തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാരീസ് ഭീകരാക്രമണ കേസ്: ഫ്രഞ്ച് പോലീസ് അന്വേഷണസംഘം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍, സുബഹാനിയെ കണ്ടു!!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: പാരീസ് ഭീകരാക്രമണ കേസ് ഫ്രഞ്ച് പോലീസ് അന്വേഷണസംഘം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തി സുബഹാനിയെ ചോദ്യം ചെയ്തു. സിറിയയില്‍ ആയുധ പരിശീലനം ലഭിച്ചതായി സംശയിക്കുന്ന സുബഹാനിയെ ചോദ്യംചെയ്യാനായി സര്‍ക്കാരിന്റെയും ടാഡ കോടതിയുടെയും പ്രത്യേക അനുമതിയുമായി ഇന്നലെ വൈകിട്ട് 4.30 നാണ് സംഘം എത്തിയത്. ഇന്ത്യയിലെ ഫ്രഞ്ച് സ്ഥാനപതി കാര്യാലയത്തിലെ ഉദ്യോഗസ്ഥരും സംഘത്തിനൊപ്പമുണ്ട്.

<strong>ബാബറിമസ്ജിദിന്‍റെ 26-ാം വാര്‍ഷികം ശൗര്യ ദിവസായി ആഘോഷിക്കാന്‍ വിഎച്ച്പി, പ്രത്യേക പൂജകളും...</strong>ബാബറിമസ്ജിദിന്‍റെ 26-ാം വാര്‍ഷികം ശൗര്യ ദിവസായി ആഘോഷിക്കാന്‍ വിഎച്ച്പി, പ്രത്യേക പൂജകളും...

വിദേശ രാജ്യത്തെ ഭീകരാക്രമണക്കേസുമായി ബന്ധപ്പെട്ട് ഒരു യൂറോപ്യന്‍ അന്വേഷണ ഏജന്‍സി ഇന്ത്യയിലെ തടവുകാരനെ ചോദ്യം ചെയ്യുന്നത് ആദ്യമാണ്. മൂന്നുവാഹനങ്ങളില്‍ ആയി 10 പേര്‍ ഉണ്ടായിരുന്നു. മൂന്നംഗ സംഘമാണ് പാരിസില്‍നിന്ന് ഇവിടെ എത്തിയത്. അതീവ സുരക്ഷാ സംവിധാനമാണ് ഇവര്‍ക്കു വേണ്ടി ഒരുക്കിയത് സാധാരണ ജയില്‍ കവാടം കടന്ന് ഉള്ളിലേക്ക് വാഹനങ്ങള്‍ കടത്തിവിടാറില്ല. എന്നാല്‍ പതിവില്‍ വ്യത്യസ്തമായി വാഹനത്തില്‍ എത്തിയ ഏജന്‍സി അംഗങ്ങളെ ഉള്ളിലേക്ക് കൊണ്ടുപോകുകയായിരുന്നു.

പാരീസ് ഭീകരാക്രമണത്തില്‍ പങ്കാളി

പാരീസ് ഭീകരാക്രമണത്തില്‍ പങ്കാളി

2015 ലെ പാരീസ് ഭീകരാക്രമണത്തില്‍ പങ്കാളിയായ മലയാളിയെതേടി ഫ്രഞ്ച് കുറ്റാന്വേഷണ സംഘം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിയത് 153 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണ കേസില്‍ പിടിയിലായ സലാഹ് അബ്ദുസലാമിനൊപ്പം സിറിയയില്‍ ആയുധ പരിശീലനം ലഭിച്ചതായി സംശയിക്കുന്ന തൊടുപുഴ സ്വദേശി സുബഹാനി ഹാജി മൊയ്തീനെയാണ് ഫ്രഞ്ച് കുറ്റാന്വേഷണസംഘം വിയ്യൂരിലെത്തി ചോദ്യം ചെയ്യുന്നത്. പാരീസ് ഭീകരാക്രമണക്കേസില്‍ അന്വേഷണം നടത്താനായി മൂന്നുദിവസം ഇന്ത്യയില്‍ തങ്ങാനുള്ള അനുവാദമാണ് വിദേശമന്ത്രാലയം വഴി ഫ്രഞ്ച് കുറ്റാന്വേഷണസംഘം നേടിയത്.

