ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
 • search

സൗത്ത് ഇന്ത്യന്‍ ബാങ്ക് എടിഎം കൗണ്ടറിലെ കവര്‍ച്ച: അന്വേഷണം വ്യാപകം, മോഷണം കൊരട്ടി ശാഖയിലെ കൗണ്ടറില്‍

 • By
Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  തൃശൂര്‍: ചാലക്കുടി കൊരട്ടിയിലെ എടിഎം കൗണ്ടറില്‍ നടന്ന മോഷണത്തില്‍ അന്വേഷണം പോലീസ്‌ വ്യാപകമാക്കി. കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകള്‍ കേന്ദ്രീകരിച്ചാണ്‌ ഇപ്പോള്‍ അന്വേഷണം നടക്കുന്നത്‌. ഇതര സംസ്ഥാനക്കാരായ പ്രൊഫഷണല്‍ സംഘമാണ്‌ കവര്‍ച്ചയക്ക്‌ പിന്നില്‍ എന്നാണ്‌ പോലീസ്‌ കരുതുന്നത്‌. എംടിഎം കൗണ്ടറില്‍ കടന്ന രണ്ടു പേരുടെ ചിത്രങ്ങള്‍ സിസിടിവി ക്യാമറയില്‍നിന്ന്‌ പോലീസിന്‌ ലഭിച്ചിട്ടുണ്ട്‌. ഇത്‌ അന്വേഷണത്തിന്‌ കൂടുതല്‍ സഹായകരമാകുമെന്നാണ്‌ കരുതുന്നത്‌.

  ബോളിവുഡിൽ പീഡനങ്ങളില്ല, എല്ലാം പരസ്പര സമ്മതത്തോടെ, മീ ടുവിലെ പരിസഹിച്ച് നടി


  സൗത്തിന്ത്യന്‍ ബാങ്കിന്റെ കൊരട്ടി ശാഖയിലെ എ.ടി.എം. കൗണ്ടറിലാണ്‌ വന്‍ കവര്‍ച്ച നടന്നത്‌. കൊരട്ടി ജങ്‌ഷന്‌ സമീപം ദേശീയപാതയില്‍ പ്രവര്‍ത്തിക്കുന്ന സൗത്ത്‌ ഇന്ത്യന്‍ ബാങ്കിന്റെ എ.ടി.എം. കൗണ്ടറിലാണ്‌ കവര്‍ച്ച നടന്നത്‌. എ.ടി.എം. കുത്തിത്തുറന്ന്‌ പത്തുലക്ഷത്തോളം രൂപ കവര്‍ച്ച ചെയ്‌തിട്ടുണ്ട്‌. ബാങ്കിനോടുചേര്‍ന്നാണ്‌ എം.ടി.എം. കൗണ്ടറും. രാവിലെ ബാങ്കിലെത്തിയ ജീവനക്കാരാണ്‌ കവര്‍ച്ച ആദ്യം അറിഞ്ഞത്‌. തുടര്‍ന്ന്‌ കൊരട്ടി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

   സംശയം തോന്നി തുറന്നു നോക്കി

  സംശയം തോന്നി തുറന്നു നോക്കി


  എം.ടി.എം. കൗണ്ടറിന്റെ ഷട്ടര്‍ അടച്ചിട്ട നിലയിലായിരുന്നു. ഷട്ടര്‍ അടഞ്ഞു കിടക്കുന്നത്‌ കണ്ടതില്‍ സംശയം തോന്നിയ ജീവനക്കാര്‍ ഷട്ടര്‍ പൊക്കി നോക്കിയപ്പോഴാണ്‌ കൗണ്ടര്‍ തകര്‍ന്നു കിടക്കുന്നതു കണ്ടത്‌. ഗ്യാസ്‌കട്ടര്‍ ഉപയോഗിച്ചാണ്‌ കൗണ്ടര്‍ പൊളിച്ചിരിക്കുന്നത്‌. തുടര്‍ന്ന്‌ ട്രേയില്‍ സൂക്ഷിച്ചിരുന്ന പത്തുലക്ഷത്തോളം രൂപയും കവര്‍ച്ചാ സംഘം എടുത്തുകൊണ്ടു പോയി. ബാങ്കിനു മുന്നിലെ നിരീക്ഷണ ക്യാമറ കവര്‍ച്ചാസംഘം സ്‌പ്രേ പെയിന്റടിച്ചിട്ടുണ്ട്‌. മറ്റൊരു നിരീക്ഷണ ക്യാമറയില്‍ മുഖംമൂടി ധരിച്ച മൂന്നുപേരുടെ രൂപം പതിഞ്ഞിട്ടുണ്ട്‌.

