• search
  • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

തൃശൂരിലെ നഴ്‌സ് ആന്‍ലിയയുടെ ദുരൂഹമരണം: ഭര്‍ത്താവ് കോടതിയില്‍ കീഴടങ്ങി, അന്വേഷണം ക്രൈംബ്രാഞ്ചിന്

  • By Desk

തൃശൂര്‍: നഴ്‌സ് ആന്‍ലിയയുടെ ദുരൂഹ മരണം ക്രൈംബ്രാഞ്ചിന്. ഭര്‍ത്താവു കോടതിയില്‍ കീഴടങ്ങി. കഴിഞ്ഞ ഓഗസ്റ്റ് 25ന് തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍നിന്ന് കാണാതായെന്ന് പറയുന്ന ആന്‍ലിയയുടെ മൃതദേഹം 28 ന് ആലുവയ്ക്കടുത്ത് പുഴയിലാണ് കണ്ടെത്തിയത്. മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും കേസന്വേഷിക്കുന്ന തൃശൂര്‍ ലോക്കല്‍ പൊലീസിന്റെ നടപടികള്‍ മന്ദഗതിയിലാണെന്നും ചൂണ്ടിക്കാട്ടി ഏറെക്കാലം ജിദ്ദയില്‍ പ്രവാസിയായിരുന്ന പിതാവ് ഫോര്‍ട്ട് കൊച്ചി നസ്രേത്ത് പാറയ്ക്കല്‍ ഹൈജിനസ് (അജി പാറയ്ക്കല്‍) മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിന്റെ പുതിയ നടപടി.

വോട്ടിങ് മെഷീനിലെ കൃത്രിമം; ഹാക്കറുടെ അവകാശവാദത്തെ തള്ളി തിരഞ്ഞെടുപ്പ് കമ്മീഷന്‍, ആരോപണം കൈയ്യടിക്കു വേണ്ടി, നിയമനടപടി സ്വീകരിക്കുമെന്ന് കമ്മീഷൻ

ശനിയാഴ്ചയാണ് ക്രൈംബ്രാഞ്ചിന് അന്വേഷണച്ചുമതല കൈമാറിയത്. ഇതറിഞ്ഞാണ് ആന്‍ലിയയുടെ ഭര്‍ത്താവ് തൃശൂര്‍ മുല്ലശേരി അന്നകര സ്വദേശി വി.എം. ജസ്റ്റിന്‍ (29) ചാവക്കാട് കോടതിയില്‍ കീഴടങ്ങിയത്. മുന്‍കൂര്‍ ജാമ്യമെടുക്കാനുള്ള ശ്രമം പാളി. ഇയാള്‍ ഇപ്പോള്‍ വിയ്യൂര്‍ ജയിലില്‍ റിമാന്‍ഡിലാണ്. കേസന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് ബുധനാഴ്ച ഇയാളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. ശനിയാഴ്ച ജസ്റ്റിന്‍ കീഴടങ്ങിയതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണത്തിന് തിങ്കളാഴ്ച രാവിലെ തന്നെ ആന്‍ലിയയുടെ പിതാവും ബന്ധുവും സുഹൃത്തുക്കളും ചാവക്കാട്ടെത്തിയിരുന്നു. ഈ അന്വേഷണത്തിനിടയിലാണ് കേസന്വേഷണം ക്രൈംബ്രാഞ്ചിന് നല്‍കിയ വിവരമറിയുന്നത്.

ക്രൈംബ്രാഞ്ചിന് കേസ് അന്വേഷണം മാറ്റിയതോടെ താന്‍ മാത്രമല്ല കുടുംബാംഗങ്ങളായ നാലുപേരും ഇവര്‍ക്കൊപ്പമുള്ള ഒരു സഹവികാരിയും കേസില്‍ അകപ്പെടുമെന്നുള്ള ഭീതിയില്‍ അന്വേഷണം വഴിതിരിക്കാനാണ് ജസ്റ്റിന്‍ സ്വയം കീഴടങ്ങിയതെന്നാണ് ഹൈജിനസ് അഭിപ്രായപ്പെടുന്നത്. ക്രൈംബ്രാഞ്ചിന് കേസന്വേഷണം മാറ്റിയത് സ്വാഗതം ചെയ്യുന്നുവെന്നും തനിക്ക് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മകളുടെ മരണം ആത്മഹത്യയാക്കാനാണ് ഭര്‍ത്താവും ബന്ധുക്കളും ശ്രമിച്ചത്. മകളുടെ ദുരൂഹമരണത്തില്‍ ജസ്റ്റിന്‍ മാത്രമല്ല, അയാളുടെ മാതാപിതാക്കളും സഹോദരനും ഭാര്യയും വികാരിയും കുറ്റക്കാരാണെന്ന് ഹൈജിനസ് ആരോപിച്ചു. അവര്‍ക്കെതിരേയുള്ള തെളിവുകള്‍ പോലീസ് നല്‍കിയിട്ടുണ്ട്.

ക്രൈംബ്രാഞ്ച് നീതിയുക്തമായി അന്വേഷിക്കുമെന്നാണ് തങ്ങളുടെ പ്രതീക്ഷയും പ്രാര്‍ത്ഥനയുമെന്ന് ഹൈജിനസും സഹോദരന്‍ ഷിനില്‍ ജോണ്‍സണും പറഞ്ഞു. ട്രെയിനില്‍നിന്നു ചാടി ആത്മഹത്യ ചെയ്‌തെന്ന നിഗമനത്തിലാണ് ലോക്കല്‍ പോലീസ് കേസന്വേഷിച്ചത്. ലോക്കല്‍ പോലീസില്‍ നിന്നു നീതിലഭിക്കാതെവന്നപ്പോള്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു പ്രത്യേക അന്വേഷണ സംഘത്തെ പോലീസ് നിയോഗിച്ചിരുന്നു. എന്നാല്‍ ഇതിനിടയില്‍ മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ചിനു വിട്ടത്.

Thrissur

English summary
Murse Anly's murder case, Husband surrendred
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X