തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്: തൃശൂരില്‍ യുവാവ് അറസ്റ്റില്‍, പൊലീസ് പിടിയിലായത് കണ്ണൂര്‍ സ്വദേശി!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: വിസ വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത യുവാവിനെ കൊരട്ടി പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ നടുവില്‍ദേശത്ത് തോട്ടത്തില്‍ കുരിയന്റെ മകന്‍ 24 വയസുള്ള അരുണാണ് അറസ്റ്റിലായത്. കൊരട്ടിയില്‍ നിന്നും എഴുപതിനായിരം രൂപ തട്ടിയെടുത്തുവെന്ന പരാതിയിലായിരുന്നു അറസ്റ്റ്. ചെറ്റാരിക്കലിലെ സ്‌റ്റെഫിന്റെ പക്കല്‍ നിന്നുമായിരുന്നു പണം തട്ടിയെടുത്തത്.

കഴിഞ്ഞ ഫെബ്രുവരിയില്‍ സ്‌റ്റെഫിന് ന്യൂസിലാന്റിലേക്ക് പോകാനായിരുന്നു വിസ നല്‍കാമെന്ന് പറഞ്ഞിരുന്നത്. എസ്ബിഐയുടെ കൊരട്ടി ശാഖയില്‍ മുഖേനെയാണ് അരുണിന്റെ അക്കൗണ്ടിലേക്ക് പണം അയച്ചുകൊടുത്തത്. സ്‌റ്റെഫിന്റെ സുഹൃത്തില്‍നിന്നും ഇയാള്‍ പണം വാങ്ങിയിട്ടുണ്ട്. കൊരട്ടിയില്‍ തന്നെ പലരില്‍ നിന്നായി എട്ടുലക്ഷം രൂപയാണ് യുവാവ് കൈക്കലാക്കിയത്.

arunvisafraud-

മുവാറ്റുപുഴ, കാലടി, അങ്കമാലി, കണ്ണൂര്‍ എന്നിവിടങ്ങളിലും അരുണിന്റെ പേരില്‍ സമാന കേസുകള്‍ നിലവിലുണ്ട്. ഇവിടങ്ങളില്‍നിന്നും വലിയ തുകകള്‍ തട്ടിയെടുക്കുകയും ചെയ്തു. അരുണിന്റെ സഹോദരി, ഭാര്യ സൗമ്യ, ഭാര്യാ സഹോദരന്‍ എന്നിവരും തട്ടിപ്പില്‍ ഉണ്ടെന്ന് പോലീസ് പറഞ്ഞു. നഗരത്തിലെ ഹോട്ടലില്‍ താമസിച്ചിരുന്ന പ്രതിയെ തിങ്കളാഴ്ച രാവിലെയാണ് പിടികൂടിയത്. എസ്.ഐ. പി.ടി. വര്‍ഗീസ്, എ.എസ്.ഐമാരായ ജോഷി, സജീവന്‍, സി.പി.ഒ. മഹേഷ് എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്.

Thrissur
English summary
man arrested in visa fraud case from thrisssur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X