  കൗണ്ടറിനടുത്ത് ഹോട്ടല്‍

  കൗണ്ടറിനടുത്ത് ഹോട്ടല്‍

  പിക്കപ്പ്‌ വാനില്‍ സ്‌ഥലം വിടുന്നതും ക്യാമറയില്‍ തെളിഞ്ഞിട്ടുണ്ട്‌. ബാങ്കിനോടു ചേര്‍ന്ന്‌ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. വ്യാഴാഴ്‌ച അര്‍ധരാത്രിവരെ ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്നു. പുലര്‍ച്ചെ 1.20ന്‌ എ.ടി.എമ്മില്‍നിന്നു പണം പിന്‍വലിച്ചതായും കാണുന്നുണ്ട്‌. ഇതിന്‌ ശേഷമാണ്‌ കവര്‍ച്ച നടന്നിരിക്കുന്നത്‌. ലഭ്യമായ തെളിവുകളുടെ അടിസ്‌ഥാനത്തില്‍ വെള്ളിയാഴ്‌ച പുലര്‍ച്ചെ നാലോടെ കവര്‍ച്ച നടന്നതായാണ്‌ പ്രാഥമിക നിഗമനം. പണം പിന്‍വലിക്കാനായി മറ്റാരും വരാതിരിക്കാനായാണ്‌ കവര്‍ച്ചാ സംഘം എം.ടി.എം. കൗണ്ടറിന്റെ ഷട്ടര്‍ അടച്ചതെന്നും കരുതുന്നു.

   പുലര്‍ച്ചെ ആളില്ലാത്ത സമയം!

  പുലര്‍ച്ചെ ആളില്ലാത്ത സമയം!

  ദേശീയപാതയില്‍ തിരക്കുണ്ടെങ്കിലും പുലര്‍ച്ചെ സമയത്ത്‌ പ്രദേശത്ത്‌ ആളനക്കമുണ്ടാകാറില്ല. ബാങ്ക്‌ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ സെക്യൂരിറ്റിയും ഇല്ല. സ്‌ഥലവും സാഹചര്യവും മുന്‍കൂട്ടി മനസിലാക്കിയ പ്രൊഫഷണല്‍ കവര്‍ച്ചാ സംഘമാണ്‌ ഇതിനു പിന്നിലെന്നാണ്‌ പോലീസ്‌ നിഗമനം. എസ്‌.പി: എം.കെ. പുഷ്‌കരന്‍, ഡിവൈ.എസ്‌.പി: സി.എസ്‌. സന്തോഷ്‌, കൊരട്ടി പോലീസ്‌ സബ്ബ്‌ ഇന്‍സ്‌പെക്‌ടര്‍ സുബീഷ്‌മോനും സ്‌ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്‌ധരും ഡോഗ്‌ സ്‌ക്വാഡും പരിശോധന നടത്തി. കേസന്വേഷണത്തിനായി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചതായും സംഘത്തെക്കുറിച്ച്‌ സൂചനകള്‍ ലഭിച്ചതായും എസ്‌.പി. പറഞ്ഞു.

