• search
  • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

സൂര്യതാപമേറി: ചുട്ടുപൊള്ളി തൃശൂരും പാലക്കാടും, പാലക്കാട് ഉരുകുന്നു, നാലു പേര്‍ക്ക് സൂര്യാഘാതം

  • By Desk

തൃശൂര്‍: സംസ്ഥാനത്താകെ അപ്രതീക്ഷിത കാലാവസ്ഥ വെതിയാനത്തില്‍ ചുട്ടുപൊള്ളി തൃശൂരും പാലക്കാടും. തൃശൂരില്‍ ശരാശരിയില്‍നിന്നും മൂന്ന് ഡിഗ്രിവരെ താപനില ഉയരാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും സൂര്യാഘാതത്തിനും സൂര്യതാപത്തിനും സാധ്യത കല്പിച്ച് ആരോഗ്യവിഭാഗവും മുന്നറിയിപ്പും പുറപ്പെടുവിച്ചു.

ഒഴിയാൻ പറ്റില്ല... വടകര ലോക്സഭ തിരഞ്ഞെടുപ്പിൽ ചർച്ചയാകുന്നത് കൊലപാതക രാഷ്ട്രീയം തന്നെയെന്ന് കെ മുരളീധരൻ

32 ഡിഗ്രി സെല്‍ഷ്യസാണ് തൃശൂരില്‍ ഇന്നലെ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ താപനില. ഹ്യുമിഡിറ്റി 79 ശതമാനവും രേഖപ്പെടുത്തി. 8 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശിയിരുന്നത്. ഇതോടെ ജില്ല കടുത്ത ചൂടിലായി. രണ്ട് ദിവസം കൂടി ഇതേസ്ഥിതി തുടരുമെന്നാണ് നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്.

ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി ഡാമുകളില്‍ നിന്നും കനാല്‍വഴി ജലം വിട്ടത് നേരിയ ആശ്വാസം നല്‍കിയെങ്കിലും കത്തുന്ന വെയിലിന് കുറവു വന്നിട്ടില്ല. ഇന്ന് 40 ഡിഗ്രി വരെ താപം വര്‍ദ്ധിക്കാമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. അതിനാല്‍ രാവിലെ 11 മുതല്‍ 3 വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന കര്‍ശന മുന്നറിയിപ്പും അരോഗ്യവിഭാഗം നല്‍കിയിട്ടുണ്ട്.

നാലു പേര്‍ക്ക് ഞായറാഴ്ച സൂര്യാഘാതം മൂലം പൊള്ളലേറ്റു

പാലക്കാട് ജില്ലയില്‍ നാലു പേര്‍ക്ക് ഇന്നലെ സൂര്യാഘാതം മൂലം പൊള്ളലേറ്റതായാണ് റിപ്പോര്‍ട്ട്. പാലക്കാട് നഗരത്തിന് അടുത്ത പ്രദേശമായ കണ്ണാടിയിലും ഷൊര്‍ണൂര്‍, നന്ദിയോട്, വടക്കഞ്ചേരി പുതുക്കോട് എന്നിവിടങ്ങളിലുമാണ് സൂര്യഘാതമേറ്റ് ചികല്‍സതേടിയതായി പറയുന്നത്. പുതുക്കോട് തൊഴിലുറപ്പ് തൊഴിലാളി കണക്കന്നൂര്‍ പള്ളത്ത് വീട്ടില്‍ ഗംഗാധരന്‍ (71) നാണ് സൂര്യതാപമേറ്റത്. ഞായറാഴ്ച ഉച്ചക്ക് ശേഷം പണിയെടുക്കുന്നതിനിടെ ഇരു കൈകളിലും ചുവപ്പ് നിറത്തില്‍ കുമിളകള്‍ രൂപപ്പെടുകയായിരുന്നു. വൈകുന്നേരം അവ കൂടുതല്‍ വ്യാപിച്ചതിനെ തുടര്‍ന്ന് ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി. സൂര്യതാപമേറ്റതാണെന്ന് ഡോക്ടര്‍മാരും വിലയിരുത്തി. കണക്കന്നൂര്‍ രണ്ടാം വാര്‍ഡിലെ കൂട്ടാലയ്കുളം വൃത്തിയാക്കുന്നതിനിടെയാണ് അപകടം. നൂറ്റിനാല്‍പതോളം പേര്‍ പണിയെടുത്തിരുന്നെങ്കിലും ഗംഗാധരന് മാത്രമാണ് പൊള്ളലേറ്റത്.

