Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹത്തിന് താത്പര്യമെന്ന് ഓസ്ട്രേലിയൻ യുവതി;വധുവിനെ തേടി തട്ടുകടയിൽ ബോർഡ് തൂക്കിയ ഉണ്ണികൃഷ്ണന് വിളിയോട് വിളി

വിവാഹത്തിന് താത്പര്യമെന്ന് ഓസ്ട്രേലിയൻ യുവതി;വധുവിനെ തേടി തട്ടുകയിൽ ബോർഡ് തൂക്കിയ ഉണ്ണികൃഷ്ണന് വിളിയോട് വിളി

തൃശ്ശൂർ; ഇക്കഴിഞ്ഞ ദിവസമാണ് വല്ലച്ചിറ ഗ്രാമത്തിലെ തട്ടുകട നടത്തുന്ന ഉണ്ണികൃഷ്ണന്റെ ഒരു 'വിവാഹ പരസ്യം' സോഷ്യൽ മീഡിയയിൽ ഹിറ്റായത്. 'ജാതി മത ഭേദമന്യേ ജീവിത പങ്കാളിയെ തേടുന്നു' എന്നതായിരുന്നു അത്. അതിലെന്താണ് പ്രത്യേകതയെന്നല്ലേ? ഉണ്ട്, ഈ വാചകം പ്രിന്റ് ചെയ്ത് തന്റെ തട്ടുകടയിലാണ് ഉണ്ണികൃഷ്ണൻ തൂക്കിയത്. ഇങ്ങനെയെക്കെ ചെയ്താൽ ആരെങ്കിലും സമീപിക്കുമോ? എന്നാണോ അടുത്ത സംശയം? വിളി ഓസ്ട്രേലിയയിൽ നിന്ന് വരെയെത്തിയെന്നാണ് ഉണ്ണികൃഷ്ണന്റെ മറുപടി.

ഉണ്ണിയുടെ സുഹൃത്ത് സജി ഇടപ്പിള്ളിയാണ് ഈ ബോർഡിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ബോബി ചെമ്മണ്ണൂർ ഉൾപ്പെടെയുള്ള ആളുകൾ പോസ്റ്റ് പങ്കുവെച്ചതോടെ സംഭവം വൻ ഹിറ്റായി.ഇതിനോടകം തന്നെ നിരവധി പേർ തന്നെ ആശംസ അറിയിച്ചും വിവാഹത്തിന് സന്നദ്ധത അറിയിച്ചും വിളിച്ചുവെന്ന് പറയുകയാണ് ഉണ്ണികൃഷ്ണൻ. ഇറ്റലിയിൽ നിന്നു ‌ം ഓസ്ട്രേലിയയിൽ ഇംഗ്ലണ്ടിൽ നിന്നും വരെ കോൾ വന്നത്രേ.

പൂളില്‍ ഹോട്ട് ലുക്കില്‍ തിളങ്ങി അര്‍ച്ചന സുശീലന്‍; കിടു ലുക്കായിട്ടുണ്ടെന്ന് ആരാധകര്‍

vin-1630479606.jpg -Prope

ദിവസക്കൂലിക്ക് ജോലി ചെയ്തിരുന്ന ആളായിരുന്നു ഞാൻ. തലയിൽ മുഴ വന്നതിന് പിന്നാലെ താൻ ഒരു സർജറിക്ക് വിധേയനായിരുന്നു. പൂർമായും സുഖം സുഖം പ്രാപിച്ചതോടെ കഴിഞ്ഞ ഫെബ്രുവരിയിൽ വീടിനടുത്ത് ഞാനൊരു ലോട്ടറി ഷോപ്പ് തുറന്നു. പിന്നീട് അതിന് അടുത്ത് തന്നെ ഒരു തട്ടുകടയും. ഇപ്പോൾ കച്ചവടം നല്ല രീതിയിൽ പോകുന്നു. അപ്പോഴാണ് ജീവിത്തിന് ഒരു കൂട്ടുവേണമെന്ന് തോന്നിയത്, ഉണ്ണികൃഷ്ണൻ പറയുന്നു. പക്ഷേ ജാതകം നോക്കി ബ്രോക്കർമാർ വഴി പരമ്പരാഗത ശൈലിയിൽ വധുവിനെ കണ്ടെത്തുന്നതിനോട് തനിക്ക് യാതൊരു താത്പര്യവുമില്ല. എനിക്ക് വേണ്ടി ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം പെൺകുട്ടിയെ തേടിയിരുന്നു. എന്നാൽ ആ ശ്രമങ്ങളൊന്നും വിജയം കണ്ടില്ല. ഇതോടെയാണ് താൻ കടയ്ക്ക് മുന്നിൽ ബോർഡ് തൂക്കാൻ തിരുമാനിച്ചത്, ഉണ്ണി പറഞഅഞു.

ഇപ്പോൾ ലോകത്തിന്റെ പല കോണുകളിൽ നിന്നുള്ള മലയാളികളുടെ കോളുകൾ തന്നെ തേടി എത്തുന്നു. ശരിക്കും ഫോൺ കോളുകൾ എടുക്കാൻ ഇപ്പോൾ സമയമില്ലാത്ത സ്ഥിതിയായി. ഓസ്ട്രേലിയക്കാരിയായ യുവതി വിവാഹാലോചനയുമായി വിളിച്ചിരുന്നു. പോസ്റ്റ് കണ്ടപ്പോൾ ഒരു മലയാളിയെക്കൊണ്ട് വിളിപ്പിച്ചതാണത്രേ, ഓസ്ട്രേലിയയിൽ താമസമാക്കാൻ താൽപര്യമുണ്ടോയെന്നും ചോദിച്ചു, താൻ പിന്നീട് മറുപടി പറയാമെന്ന് അറിയിച്ചിട്ടുണ്ട്, 33 കാരനായ ഉണ്ണികൃഷ്ണൻ പറഞ്ഞു.

അതേസമയം വിവാഹാലോചകൾ അല്ലാതെയും ചില കേളുകൾ എത്തിയതായി ഉണ്ണികൃഷ്ണൻ പറഞ്ഞു. തനിക്ക് നല്ല ഭാവി ആശംസിച്ച് എത്തിയതായിരുന്നു അത്. ജാതിയ്ക്കും മതത്തിനും അതീതമായി ജീവിത പങ്കാളിയെ തേടാനുള്ള മനസിനെ ചിലർ അഭിനന്ദിച്ചു. അതേസമയം തന്നെ വിമർശിച്ചും ഒരു കോൾ ലഭിച്ചതായി ഉണ്ണികൃഷ്ണൻ പറയുന്നു. വിവാഹം കഴിക്കാൻ ആരെങ്കിലും സോഷ്യൽ മീഡിയയിൽ പരസ്യം കൊടുക്കുമോയെന്നായിരുന്നു അയാൾ ചോദിച്ചതെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു.

(ചിത്രം കടപ്പാട് മനോരമ ന്യൂസ് വീഡിയോ)

Recommended Video

cmsvideo
    Bride sent bill to invited guests who didn't attend the wedding | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+