തദ്ദേശ തിരഞ്ഞെടുപ്പ്; തൃശൂര്‍ ജില്ലയില്‍ ഡിസംബര്‍ 10ന് പൊതു അവധി
തൃശൂര്‍: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന്റെ ഭാഗമായി തൃശൂര്‍ ജില്ലയില്‍ വോട്ടെടുപ്പ് തിയ്യതിയായ ഡിസംബര്‍ 10 സര്‍ക്കാര്‍ വേതനത്തോടുകൂടിയ പൊതു അവധിയായി പ്രഖ്യാപിച്ചു. വോട്ടെടുപ്പ് തിയ്യതികളില്‍ എല്ലാ സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വാണിജ്യ വ്യവസായ സ്ഥാപനങ്ങള്‍ക്കും വേതനത്തോട് കൂടിയുള്ള പൊതു അവധി നല്‍കിയുള്ള ഉത്തരവ് ബാധകമാണ്.
സ്വകാര്യ മേഖലയിലെ എല്ലാ സ്ഥാപനങ്ങള്‍ക്കും വേതനത്തോടുകൂടിയ അവധി അനുവദിക്കുന്നതിനുള്ള നിര്‍ദേശം ലേബര്‍ കമ്മീഷന്‍ നല്‍കിയിട്ടുണ്ട്. സംസ്ഥാന ലേബര്‍ കമ്മീഷണറുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ജില്ലാ ലേബര്‍ ഓഫീസര്‍ അവധി സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കും.