പ്രധാനമന്ത്രിയുടെ സന്ദർശനം: ഗുരുവായൂരിൽ വിവാഹത്തിന് സമയക്രമം; ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങൾ
തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് ബുധനാഴ്ച ഗുരുവായൂരിലെ വിവാഹ സമയത്തിൽ മാറ്റം. നടനും ബി ജെ പി നേതാവുമായി സുരേഷ് ഗോപിയുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി ഗുരുവായൂർ ക്ഷേത്രത്തിൽ എത്തുന്നത്. ചോറൂണിനും തുലാഭാരത്തിനും അന്നേ ദിവസം അനുമതിയുണ്ടാവില്ല. വിവാഹത്തിന് സമയക്രമം ഏർപ്പെടുത്തിയിട്ടും ഉണ്ട്.
പ്രധാനമന്ത്രി എത്തുന്ന 17 ന് 48 വിവാഹങ്ങൾക്ക് പുലർച്ചെ അഞ്ചിനും ആറിനും മധ്യേ ആണ് സമയം നൽകിയിരിക്കുന്നത്. ബുധനാഴ്ച ആറിനും ഒൻപതിനും മധ്യേ വിവാഹങ്ങൾ ഉണ്ടാവില്ല. അന്നേ ദിവസം വിവാഹ സംഘങ്ങൾ പ്രത്യേകം പാസെടുക്കണം എന്നും അധികൃതർ അറിയിച്ചു.

വിവാഹങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പ്രകാരം വിവാഹ സംഘത്തിൽ 20 പേർക്ക് മാത്രമാണ് അനുമതി. ഫോട്ടോയും തിരിച്ചറിയിൽ കാർഡിന്റെ കോപ്പിയും നൽകി പോലീസിന്റെ പാസെടുക്കണൻം. ചോറൂണിനും തുലാഭാരതത്തിനും രാവിലെ ഗുരുവായൂർ ക്ഷേത്രത്തിൽ അനുമതിയില്ലെന്നും ഭാരവാഹികൾ വ്യക്തമാക്കി.
17 ന് രാവിലെ എട്ട് മണിക്ക് എത്തുന്ന പ്രധാനമന്ത്രി 8. 45 ന് വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങും. അന്ന് രാവിലെ ആറ് മുതൽ 9 വരെ കടുത്ത നിയന്ത്രണങ്ങൾ എർപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു, 17 ന് രാവിലെ എട്ടിന് ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിലെ ഹെലിപാഡിൽ മോദി ഇറങ്ങും.റോഡ് മാർഗം 8. 10 ന് ശ്രീവത്സം ഗസ്റ്റ് ഹൗസിൽ എത്തും. 8. 15 ന് ക്ഷേത്രത്തിൽ ദർശനം നടത്തും.
20 മിനിറ്റ് നേരം ക്ഷേത്രത്തിൽ ചെലവഴിച്ച ശേഷം ക്ഷേത്ര നടയിൽ നടക്കുന്ന സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കും. പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് കനത്ത സുരക്ഷ ക്രമീകരണങ്ങളാണ് ക്ഷേത്ര നഗരിയിൽ ഒരുക്കുന്നത്. ഇത് രണ്ടാം തവണയാണ് മോദി തൃശൂരിലെത്തുന്നത്. നേരത്തെ ബി ജെ പിയുടെ നാരി ശക്തി പരിപാടിയിൽ പങ്കെടുക്കാനാണ് മോദി വന്നത്.












Click it and Unblock the Notifications