• search
  • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ഗുരുവായൂര്‍ നെയ്പ്പായസ വിതരണം ക്ഷേത്രത്തിന് പുറത്തേക്ക്: തൃശൂര്‍ പൂരം പ്രദര്‍ശന നഗരിയിലേക്കെത്തും

  • By Desk

തൃശൂര്‍: ദര്‍ശന ശേഷം ഭക്തര്‍ പ്രസാദമായി വാങ്ങുന്ന ഗുരുവായൂര്‍ ക്ഷേത്രത്തിലെ നെയ്പ്പായസം പ്രദര്‍ശിപ്പിച്ച് വില്പന നടത്താന്‍ ദേവസ്വം പൂരം പ്രദര്‍ശന നഗരിയിലേക്ക്. ആദ്യമായാണ് തൃശൂര്‍ പൂരത്തിന്റെ പൊതു വിപണിയിലേക്ക് നിവേദ്യ വിതരണവുമായി ദേവസ്വം കടന്നു വരുന്നത്. പ്രദര്‍ശന നഗരിയില്‍ ദേവസ്വം ഇന്നു തുറക്കാനിരിക്കുന്ന സ്റ്റാളിലാണ് ക്ഷേത്ര വച്ചുനിവേദ്യം ലഭ്യമാക്കുക .

കഴിഞ്ഞ വര്‍ഷവും പായസ വില്പന നടത്താന്‍ ദേവസ്വം ലക്ഷ്യമിട്ടെങ്കിലും ചില പ്രതിഷേധങ്ങള്‍ ഉടലെടുത്തതിനെ തുടര്‍ന്ന് ഈ നീക്കം നടപ്പിലാക്കാന്‍ കഴിഞ്ഞിരുന്നില്ല.പുതിയ പരിഷ്‌ക്കാരമായാണ് ഭരണ സമിതി ഇതിനെ നോക്കിക്കാണുന്നതെങ്കിലും വിപണിയുണര്‍ന്നാലെ കൂടുതല്‍ ഭക്തജന അഭിപ്രായങ്ങള്‍ പുറത്തു വരൂ. പായസത്തിനു പുറമെ ക്ഷേത്രനടയില്‍ മാത്രം ലേലം ചെയ്ത് വിറ്റിരുന്ന വഴിപാടു വന്ന വിളക്കുകളും വിപണിയിലുണ്ടാകും. മറ്റ് ആധ്യാത്മിക പുസ്തകങ്ങളും ചിത്രങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ദേവസ്വം സ്റ്റാള്‍.

പ്രസംഗത്തില്‍ അബദ്ധം, പിന്നാലെ കുസൃതി ചിരി.. പ്രിയങ്കയുടെ വീഡിയോ വൈറലാകുന്നു

കഴിഞ്ഞ വര്‍ഷവും പൂരം പ്രദര്‍ശന നഗരിയില്‍ ദേവസ്വം ചിത്രങ്ങളും ഫോട്ടോകളും പുസ്തകങ്ങളും ഉള്‍പ്പെടുന്ന വിപണന സ്റ്റാള്‍ തുറന്നിരുന്നു. എന്നാല്‍ ഒരു ക്ഷേത്രത്തിലെ വച്ചു നിവേദ്യവും ദേവസ്വം സ്റ്റാളിലാണെങ്കില്‍ പോലും പുറം വിപണയില്‍ വില്പനക്കെത്തുന്നത് പതിവില്ലെന്ന് ഭക്തര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതൊന്നും ഇതുവരെ ദേവസ്വം മുഖവിലക്കെടുത്തിട്ടില്ല.

നെയ്പ്പായസവിതരണം കൂട്ടിയെടുക്കാന്‍ കണ്ടെയിനര്‍ സംവിധാനം മാസങ്ങള്‍ക്കു മുമ്പ് ദേവസ്വം പരീക്ഷിച്ചിരുന്നു. അതു വരെ അതാതുദിവസങ്ങളില്‍ മാത്രം പൂജചെയ്ത പ്രസാദമാണ് ഭക്തര്‍ക്ക് നല്കിയിരുന്നത്. രാവിലെ ഉഷ:പൂജകഴിഞ്ഞ് 5മണിമുതല്‍ 12 മണിവരെ മാത്രമേ നെയ്യ്പായസം ഭക്തര്‍ക്ക് വിതരണം ചെയ്തിരുന്നുള്ളൂ. അന്നത്തെ നിവേദ്യം അന്നുമാത്രം എന്ന സങ്കല്‍പ്പത്തിന് ഇന്ന് മാറ്റം വന്നു കഴിഞ്ഞു.