  ആസൂത്രിതം കവര്‍ച്ച

  ആസൂത്രിതം കവര്‍ച്ച

  ആസൂത്രിതമായാണ്‌ കൊരട്ടിയില്‍ സംഘം കവര്‍ച്ച നടത്തിയിരിക്കുന്നത്‌. പുലര്‍ച്ചയുള്ള സമയമാണ്‌ കവര്‍ച്ചക്കായി തെരഞ്ഞെടുത്തത്‌. ആളുകള്‍ ഉണരുന്നതിനു മുമ്പ്‌ കവര്‍ച്ച നടത്തി സ്ഥലം കാലിയാക്കാന്‍ മോഷ്ടാക്കള്‍ക്ക്‌ സാധിച്ചു. എ.ടി.എമ്മിന്‌ കാവല്‍ ഇല്ലാതത്തും ജോലി എളുപ്പമാക്കി. എ.ടി.എമ്മിലെത്തിയ കവര്‍ച്ചാ സംഘം സിസിടിവി ക്യാമറകള്‍ മറയ്‌ക്കുകയാണ്‌ ആദ്യം ചെയ്‌തത്‌. എന്നാല്‍ ഇതിനിടയില്‍ കവര്‍ച്ചാ സംഘത്തിലെ ഒരാളുടെ ചിത്രം ക്യാമറയില്‍ പതിഞ്ഞു. തുടര്‍ന്ന്‌ എ.ടി.എമ്മിന്‍െ്‌റ ഷട്ടര്‍ വലിച്ചിട്ടു. പുറത്തുനിന്ന്‌ ആരെങ്കിലും വന്നാല്‍ തന്നെ എ.ടി.എം. കൗണ്ടര്‍ പ്രവര്‍ത്തനരഹിതമാണെന്ന്‌ കരുതാന്‍ വേണ്ടിയാണ്‌ ഇങ്ങനെ ചെയ്‌തത്‌. പണം അടങ്ങിയ ട്രേ അടക്കമാണ്‌ മോഷ്ടാക്കള്‍ കൊണ്ട്‌ പോയത്‌. പോകും മുമ്പ്‌ കൗണ്ടറിന്‍െ്‌റ ഷട്ടര്‍ വീണ്ടും. അടച്ചു. ഇതി കവര്‍ച്ച പെട്ടന്ന്‌ ശ്രദ്ധയില്‍ പെടുന്നതിന്‌ തടസമായി.

   തൂവാല മാറി, മുഖം തെളിഞ്ഞു

  തൂവാല മാറി, മുഖം തെളിഞ്ഞു

  എ.ടി.എം. കവര്‍ച്ചകള്‍ക്ക്‌ പ്രത്യേക വൈദഗ്‌ധ്യം നേടിയ സംഘങ്ങളെയാണ്‌ പോലീസ്‌ സംശയിക്കുന്നത്‌. ഉത്തരേന്ത്യയില്‍ ഇത്തരം സംഘങ്ങള്‍ സജീവമാണ്‌. അതാണ്‌ അന്വേഷണം അന്യ സംസ്ഥാനകാരിലേക്ക്‌ തിരിഞ്ഞിരിക്കുന്നത്‌. മോഷ്ടാക്കള്‍ എം.ടി.എം. കൗണ്ടറിലെ സിസിടിവി ക്യാമറകള്‍ മറച്ചെങ്കിലും സംഘത്തിലെ ഒരാളുടെ ചിത്രം ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്‌. ഇതി പോലീസിന്‌ അന്വേഷണത്തിന്‌ സഹായകമാകും. കവര്‍ച്ചക്കിടെ മുഖം മറച്ചിരുന്ന തൂവാല മാറിയാണ്‌ മുഖം ക്യാമറയില്‍ പതിയാന്‍ കാരണം. ഇതോടെയാണ്‌ കവര്‍ച്ചകാരില്‍ ഒരാളെ പോലീസിന്‌ തിരിച്ചറിയാനായത്‌. കവര്‍ച്ചകാര്‍ ആദ്യം ഉപയോഗിച്ചിരുന്‌ വാഹനം ഉപേക്ഷിച്ചിരുന്നു. പിടിക്കപെടാനുള്ള സാധ്യത മുന്‍കൂട്ടി കണ്ടായിരിക്കണം ഇങ്ങനെ ചെയ്‌തത്‌. ഈ വാഹനം ചാലക്കുടിയില്‍നിന്ന്‌ പോലീസ്‌ കണ്ടെത്തി.

