തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലോക ടൂറിസം ഭൂപടത്തില്‍ ഇനി പുത്തൂരും; മൃഗശാലയില്‍ ഒട്ടേറെ വൈവിധ്യങ്ങള്‍

Google Oneindia Malayalam News

തൃശൂര്‍: മൂന്നു പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് വി രാമമിട്ട് പുത്തൂരില്‍ ആധുനിക സുവോളജിക്കല്‍ പാര്‍ക്ക് യാഥാര്‍ത്ഥ്യമായി. ഇതിന്റെ ഒന്നാംഘട്ട ഉദ്ഘാടനം ഓണ്‍ലൈനിലൂടെ വനം വകുപ്പു മന്ത്രി അഡ്വ. കെ രാജു നിര്‍വഹിച്ചു. ഒന്നാം ഘട്ടത്തിലെ എല്ലാ നിര്‍മാണവും പൂര്‍ത്തിയാക്കിയാണ് പുത്തൂര്‍ സുവോജിക്കല്‍ തുറന്നു കൊടുക്കുന്നതെന്ന് മന്ത്രി കെ രാജു പറഞ്ഞു. ഈ മാസം അവസാനത്തോടെ വന്യ ജീവികളെ പാര്‍ക്കിലെത്തിക്കും. രണ്ടും മൂന്നും ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 60 ശതമാനം പിന്നിട്ടു കഴിഞ്ഞു. ഉടനെ പണികള്‍ പൂര്‍ത്തിയാക്കി സമ്പൂര്‍ണ സുവോളജിക്കല്‍ പാര്‍ക്ക് എന്ന ലക്ഷ്യം പൂര്‍ത്തിയാക്കും. ഏഷ്യയിലെ ഏറ്റവും മികച്ച പാര്‍ക്കായി പുത്തൂര്‍ മൃഗശാലയെ മാറ്റുമെന്നും മന്ത്രി കെ രാജു കൂട്ടിച്ചേര്‍ത്തു.

kerala

കൂട്ടിലടയ്ക്കപ്പെട്ട മൃഗങ്ങളും പക്ഷികളും സ്വസ്ഥമായി വിഹരിക്കാന്‍ തയ്യാറെടുക്കുകയാണ് പുത്തൂരില്‍. കാട് നശിപ്പിച്ച് കൂടുകള്‍ പണിയുകയല്ല, പകരം വന്യജീവികളെ അവയുടെ സ്വാഭാവിക ആവാസ വ്യസ്ഥയില്‍ തുറസ്സായി പ്രദര്‍ശിപ്പിക്കുകയാണ് പുത്തൂര്‍ മൃഗശാലയില്‍. തികച്ചും ശാസ്ത്രീയമായി കന്‍ഹ സോണ്‍, സൈലന്റ് വാലി സോണ്‍, സുളു ലാന്‍ഡ്, ഷോല ലാന്‍ഡ് എന്നിങ്ങനെ വ്യത്യസ്ത മേഖലകളായാണ് ഇവിടെ കൂടുകള്‍ ഒരുക്കുന്നത്. ഓരോ മേഖലയ്ക്കും അനുയോജ്യമായ സസ്യജാലങ്ങളാണ് ഇവിടങ്ങളില്‍ നട്ടു പിടിപ്പിക്കുന്നത്.

വനവൃക്ഷങ്ങള്‍, മുളകള്‍, പനകള്‍, പൂമരങ്ങള്‍, വള്ളികള്‍, ചെറു സസ്യങ്ങള്‍, ജല സസ്യങ്ങള്‍ എന്നിവ ഉള്‍പ്പെടെ 10 ലക്ഷത്തോളം സസ്യങ്ങള്‍ ഇവിടെ നട്ടുപിടിപ്പിക്കും. സൈലന്റ് വാലി എന്ന വിഭാഗത്തില്‍ സൈലന്റ് വാലിയിലെ ആവാസ വ്യവസ്ഥയെ പുത്തൂരിലേക്ക് കൊണ്ടുവരികയാണ്. സൈലന്റ് വാലിയില്‍ കാണുന്ന സിംഹവാലന്‍ കുരങ്ങുകള്‍ക്കും കരിങ്കുരങ്ങുകള്‍ക്കും സ്വാഭാവികം ആവാസ വ്യവസ്ഥ ഒരുക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

സുളു ലാന്‍ഡ് എന്ന ആഫ്രിക്കന്‍ വനഭാഗത്തെ ആവാസവ്യവസ്ഥയാണ് പുത്തൂരില്‍ ഈ പേരില്‍ ഒരുക്കിയിട്ടുള്ളത്. ജിറാഫ് തുടങ്ങിയ മൃഗങ്ങള്‍ വിഹരിക്കുന്ന കന്‍ഹ സോണില്‍ മദ്ധ്യ പ്രദേശിലെ ആവാസവ്യവസ്ഥയാണ് ഒരുക്കുന്നത്. മാനുകളുടെയും ഇഷ്ട പ്രദേശമാണിവിടം. പ്രതിവര്‍ഷം മുപ്പതുലക്ഷം സഞ്ചാരികള്‍ പുത്തൂരിലേക്ക് എത്തും എന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. സന്ദര്‍ശകര്‍ക്കായുള്ള ഹോട്ടലുകളും മറ്റു നിരവധി സൗകര്യങ്ങളും ഇതോടൊപ്പം ഇവിടെ ഉയരും.

പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയില്‍‍-ചിത്രങ്ങള്‍ കാണാം

സുവോളജിക്കല്‍ പാര്‍ക്കുമായി ബന്ധപ്പെട്ടുകിടക്കുന്ന പ്രദേശങ്ങളും സ്വാഭാവികമായി വികസനക്കുതിപ്പിന്റെ ഭാഗമാകും. പദ്ധതിയുടെ ഭാഗമായി പുത്തൂരിലേക്ക് വരുന്ന റോഡുകളെല്ലാം അത്യാധുനിക നിലവാരത്തില്‍ പുതുക്കി പണിതു കൊണ്ടിരിക്കുകയാണ്. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കും സൗന്ദര്യവത്കരിക്കപ്പെടുന്ന കായലുകളും പീച്ചി ഡാമും ബന്ധിപ്പിച്ച് വിനോദ സഞ്ചാര ഇടനാഴി യാഥാര്‍ത്ഥ്യമാവുന്നതോടെ തൃശൂര്‍ ലോക ഭൂപടത്തില്‍ സ്ഥാനം പിടിക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.

Thrissur
English summary
Puthur is now on the world tourism map; Lots of variety at the zoo
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X