അടുത്തിടെയായി നടന്ന ദേവപ്രശ്‌നത്തില്‍ പ്രസാദ വിതരണത്തെക്കുറിച്ച് പ്രത്യേക പരാമര്‍ശമുണ്ടായിരുന്നു. പഴകിയത് വിതരണം ചെയ്യരുതെന്നും നേദിച്ചതേ കൊടുക്കാവൂ എന്നും നിര്‍ദ്ദേശമുണ്ടായി. പടിത്തരത്തില്‍ പറയാത്ത വഴിപാടുകള്‍ വേണ്ടതില്ലെന്നും സൂചിപ്പിച്ചു. എന്നാല്‍ രാവിലെ മാത്രമുള്ള നെയ്പായസം കൂടുതല്‍ ചിലവിടാനെന്നോണം ഇപ്പോള്‍ രാത്രിയും നേദിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നാണറിയുന്നത്. തയ്യാറാക്കുന്നവര്‍ക്ക് പ്രത്യേകം വിഹിത വര്‍ദ്ധനവ് നടത്തിയതിനാല്‍ എത്ര വേണമെങ്കിലും തയ്യാര്‍ ചെയ്യാന്‍ അവരും രംഗത്തെത്തിയത് ഭരണസമിതിക്ക് പ്രചോദനമായി മാറി.

ഇതിനു പുറമെ ഉത്സവ വേളകളില്‍ മാത്രം പുറത്തെടുക്കാറുള്ളസ്വര്‍ണക്കോലം ക്ഷേത്രം ചുറ്റമ്പലത്തില്‍ പ്രദര്‍ശനത്തിനു വച്ച് അവിടെ ഭണ്ഡാരം സ്ഥാപിച്ചതും വരുമാന വര്‍ദ്ധനവ് ലക്ഷ്യമിട്ടാണെന്ന് ആരോപണം നിലനില്‍ക്കുന്നു. ഉദയാസ്തമന പൂജയും ചുറ്റുവിളക്കും അഞ്ച് പേര്‍ക്ക് ഒരേ ദിവസം തന്നെ നല്‍കുന്ന തീരുമാനവും നിലവില്‍ വന്നു. ഇതെല്ലാം ദേവഹിതമാണെന്ന വാദത്തെ ഉയര്‍ത്തി പിടിച്ചാണ് നടപ്പിലാക്കിയതെന്നാണ് വിവരിക്കുന്നതെങ്കിലും ദേവജ്ഞര്‍ പറഞ്ഞ മറ്റൊന്നും നടപ്പിലാക്കിയിട്ടില്ലതാനും. സ്വര്‍ണക്കോലം പ്രദര്‍ശിപ്പിക്കരുതെന്നും അത് ചിലവേളകളില്‍ മാത്രമേ പുറത്തെടുക്കാവൂവെന്ന നിര്‍ദ്ദേശവും ഭണ്ഡാരമില്ലാത്ത സ്ഥലങ്ങളില്‍ പുതിയതായി സ്ഥാപിക്കരുതെന്ന പരാമര്‍ശവും ലംഘിക്കപ്പെട്ടു.

പുഷ്പാജ്ഞലിയ്ക്കുവരെ അടുത്തിടയായി സംഖ്യ കുത്തനെ ഉയര്‍ത്തിയതും ക്ഷേത്രത്തിന് പുറത്ത് നടക്കുന്ന വിവാഹത്തിന്റെ ഫോട്ടോയെടുക്കാന്‍ 500 രൂപ തുക നിശ്ചയിച്ചതും വരുമാന വര്‍ദ്ധനവിന്റെ മറ്റു പരീക്ഷണങ്ങളായി നോക്കിക്കാണാം. എല്ലാം കാത്തിരുന്ന് കാണാമെന്ന മട്ടില്‍ ദേവഹിതമറിയാന്‍ വെമ്പല്‍ കൊള്ളുന്നത് ഭക്തര്‍ മാത്രം.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Thrissur

English summary
guruvayoor temple neyppayasam is now available at 'poora pradarshana nagari'als
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X