   കവര്‍ച്ചാ സംഘം സഞ്ചരിച്ച വാഹനം കണ്ടെത്തി

  കവര്‍ച്ചാ സംഘം സഞ്ചരിച്ച വാഹനം കണ്ടെത്തി

  ചാലക്കുടിയിലും തൃപ്പുണിത്തുറയിലും എ.ടി.എം. കൗണ്ടറില്‍ കവര്‍ച്ച നടത്തിയ സംഘം സഞ്ചരിച്ചതെന്നു കരുതുന്ന വാഹനം കണ്ടെത്തി. ചാലക്കുടി ദേശീയപാതയോട്‌ ചേര്‍ന്നുള്ള ഗവ. ബോയ്‌സ്‌ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ കവര്‍ച്ചാ സംഘം പയോഗിച്ചതെന്ന്‌ കരുതുന്ന പിക്കപ്പ്‌ വാന്‍ കണ്ടെത്തി. `പറമ്പില്‍ വെജിറ്റമ്പില്‍സ്‌' എന്നാണ്‌ വാനിന്റെ പേര്‌. വാഹനം മോഷ്‌ടിച്ചതാണെന്ന്‌ പോലീസ്‌ കരുതുന്നു. ചാലക്കുടി പോലീസ്‌ സ്‌ഥലത്തെത്തി വാഹനം കസ്റ്റഡിയില്‍ എടുത്തു.

  ചാലക്കുടിയില്‍ കണ്ടെടുത്ത വാഹനം കോട്ടയം സ്വദേശിയുടേത്‌

  ചാലക്കുടിയില്‍ കണ്ടെടുത്ത വാഹനം കോട്ടയം സ്വദേശിയുടേത്‌


  ചാലക്കുടിയില്‍ കണ്ടെടുത്ത വാഹനം കോട്ടയം സ്വദേശിയുടേതാണെന്ന്‌ പോലീസ്‌ പറഞ്ഞു. കോട്ടയം കോടിമാത പരപറമ്പില്‍ ജോര്‍ജ്ജിന്റെയാണ്‌ കെ.എല്‍. എ.എ. 4458 വാന്‍. ഇത്‌ കഴിഞ്ഞ ദിവസം മോഷണം പോയതാണെന്ന്‌ പോലീസ്‌ പറഞ്ഞു. കൊരട്ടിയിലെ കവര്‍ച്ചയ്‌ക്ക്‌ ശേഷം സംഘം ചാലക്കുടിയിലെത്തി വാഹനം ഉപേക്ഷിക്കുകയായിരുന്നു. ചാലക്കുടി ഗവ. സ്‌കൂള്‍ ഗ്രൗണ്ടിനടുത്താണ്‌ വാഹനം ഉപേക്ഷിക്കപ്പെട്ട നിയില്‍ കണ്ടെത്തിയത്‌. ഇവിടെനിന്ന്‌്‌ കവര്‍ച്ചാ സംഘം റെയില്‍വേ സ്‌റ്റേഷനിലെത്തിയിരിക്കാം എന്ന്‌ പോലീസ്‌ കരുതുന്നു. ഗ്രൗണ്ടില്‍ നിന്ന്‌ ഏകദേശം ഒന്നര കിലോമീറ്റര്‍ ദൂരമുണ്ട്‌ റെയിവേ സ്‌റ്റേഷനിലേക്ക്‌. പോലീസ്‌ റെയില്‍വേ സ്‌റ്റേഷനുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്‌. ഉപേക്ഷിക്കപ്പെട്ട വാഹനത്തില്‍ നിന്ന്‌ കവര്‍ച്ചയ്‌ക്കായി ഉപേയോഗിച്ച ആയുധങ്ങളോ മറ്റു വസ്‌തുക്കളോ കണ്ടെത്താനായില്ല

  Thrissur

  English summary
  Investigation going on regarding robbery in south Indian bank atm koratty

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more