തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഇരിങ്ങാലക്കുടയിലെ എൽഡിഎഫ് സ്ഥാനാർഥിയും; മണലൂരിൽ പ്രിസൈഡിങ് ഓഫീസർ
തൃശൂർ കേരള വർമ കോളെജ് പ്രിൻസിപ്പലായിരുന്ന ആർ ബിന്ദു എൽഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ സ്വയം വിരമിക്കലിന് അപേക്ഷ നൽകിയിരുന്നു
തൃശൂർ: തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുള്ള ഉദ്യാഗസ്ഥരുടെ പട്ടികയിൽ സ്ഥാനാർഥിയും. ഇരിങ്ങാലക്കുട മണ്ഡലത്തിൽ നിന്ന് ജനവിധി തേടുന്ന എൽഡിഎഫ് സ്ഥാനാർഥി ആർ ബിന്ദുവിന്റെ പേരാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. ജില്ലയിലെ തന്നെ മറ്റൊരു മണ്ഡലമായ മണലൂരിലെ പ്രിസൈഡിങ് ഓഫീസറായാണ് ബിന്ദുവിന് ഡ്യൂട്ടിയിട്ടിരിക്കുന്നത്. എന്നാൽ സാങ്കേതിക പിഴവാണെന്ന് അധികൃതർ അറിയിച്ചു.

തൃശൂർ കേരള വർമ കോളെജ് പ്രിൻസിപ്പലായിരുന്ന ആർ ബിന്ദു എൽഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ സ്വയം വിരമിക്കലിന് അപേക്ഷ നൽകിയിരുന്നു. വിരമിക്കാന്‍ രണ്ട് വര്‍ഷം ബാക്കിയിരിക്കെയാണ് ബിന്ദുവിന്രെ വിരമിക്കൽ. എന്നാൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുള്ള ഉദ്യോഗസ്ഥരുടെ പട്ടികയിൽ ബിന്ദുവിന്രെ പേരും ഉൾപ്പെടുകയായിരുന്നു.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനു മുമ്പേ തൃശൂര്‍ ശ്രീ കേരള വര്‍മ കോളെജിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയതു മൂലം സംഭവിച്ച പിഴവാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ബിന്ദുവിനെ പേരും വരാൻ കാരണമെന്ന് കലക്ടർ അറിയിച്ചു. ഇത് സാങ്കേതിക പിഴവാണെന്നും വേറെ ആള്‍ക്ക് ചുമതല നല്‍കുമെന്നും ജില്ലാകലക്ടര്‍ വ്യക്തമാക്കി.
Recommended Video
കോവിഡ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷം, കാണാം കഴിഞ്ഞു പോയ ചിത്രങ്ങള്‍
സിപിഐഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്റെ ഭാര്യയാണ് ആര്‍ ബിന്ദു. മുൻപും തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുള്ള ബിന്ദു തൃശൂർ മേയറായും പ്രവർത്തിച്ചിട്ടുണ്ട്. സ്ഥാാനാർഥി പ്രഖ്യാപനം മുതൽ വിവാദങ്ങൾ പിന്നാലെയുള്ള സ്ഥാനാർഥികളിൽ ഒരാളാണ് ബിന്ദു. എം വിജയരാഘവന്റെ ഭാര്യയായതുകൊണ്ടാണ് സ്ഥാനാർഥിത്വം ലഭിച്ചതെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. എന്നാൽ 30 വർഷമായി പൊതുരംഗത്ത് സജീവമാണ് ബിന്ദു.
ഗ്ലാമർ ലുക്കിൽ തിളങ്ങി നടി നോറ ഫടേഹി, ചിത്രങ്ങൾ കാണാം












Click it and Unblock the Notifications