153 പേര്‍ കൊല്ലപ്പെട്ടിരുന്നു

153 പേര്‍ കൊല്ലപ്പെട്ടിരുന്നു

ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസില്‍ നടന്ന ഭീകരാക്രമണത്തില്‍ വെടിവയ്പിലും സ്‌ഫോടനങ്ങളിലുമായി 153 പേര്‍ കൊല്ലപ്പെട്ടിരുന്നു. 30 ല്‍ അധികം ആള്‍ക്കാര്‍ക്ക് പരുക്കേറ്റു. കാലഷ്‌നിക്കോവ് തോക്ക് പിടിച്ച് ശരീരത്തില്‍ സ്‌ഫോടകവസ്തുക്കള്‍ ഘടിപ്പിച്ച് എത്തിയ ഭീകരരാണ് നാശം വിതച്ചതെന്ന് ഫ്രഞ്ച് കുറ്റാന്വേഷണസംഘം അറിയിച്ചു.

പാരീസിലെ ബാറ്റാ ക്ലാന്‍ തിയേറ്ററില്‍ തോക്കുധാരികള്‍ വെടിയുതിര്‍ത്തശേഷം കലാപരിപാടി ആസ്വദിക്കാനെത്തിയ 100 പേരെ ബന്ദിയാക്കുകയും തുടര്‍ന്ന് മുഴുവന്‍ പേരെയും കൊലപ്പെടുത്തുകയും ചെയ്തു. പാരീസിലെ പെറ്റീറ്റ് കംബോജെ റെസ്‌റ്റോറന്റില്‍ തോക്കുധാരി നടത്തിയ അക്രമത്തിലും നിരവധിപേര്‍ കൊല്ലപ്പെട്ടു. പാരീസിലും സമീപപ്രദേശങ്ങളിലുമായി ഏഴിടത്താണ് ആക്രമണമുണ്ടായത്. ബാറ്റ ക്ലാന്‍ തിയേറ്റര്‍, ലെ കാരിലോണ്‍, ലെ പെറ്റിറ്റ് കംബോങ്്, ലാബെല്ലെ എക്വിപ്പ്, സ്‌റ്റെഡെ ഡെ ഫ്രാന്‍സ് തുടങ്ങിയിടങ്ങളിലായിരുന്നു ആക്രമണം. സിറിയയില്‍ ഫ്രാന്‍സ് ഇടപെട്ടതിന്റെ പ്രതികാരമെന്ന നിലയ്ക്കാണ് ഇസ്ലാമിക് സ്‌റ്റേറ്റ് പാരീസ് ഭീകരാക്രമണം ആസൂത്രണം ചെയ്തത്.

ഫുട്‌ബോള്‍ മത്സരം കാണാന്‍ ഫ്രഞ്ച് പ്രസിഡണ്ടും

ഫുട്‌ബോള്‍ മത്സരം കാണാന്‍ ഫ്രഞ്ച് പ്രസിഡണ്ടും

സ്‌ഫോടനം നടക്കുമ്പോള്‍ സമീപമുള്ള സ്‌റ്റേഡിയത്തില്‍ ഫുട്‌ബോള്‍ മത്സരം കാണാന്‍ ഫ്രഞ്ച് പ്രസിഡന്റായിരുന്ന ഫ്രാന്‍സ്വ ഒ ലാന്‍ദയും ഉണ്ടായിരുന്നു. ഫുട്‌ബോള്‍ മത്സരത്തിനു സമീപമുള്ള ബാറ്റ ക്ലാന്‍ ഓഡിറ്റോറിയത്തില്‍ പ്രശസ്ത സംഗീത ബാന്റായ ദി ഈഗിള്‍സ് ഓഫ് ഡെത്ത് മെറ്റല്‍ സംഘത്തിന്റെ സംഗീത നിശ കേള്‍ക്കാനും വിദേശികളടക്കം നിരവധിപേര്‍ സ്‌ഫോടന സമയത്ത് എത്തിയിരുന്നു. ഫ്രഞ്ച് സുരക്ഷാസേന ഭീകരരെ വളഞ്ഞു വെടിവയ്പ് ആരംഭിച്ചതോടെ കാണികള്‍ ഓടിമറഞ്ഞതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. ബാറ്റ ക്ലാന്‍ ഓഡിറ്റോറിയത്തില്‍നിന്നു 100 ലേറെ പേര്‍ സമീപത്തെ കെട്ടിടങ്ങളുടെ മേല്‍ക്കൂരയിലേക്ക് ചാടി രക്ഷപ്പെട്ടിരുന്നു. ഭീകരാക്രമണത്തെ തുടര്‍ന്ന് ഫ്രാന്‍സില്‍ ഏതാനും ദിവസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

