• search
 • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ചാലക്കുടിയില്‍ ബെന്നി ബെഹനാനുവേണ്ടി പ്രിയങ്കാ ഗാന്ധി എത്തിയേക്കും; ഇന്നസെന്റിനായി സിനിമാ താരങ്ങളുമെത്തും..

 • By Desk
cmsvideo
  ചാലക്കുടിയില്‍ പ്രിയങ്കാ ഗാന്ധി എത്തിയേക്കും | Oneindia Malayalam

  തൃശൂര്‍: ഹൃദയാഘാതത്തെത്തുടര്‍ന്നു പ്രചാരണരംഗത്തുനിന്ന് വിട്ടുനില്‍ക്കുന്ന ചാലക്കുടിയിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി ബെന്നി ബെഹനാനുവേണ്ടി പ്രിയങ്കാ ഗാന്ധിയെ എത്തിക്കാന്‍ കോണ്‍ഗ്രസ് നീക്കം. മൂന്നു മുന്നണികളും പ്രചാരണത്തില്‍ ഒപ്പത്തിനൊപ്പം നില്‍ക്കുന്നതിനിടയിലാണ് യു.ഡി.എഫ്. സ്ഥാനാര്‍ഥി അസുഖബാധിതനായത്.

  രാഹുൽ ഗാന്ധിയുടെ പരാമർശം കോടതിയലക്ഷ്യം; കോടതി ഉത്തരവ് വായിച്ചിട്ടുപോലുമില്ലെന്ന് കേന്ദ്രമന്ത്രി

  നേരത്തെ അടര്‍ക്കളത്തിലിറങ്ങിയ ഇന്നസെന്റിനെ പിടിച്ചുകെട്ടുന്ന രീതിയിലായിരുന്നു ബെന്നിയുടെ പ്രചാരണം. ഇതിനിടയിലാണ് അസുഖം. വിശ്രമം കഴിഞ്ഞെത്തുമ്പോഴെക്കും പ്രചാരണത്തിന് അധികസമയം ലഭിക്കില്ലന്ന തിരിച്ചറിവാണ് പ്രിയങ്കയിലേക്കെത്തിയത്. സ്ഥാനാര്‍ഥിയുടെ അഭാവം എതിരാളികള്‍ മുതലെടുക്കാതിരിക്കാനാണ് പ്രിയങ്കയെ കളരിയിലിറക്കുന്നത്. പ്രിയങ്കയെ കൊടുങ്ങല്ലൂരോ, കയ്പമംഗലത്തോ ഇറക്കി രംഗം കൊഴുപ്പിക്കാനുള്ള അണിയറ നീക്കങ്ങളാണു നടക്കുന്നത്.

  വയനാട്ടില്‍ രാഹുലിന്റെ പ്രചാരണത്തിനെത്തുന്ന ദിവസങ്ങളിലായിരിക്കും എത്തുക. ഏപ്രില്‍ 16,17 ദിവസങ്ങളില്‍ ഒന്നില്‍ പ്രിയങ്കയെ പങ്കെടുപ്പിക്കാന്‍ സാധിക്കുമെന്ന വിശ്വാസമാണ് യു.ഡി.എഫ്. നേതൃത്വത്തിന്. ഉമ്മന്‍ചാണ്ടിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായ ബെന്നിയുടെ വിജയത്തില്‍ കൂടുതലൊന്നും അണികള്‍ സ്വപ്നം കാണുന്നില്ല.

  പ്രിയങ്ക എത്തുന്നതോടെ ആടിനില്‍ക്കുന്ന വോട്ടുകളെല്ലാം ഉറപ്പിക്കാന്‍ കഴിയും. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയായാല്‍ ബെന്നിയും മന്ത്രിസഭയില്‍ ഇടം നേടുമെന്നതില്‍ സംശയമില്ല. കയ്പമംഗലത്തിന്റെയും കൊടുങ്ങല്ലൂരിന്റെയും ചുക്കാന്‍ ഉമ്മന്‍ചാണ്ടിക്കാകുമെന്നാണ് സൂചന. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ റോഡ് ഷോ വരെ വരുംദിവസങ്ങളില്‍ നടക്കും.

  കയ്പമംഗലം, കൊടുങ്ങല്ലൂര്‍, ചാലക്കുടി മണ്ഡലങ്ങളില്‍നിന്ന് ഇന്നസെന്റിന്റെ മേധാവിത്തം പ്രിയങ്ക എത്തുന്നതോടെ ഇല്ലാതാകും. അതോടെ ബെന്നിയുടെ വിജയം ഉറപ്പിക്കാന്‍ കഴിയുമെന്നാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി പ്രചാരണരംഗത്ത് വന്‍മുന്നേറ്റമാണ് നടത്തുന്നത്. കഴിഞ്ഞ തവണ നേടിയ ഭൂരിപക്ഷം കൂട്ടുവാനുള്ള ശ്രമത്തിലാണ് ഇടതുപക്ഷം. നിയമസഭ തെരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടുകള്‍ നില നിര്‍ത്തി പുതിയ വോട്ടര്‍മാരെ കൂടെ കൂട്ടാനുള്ള തീവ്രശ്രമത്തിലാണ്.

  കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങിയ നേതാക്കളും സിനിമാ രംഗത്തുള്ളവരും ഇന്നസെന്റിനു വേണ്ടി പ്രചരണത്തിനിറങ്ങാനാണു സാധ്യത. എന്‍.ഡി.എ. സ്ഥാനാര്‍ഥി എ.എന്‍. രാധാകൃഷ്ണനും വോട്ടര്‍മാര്‍ക്കിടയില്‍ സുപരിചിതന്‍ തന്നെ. എന്‍.ഡി.എയ്ക്കു ശക്തമായ പോക്കറ്റുകളില്‍നിന്ന് പരമാവധി വോട്ട് നേടി ഇരു മുന്നണികളെയും ഞെട്ടിക്കാനുള്ള ശ്രമത്തിലാണ് പ്രവര്‍ത്തകര്‍. ശബരിമലയും പ്രളയവും തങ്ങള്‍ക്കനുകൂലമാകുമെന്നവര്‍ വിശ്വസിക്കുന്നു. ഇനിയുള്ള ദിവസങ്ങളില്‍ മൂന്ന് മുന്നണികളുടെയും നേതാക്കള്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ചൂടും എരിവും പകരാന്‍ എത്തുന്നതോടെ തീരദേശം ചുട്ടുപൊള്ളും.

  ബെന്നി ബെഹന്നാന് വേണ്ടി 'കുഞ്ഞൂഞ്ഞ്'

  ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ചാലക്കുടി മണ്ഡലത്തിലെ യു.ഡി. എഫ്. സ്ഥാനാര്‍ഥി ബെന്നി ബെഹന്നാന് വേണ്ടി പ്രവര്‍ത്തിക്കാന്‍ കൊല്ലത്ത് നിന്നൊരു 'കുഞ്ഞൂഞ്ഞെ'ത്തി. പഠിക്കുന്നത് ഒന്നാം ക്ലാസില്‍ ആണെങ്കിലും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ തഴക്കവും പഴക്കവുമുള്ള പ്രവര്‍ത്തകരെപോലും കടത്തിവെട്ടും ഈ കുട്ടി. കൊല്ലത്ത് ഹോളി ട്രിനിറ്റി ആംഗ്ലോ ഇന്ത്യന്‍ സ്‌കൂളിലെ ഒന്നാംക്ലാസ് വിദ്യാര്‍ഥിയാണ് ഹയാന്‍. ഉമ്മന്‍ചാണ്ടിയോടുള്ള കടുത്ത ആരാധനമൂലം പിതാവും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ശാസ്താംകോട്ട സുധീര്‍ മകന് കുഞ്ഞൂഞ്ഞ് എന്ന് വിളിപ്പേരിട്ടത്. കുട്ടിയെ എഴുത്തിനിരുത്തിയതും ഉമ്മന്‍ചാണ്ടി ആയിരുന്നു.

  ബെന്നി ബെഹന്നാന്റെ പ്രസംഗ ശൈലിയുടെ കടുത്ത ആരാധകനാണ് കുഞ്ഞൂഞ്ഞ്. കൊല്ലം വഴി പോകുമ്പോഴെല്ലാം ബെന്നി ബെഹന്നാന്‍ കുഞ്ഞൂഞ്ഞിനെയും കുഞ്ഞൂഞ്ഞ് ബെന്നി ബെഹന്നാനെയും കാണണം എന്നത് നിര്‍ബന്ധമാണ്. ബെന്നി ബെഹന്നാന്‍ ആശുപത്രിയിലായ വിവരം അറിഞ്ഞു എറണാകുളത്ത് എത്തിയതാണ് ഇവന്‍. പിന്നീട് ബെന്നി അങ്കിളിനുവേണ്ടി പ്രവര്‍ത്തനത്തില്‍ സജീവമായി.

  ഇപ്പോള്‍ സ്ഥാനാര്‍ഥിക്ക് വേണ്ടി അഭ്യര്‍ഥന അടുക്കി വയ്ക്കുന്നതും എഴുത്തുകള്‍ കവറിലാക്കുന്നതുമെല്ലാം കുഞ്ഞൂഞ്ഞാണ്. പോസ്റ്റര്‍ അടിക്കാന്‍ സ്ഥാനാര്‍ഥിയുടെ ചിത്രങ്ങള്‍ സെലക്ട് ചെയ്യുന്നത് വരെയുള്ള ഉത്തരവാദിത്വം കുഞ്ഞൂഞ്ഞ് സ്വയം ഏറ്റെടുത്തുകഴിഞ്ഞു. വരും ദിവസങ്ങളില്‍ ബെന്നി ബെഹന്നാന് വേണ്ടി വോട്ട് തേടിയിറങ്ങും എന്ന വാശിയിലാണിവന്‍. ചൂടൊന്നും ഒരു പ്രശ്‌നമല്ല, ഞാന്‍ നാളെ മുതല്‍ ഇറങ്ങും, കുഞ്ഞൂഞ്ഞിന്റെ വാക്കുകള്‍. ബെന്നി ബെഹന്നാന്റെ ആരാധകന്‍ മാത്രമല്ല ഉമ്മന്‍ചാണ്ടിയുടെ ഏറ്റവും അടുത്ത ഫ്രണ്ട് കൂടിയാണ് ഈ കുഞ്ഞൂഞ്ഞ്. ജെ.കെ. സ്‌പോര്‍ട്ട്‌സ് വെയറിന്റെ പരസ്യ ചിത്രത്തിലും ഈ കൊച്ചു മിടുക്കന്‍ അഭിനയിച്ചിട്ടുണ്ട്.

  Thrissur

  English summary
  Priyanka Gandhi may reach Chalakkudy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X