തൃശൂരില്‍ പെരുന്നാള്‍ ദിനത്തില്‍ കഞ്ചാവ് മാഫിയയുടെ വിളയാട്ടം: വീട് കയറി സ്ത്രീകളെ ആക്രമിച്ചു!
തൃശൂര്‍: പെരുന്നാള്‍ ദിനത്തില്‍ തീരദേശത്ത് കഞ്ചാവ് മാഫിയയുടെ വിളയാട്ടം. വീട്ടമ്മയെയും വയോധികയേയും വീട്ടില്‍ കയറി ആക്രമിച്ചു. വില്‍പ്പനക്കായി കൊണ്ടുവന്ന കഞ്ചാവ് പോലീസിനെ കൊണ്ട് പിടിപ്പിച്ചുവെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. പെരുന്നാള്‍ ദിനത്തില്‍ വീട് തകര്‍ത്ത ശേഷമായിരുന്നു കഞ്ചാവ് മാഫിയ വീട്ടമ്മയെയും വയോധികയേയും ആക്രമിച്ചത്.
എടക്കഴിയൂര്‍ തെക്കേ മദ്രസാ ബീച്ച് ചിനക്കല്‍ ഷാഫിയുടെ ഭാര്യ ഖദീജ (28), ഷാഫിയുടെ ഉമ്മ സൈനബ (60) എന്നിവരെയാണ് വെള്ളിയാഴ്ച്ച രാത്രി ഒമ്പതോടെ ആക്രമിച്ചത്. എടക്കഴിയൂര്‍ സ്വദേശി ശിഹാബ്, വെളിയംകോട് സ്വദേശികളായ ഷെമീര്‍, മുജീബ്, അനസ് എന്നിവരുടെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയതെന്ന് പരുക്കേറ്റവര്‍ പോലീസിനോട് പറഞ്ഞു. വീട്ടില്‍ അതിക്രമിച്ചു കയറിയ അക്രമിസംഘം ജനല്‍ ചില്ലുകളും അലമാരയും മറ്റു സാധനങ്ങളും തകര്‍ത്തു.

സംഭവം നടക്കുമ്പോള്‍ ഷാഫിയുടെ പിതാവ് വിശ്രമിക്കുകയായിരുന്നു. ബഹളം കേട്ട് പുറത്തുവന്ന ഇദ്ദേഹത്തെ സംഘം ഭീഷണിപ്പെടുത്തി. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ മുമ്പ് ഈ പ്രദേശത്ത് കച്ചവടത്തിനായി സൂക്ഷിച്ചിരുന്ന കഞ്ചാവ് എക്‌സൈസ് പിടികൂടിയിരുന്നു. പിടിപ്പിച്ചത് ഷാഫിയും കുടുംബവും ആണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. പരുക്കേറ്റ കദീജയും സൈനബയും ചാവക്കാട് താലൂക്ക് ആശുപത്രി ചികിത്സയിലാണ്. ചാവക്കാട് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.












Click it and Unblock the Notifications