കണ്ണൂര്‍ കനകമലയില്‍നിന്ന് ആക്രമണത്തിനു ഗൂഢാലോചന

കണ്ണൂര്‍ കനകമലയില്‍നിന്ന് ആക്രമണത്തിനു ഗൂഢാലോചന

സുബ്ഹാനി ഹാജിയുമായി ബന്ധപ്പെട്ടവര്‍ക്ക് പാരീസ് ഭീകരാക്രമണവുമായി ബന്ധമുണ്ടെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണവുമായി സഹകരിക്കാന്‍ ഫ്രഞ്ച് രഹസ്യാന്വേഷണ വിഭാഗം എന്‍.ഐ.എ യോട് ആവശ്യപ്പെട്ടത്. കണ്ണൂര്‍ കനകമലയില്‍നിന്ന് ആക്രമണത്തിനു ഗൂഢാലോചന നടത്തുന്നതിനിടെയാണ് സുബഹാനി ഹാജി അടക്കമുള്ള ആറു പേരെ എന്‍.ഐ.എ. സംഘം അറസ്റ്റു ചെയ്തത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ക്ക് ഇറാഖിലെ മൊസൂളില്‍നിന്ന് ഐ.എസിന്റെ ആയുധ പരിശീലനം ലഭിച്ചിരുന്നുവെന്ന് വ്യക്തമായിരുന്നു.

കൂടാതെ ഇയാളുടെ കമാന്‍ഡറായിരുന്ന ഒരാളെ പാരീസ് ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ടിരുന്നുവെന്ന് പറയുന്ന രണ്ടുപേര്‍ കാണാന്‍ വന്നിരുന്നതായും മൊഴി ലഭിച്ചിരുന്നു. തുടര്‍ന്നു എന്‍.ഐ.എ. ഇക്കാര്യം ഫ്രാന്‍സിന്റെ രഹസ്യാന്വേഷണ വിഭാഗത്തെ അറിയിക്കുകയായിരുന്നു. പാരീസ് ഭീകരാക്രമണ അന്വേഷണത്തില്‍ ഇന്ത്യയുടെ സഹായം തേടിയ ഫ്രാന്‍സ് കുറ്റാന്വേഷണ സംഘത്തിന്റെ അഭ്യര്‍ഥന പ്രകാരം എന്‍.ഐ.എ. ഉദ്യോഗസ്ഥനായ മലയാളി ഷൗക്കത്തലിയെ ഫ്രാന്‍സിലേക്ക് അയച്ചിരുന്നു. ഇസ്ലാമിക് സ്‌റ്റേറ്റിന്റെ കേരളത്തിലെ വേരുകള്‍ കണ്ടെത്തിയതില്‍ മുഖ്യപങ്കുവഹിച്ച എന്‍.ഐ.എ. ഉദ്യോഗസ്ഥനാണ് എ.പി. ഷൗക്കത്തലി. പാരീസ് ഭീകരാക്രമണത്തെക്കുറിച്ച് ഷൗക്കത്തലി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിശദമായ ചോദ്യം ചെയ്യലിനായി ഫ്രഞ്ച് കുറ്റാന്വേഷണ സംഘം വിയ്യൂരിലെത്തിയത്.