ചൂട് 41 ഡിഗ്രി

പ്രളയദുരന്തത്തില്‍നിന്നും കരകയറുന്നതിനു മുമ്പേ ചുട്ടുപൊള്ളുന്ന വേനല്‍തീയില്‍ പാലക്കാട് ഉരുകുന്നു. ദിവസങ്ങളായി 40 ഡിഗ്രി ചൂടില്‍ തിളയ്ക്കുന്ന ജില്ലയില്‍ ഇന്നലെ കൂടിയ ചൂട് 41 ഡിഗ്രി സെല്‍ഷ്യസിലെത്തി. മുണ്ടൂര്‍ ഐ.ആര്‍.ടി.സി.യിലെ താപമാപിനിയിലാണ് ദിവസങ്ങളുടെ വ്യത്യാസത്തില്‍ വീണ്ടും 41 ഡിഗ്രി ചൂട് രേഖപ്പെടുത്തിയത്. കുറഞ്ഞ ചൂട് 26 ഡിഗ്രിയും ആര്‍ദ്രത 30 ശതമാനവുമാണ്. മുണ്ടൂരില്‍ ഈ മാസം 15നാണ് സീസണില്‍ ആദ്യമായി 41 ഡിഗ്രി ചൂട് രേഖപ്പെടുത്തിയത്.

ഞായറാഴ്ച 37 ഡിഗ്രി രേഖപ്പെടുത്തിയ പട്ടാമ്പിയില്‍ ഇന്നലെ കൂടിയ താപനില 40.6 ഡിഗ്രിയിലെത്തി. 22 ഡിഗ്രിയാണ് കുറഞ്ഞ താപനില. ആര്‍ദ്രത രാവിലെ 96 ശതമാനവും വൈകുന്നേരം 21 ശതമാനവും രേഖപ്പെടുത്തി. ഒരു ദിവസം കൊണ്ട് 3.6 ഡിഗ്രി ചൂടാണ് പട്ടാമ്പിയില്‍ വര്‍ധിച്ചത്. അതേസമയം ഞായറാഴ്ച 40.2 ഡിഗ്രി രേഖപ്പെടുത്തിയ മലമ്പുഴ ഡാം പരിസരത്ത് ഇന്നലത്തെ താപനില 39.2 ഡിഗ്രിയായിരുന്നു. 24.8 ശതമാനമാണ് കുറഞ്ഞ ചൂട്. ആര്‍ദ്രത 23 ശതമാനം.

ചൂട് ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി സംസ്ഥാനത്ത് അതീവജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. വരുംദിവസങ്ങളില്‍ ജില്ലയില്‍ മൂന്നു ഡിഗ്രി വരെ ചൂട് കൂടാന്‍ സാധ്യതയുണ്ടെന്നും അഥോറിറ്റി അറിയിച്ചു. വായുപ്രവാഹത്തിലെ ചൂടും അന്തരീക്ഷത്തിലെ ആര്‍ദ്രത ഉയര്‍ന്നതുമാണ് ചൂടിന്റെ തീവ്രത വര്‍ധിക്കാന്‍ കാരണം. ചൂടിന്റെ തീവ്രതയായ താപസൂചിക 45 ഡിഗ്രിക്കു മുകളില്‍ ഉയര്‍ന്നാല്‍ അപകടകരമാണെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

തീവ്രത 50 ഡിഗ്രിക്കു മുകളില്‍

പാലക്കാട് ഉള്‍പ്പെടെയുള്ള വടക്കന്‍ മേഖലയില്‍ തീവ്രത 50 ഡിഗ്രിക്കു മുകളിലാണ്. ജില്ലയില്‍ കനത്ത ചൂടുമൂലം കഴിഞ്ഞ രണ്ടാഴ്ചക്കിടെ 15 പേര്‍ക്ക് സൂര്യാതപമേറ്റതായി സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ചൂട് കനത്തതിനാല്‍ പകല്‍ 11 മുതല്‍ മൂന്നു വരെ നേരിട്ട് വെയില്‍ കൊള്ളുന്നത് ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി മുന്നറിയിപ്പ് നല്‍കി.

Thrissur

English summary
Heavy heat in Palakkad and Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X