തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സവർക്കർ കോൺ​ഗ്രസിനെ ആവേശഭരിതരാക്കുന്നുവെന്ന് മുഖ്യമന്ത്രി, കോൺ​ഗ്രസ് ബിജെപി ഐക്യമെന്നും വിമർശനം

Google Oneindia Malayalam News

തിരുവനന്തപുരം: സവർക്കറുടെ ചിത്രം കോൺഗ്രസിനെ ആവേശഭരിതമാക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ കോൺ​ഗ്രസ് ബിജെപി ഐക്യത്തിന്റെ പ്രതിഫലനമാണ് രാഹുൽ ​ഗാന്ധിയുടെ യാത്രയ്ക്കായി ആലുവയിൽ സ്ഥാപിച്ച ബാനറിലും കാണാനായതെന്നും മുഖ്യമന്ത്രി ആരോപിച്ചു

അറിയപ്പെടുന്ന കോൺ​ഗ്രസ് നേതാവ് ആണ് ചന്ദ്രശേഖർ ആസാദ്. അദ്ദേഹത്തെ പോലുളള സ്വാതന്ത്ര സമര സേനാനികളുടെ ഫോട്ടോയ്‌ക്കൊപ്പം സവർക്കറുടെ ഫോട്ടോ വെക്കുന്നതെന്തിനാണ്. കോൺ​ഗ്രസിന്റെ പ്രചാരണത്തിൽ സവർക്കറുടെ ഫോട്ടോ ഉപയോ​ഗിച്ചത് മതനിരപേക്ഷ മനസുളളവരിൽ ആശ്ചര്യമുണ്ടാക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

pinarayi vijayan

മുഖ്യമന്ത്രി പറഞ്ഞത്:രാജ്യത്താകെ കോൺ​ഗ്രസിന് ഈ മനോഭാവമുണ്ട്. പഴയ അഖിലേന്ത്യാ കോൺഗ്രസ്‌ നേതാക്കളും, കേന്ദ്രമന്ത്രിമാരും, സംസ്ഥാന മുഖ്യമന്ത്രിമാരും, സംസ്ഥാന കോൺഗ്രസ്‌ അധ്യക്ഷൻമാരുമടക്കം വലിയ നേതൃനിരയാണ്‌ ബിജെപിയിലേക്ക് പോയത്. വർ​ഗീയതയെ അതായിതന്നെ കണ്ട് ചെറുക്കാൻ വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കാൻ കോൺ​ഗ്രസ് തയ്യാറാകാത്തതാണ് കാരണം.

സവര്‍ക്കറെ കുറിച്ച് തന്നെ പഠിപ്പിച്ചത് രാഹുല്‍ ഗാന്ധിയുടെ മുത്തശ്ശി ഇന്ദിരാ ഗാന്ധിയെന്ന് അബ്ദുളളക്കുട്ടിസവര്‍ക്കറെ കുറിച്ച് തന്നെ പഠിപ്പിച്ചത് രാഹുല്‍ ഗാന്ധിയുടെ മുത്തശ്ശി ഇന്ദിരാ ഗാന്ധിയെന്ന് അബ്ദുളളക്കുട്ടി

ബിജെപി അതിന്റെ ​ഗുണഫലം അനുഭവിക്കുന്നു. ​ഗോവയിലെ കോൺ​ഗ്രസും ഇല്ലാതാകുന്ന സ്ഥിതിയായിപ്പോയി. എംഎൽഎമാർ കൂട്ടത്തോടെ ബിജെപിയിലേക്ക് ചേക്കേറി. അപ്പോഴും കേരളത്തെ ഇടതുപക്ഷത്ത് നിന്ന് അടർത്തി എടുക്കാൻ സാധിക്കുമോ എന്നാണ് രാഹുൽ ​ഗാന്ധി നോക്കുന്നതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. സ

രാഹുൽ ഗാനന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഭാഗമായി നെടുമ്പാശ്ശേരി അത്താണിയിൽ സ്ഥാപിച്ച പ്രചാരണ ബോർഡിലാണ് സവർക്കറുടെ ചിത്രം സ്ഥാനം പിടിച്ചത്. സംഭവം വിവാദമായതോടെ പ്രവർത്തകർ ഈ ചിത്രത്തിന് മുകളിൽ മഹാത്മാഗാന്ധി ചിത്രം വെച്ച് മറയ്ക്കുകയായിരുന്നു. സ്വാതന്ത്ര്യസമര നേതാക്കളുടെ ചിത്രങ്ങൾക്കൊപ്പമാണ് കോൺഗ്രസിന്റെ പ്രചാരണ ബോർഡിൽ സവർക്കറുടെ ചിത്രവും പ്രത്യക്ഷപ്പെട്ടത്.

സംഭവത്തിൽ സിപിഎം കണ്ണൂർ ജില്ല സെക്രട്ടറി എംവി ജയരാജൻ, മന്ത്രി വി ശിവൻകുട്ടി, എംഎൽഎ പിവി അൻവർ എന്നിവർ സംഭവത്തെ രൂക്ഷമായി പരിഹസിച്ച് രംഘത്തെത്തിയിരുന്നു. ജോഡോ യാത്രയല്ല കോൺഗ്രസ്-ബിജെപി ഭായ് ഭായ് യാത്ര എന്നായിരുന്നു എംവി ജയരാജന്റെ പരിഹാസം. സവര്‍ക്കര്‍ക്ക് പകരം ഗോള്‍വാള്‍ക്കറിന്റെ ഫോട്ടോ വച്ചില്ലല്ലോ.. ആ മനസ് കാണാതെ പോകരുതെന്നായിരുന്നു വി ശിവൻകുട്ടിയുടെ പ്രതികരണം.

ഗാന്ധിജിയെ ഒഴിവാക്കി സവര്‍ക്കറിനെ ബോര്‍ഡില്‍ സ്ഥാപിച്ചത് കര്‍ണ്ണാടകയിലോ നോര്‍ത്തിലോ അല്ല സാഹിബുമാരേ,നമ്മുടെ കേരളത്തില്‍ തന്നെയാണ്. എന്നായിരുന്നു അൻവറിന്റെ വിമർശനം.അതേസമയം സംഭവത്തിൽ ഐഎൻടിയുസി ചെങ്ങമനാട് മണ്ഡലം പ്രസിഡണ്ട് സുരേഷിനെ കോൺഗ്രസ് സസ്പെൻഡ് ചെയ്തിരുന്നു. പ്രചാരണ ബോ‍ർഡ് സ്പോൺസർ ചെയ്ത പാർട്ടി അനുഭാവിയ്ക്ക് സംഭവിച്ച പിഴവാണിതെന്നും അബദ്ധം ശ്രദ്ധയിൽപെട്ടപ്പോൾ ഉടൻ തിരുത്തിയെന്നും പ്രാദേശിക കോൺഗ്രസ് നേതാക്കൾ വിശദീകരിച്ചു.

'ഞാന്‍ സ്ത്രീയാണെന്നു പോലും പരിഗണിച്ചില്ല'; ശ്രീനാഥ് ഭാസിക്കെതിരെ മാധ്യമപ്രവര്‍ത്തകയുടെ പരാതി

Thrissur
English summary
kerala chief minister pinarayi vijayan against congress over bharat jodo savarkar photo controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X