വിവരം അറിഞ്ഞ് രാവിലെമുതല്‍ ജയില്‍ കവാടത്തിനു സമീപം കാത്തുനിന്നിരുന്ന മാധ്യമങ്ങള്‍ക്ക് ചിത്രം എടുക്കാന്‍പോലും ജയില്‍ അധികൃതരും പോലീസ് സമ്മതിച്ചില്ല. കാറിന്റെ ചില്ലുകള്‍ കാര്‍ട്ടന്‍ കൊണ്ട് മറച്ചിരുന്നു. ജയില്‍കവാടം കടന്നുപോയ വാഹനം ഉള്ളില്‍ കടന്നതിനു ശേഷം മതിലിനകത്തുള്ള തടവുകാരെ അടിയന്തരമായി മാറ്റി സെല്ലുകളില്‍ അടച്ചതിനുശേഷമാണ് അന്വേഷണസംഘം ജയിലില്‍ പ്രത്യേകമുറിയില്‍ മൂക്കല്‍ മണിക്കൂറോളം അന്വേഷണസംഘം തൊടുപുഴ സ്വദേശിയായ സുബനാനിയെ ചോദ്യംചെയ്യുന്നത് ഇനി ഇന്നും നാളെയും ചോദ്യം ചെയ്യും.

ദ്വിഭാഷ കൈകാര്യംചെയ്യുന്ന കേന്ദ്ര കുറ്റാന്വേഷണ സംഘത്തിലെ വനിതാ അംഗത്തിന്റെ സഹായത്തിലാണ് ഫ്രഞ്ച് സംഘം ചോദ്യംചെയ്യല്‍ നടത്തുന്നത് മൂന്നുദിവസമാണ് സംഘത്തിനെ ചോദ്യം ചെയ്യാന്‍ സര്‍ക്കാരും കോടതിയും പ്രത്യേകാനുമതി നല്‍കിയിട്ടുള്ളത്. കേരളത്തിലെ വിവിധ ജില്ലകളില്‍ ഭീകരാക്രമണത്തിനു തുടക്കംകുറിക്കാന്‍ 2015 ല്‍ കണ്ണൂരിലെ കനകമലയില്‍ രഹസ്യയോഗം ചേര്‍ന്ന കേസില്‍ ആണ് തൊടുപുഴ സ്വദേശിയായ സുബ്ഹാനിയെ എന്‍.ഐ.എ. പിടികൂടുന്നത് പാരീസ് ആക്രമണ കേസില്‍ പിടിയില്‍ ആയ അബ്ദുല്‍ സലാമിന്റെ ഒപ്പം സുബഹാനിയയ്ക്കും ആയുധ പരിശീലനം ലഭിച്ചതായി എന്‍.ഐ.എ. കണ്ടെത്തിയിരുന്നു.

അതേസമയം വര്‍ഷങ്ങളായി വിയ്യൂര്‍ ജയിലില്‍ കഴിയുന്ന സുബഹാനിയെ അതീവ സുരക്ഷയുള്ള മറ്റു ജയിലിലേക്ക് മാറ്റണമെന്നുള്ള ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഭീകരാക്രമണ കേസുകളില്‍ പെട്ടവരെ പാര്‍പ്പിക്കാന്‍ വേണ്ടി നിര്‍മിച്ച വിയ്യൂരിലെ ഹൈടെക് ജയിലിലേക്ക് ഇയാളെയും മറ്റു ക്രിമിനല്‍ കുറ്റക്കാരെയും മാറ്റണമെന്ന് വര്‍ഷങ്ങള്‍ക്കുമുമ്പ് രഹസ്യ പോലീസ് അധികൃതരെ അറിയിച്ചിരുന്നു. എന്നാല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഹൈടെക് ജയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച് ഇവരെ അങ്ങോട്ട് മാറ്റാന്‍ ഇതുവരെ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല ഹൈടെക് ജയില്‍ ഇനി യാഥാര്‍ഥ്യമാകാന്‍ ഇനിയും വര്‍ഷങ്ങള്‍ വേണ്ടിവരും.

Thrissur
English summary
French police visit Viyoor central jail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X