ് നാടകീയ അറസ്റ്റ്. സംശയം തോന്നിയ ഘട്ടം മുതല്‍ ഇയാള്‍ പോലീസ് നിരീക്ഷണത്തില്‍ ആയിരുന്നു. പോലീസ് ഉദ്യോഗസ്ഥര്‍ ഭക്തര്‍ എന്ന വ്യാജേന ആണ് ഇയാളുടെ ക്ഷേത്രത്തില്‍ എത്തിയത്. തുടര്‍ന്ന് മാള ഇന്‍സ്‌പെക്ടര്‍ വി സജിന്‍ ശശിയുടെ നേതൃത്വത്തിലുളള സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

  Thrissur
  English summary
  Fake God Man known as Achan Swamy arrested in POCSO case
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X