Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂരില്‍ ഇതുവരെ കൊവിഡ് ബാധിച്ചത് 5 ലക്ഷത്തില്‍ കൂടുതല്‍ പേര്‍ക്ക്; 1178 പുതിയ രോഗികള്‍

തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ ഇതുവരെ അഞ്ച് ലക്ഷത്തില്‍ കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 5,05,648 പേര്‍ക്കാണ് തൃശൂരില്‍ ഇതുവരെ കൊവിഡ് ബാധിച്ചത്. ഇവരില്‍ 4,96,874 പേര്‍ക്ക് രോഗമുക്തി നേടിയിട്ടുണ്ട്. ജില്ലാ ഭരണകൂടം പുറത്തുവിട്ട എറ്റവും പുതിയ കൊവിഡ് കണക്കിലാണ് ഇക്കരാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ജില്ലയില്‍ ഇപ്പോള്‍ കൊവിഡ് കേസുകള്‍ ക്രമേണ കുറഞ്ഞുവരുന്നുണ്ട്. 1178 പേര്‍ക്കാണ് ചൊവ്വാഴ്ച രോഗം ബാധിച്ചത്. 1286 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ഇപ്പോള്‍ ആകെ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 6918 ആണ്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.28% ആണ്.

തൃശ്ശൂര്‍ സ്വദേശികളായ 63 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ചൊവ്വാഴ്ച്ച സമ്പര്‍ക്കം വഴി 1167 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 01 ആള്‍ക്കും,07 ആരോഗ്യപ്രവര്‍ത്തകര്‍ക്കും, ഉറവിടം അറിയാത്ത 03 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 94 പുരുഷന്‍മാരും 107 സ്ത്രീകളും പത്ത് വയസ്സിനു താഴെ 44 ആണ്‍കുട്ടികളും 39 പെണ്‍കുട്ടികളുമുണ്ട്.

kerala

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍

തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ - 129
വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ - 187
സര്‍ക്കാര്‍ ആശുപത്രികളില്‍ - 162
സ്വകാര്യ ആശുപത്രികളില്‍ - 279
വിവിധ ഡോമിസിലിയറി കെയര്‍ സെന്ററുകളില്‍ - 50

കൂടാതെ 4,933 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്. 639 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 132 പേര്‍ ആശുപത്രിയിലും 507 പേര്‍ വീടുകളിലുമാണ്. 7,708 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 2,064 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 5,310 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 334 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 33,36,895 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

Recommended Video

cmsvideo
    Covaxin gets approval for children from 2 to 18

    628 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 3,44,979 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 37 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി. ജില്ലയില്‍ ഇതുവരെ 33,62,185 ഡോസ് കോവിഡ് 19 വാക്‌സിന്‍ വിതരണം ചെയ്തു. ഇതില്‍ 22,71,856 പേര്‍ ഒരു ഡോസ് വാക്‌സിനും, 10,90,329 പേര്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+